രാജ്യത്ത് കാർഷിക മേഖലയ്ക്കും, കർഷകരുടെ ക്ഷേമത്തിനുമായി നിലവിലെ സർക്കാർ പ്രതിവർഷം 6.5 ലക്ഷം കോടി രൂപ ചെലവഴിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് നടന്ന ഒരു പരിപാടിയിൽ സംസാരിച്ച പ്രധാനമന്ത്രി, 2014ൽ അധികാരത്തിൽ വന്നതിനുശേഷം പ്രധാനമന്ത്രി കിസാൻ പദ്ധതി, എംഎസ്പി പ്രവർത്തനങ്ങൾ, വളം സബ്‌സിഡി തുടങ്ങി കേന്ദ്ര സർക്കാർ ചെയ്ത പ്രവർത്തനങ്ങളെക്കുറിച്ചു എടുത്തു പറഞ്ഞു.
കഴിഞ്ഞ 9 വർഷത്തിനിടെ കർഷകരുടെ ഉൽപന്നങ്ങൾ എംഎസ്പിയിൽ സംഭരിച്ചതിലൂടെ 15 ലക്ഷം കോടിയിലധികം രൂപ കർഷകർക്ക് നൽകിയെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം വളം സബ്‌സിഡിക്കായി 10 ലക്ഷം കോടി രൂപയാണ് സർക്കാർ ചെലവഴിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതായത്, കൃഷിയ്ക്കും കർഷകർക്കും വേണ്ടി പ്രതിവർഷം 6.5 ലക്ഷം കോടി രൂപയാണ് സർക്കാർ ചെലവഴിക്കുന്നതെന്ന്, പ്രധാനമന്ത്രി പറഞ്ഞു.
ഇതിനർത്ഥം എല്ലാ വർഷവും ഓരോ കർഷകർക്കും, ശരാശരി 50,000 രൂപ സർക്കാർ ഏതെങ്കിലും രൂപത്തിലോ തരത്തിലും മറ്റും നൽകുന്നുണ്ട് എന്നാണ്. അതായത്, കേന്ദ്ര സർക്കാരിൽ കർഷകർക്ക് ഓരോ വർഷവും 50,000 രൂപ പല തരത്തിൽ ലഭിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. ഇത് മോദിയുടെ ഉറപ്പാണ്, തന്റെ സർക്കാർ ചെയ്ത കാര്യങ്ങൾ മാത്രമാണ് താൻ പറയുന്നതെന്നും വാഗ്ദാനങ്ങളെ കുറിച്ച് പറയുകയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ 4 വർഷത്തിനിടെ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി പ്രകാരം കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 2.5 ലക്ഷം കോടി രൂപ നേരിട്ട് അയച്ചതായി പ്രധാനമന്ത്രി പറഞ്ഞു. പതിനേഴാമത് ഇന്ത്യൻ സഹകരണ കോൺഗ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബന്ധപ്പെട്ട വാർത്തകൾ: അടുത്ത 15 ദിവസത്തിനുള്ളിൽ തക്കാളി വില കുറയുമെന്ന് കേന്ദ്രം
Pic Courtesy: Pexels.com