1. Flowers

താമര കൃഷി ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം...

ഈ പുഷ്പം മണ്ണിലോ ചെളിയിലോ വേരൂന്നുന്നു. ജലത്തിന്റെ ഉപരിതലത്തിന് മുകളിലാണ് പുഷ്പം കാണുന്നത്. സ്ഥലം കുറവാണെങ്കിൽ പോലും സൂര്യപ്രകാശം കിട്ടുന്ന സ്ഥലമാണെങ്കിൽ താമര വളർത്തിയെടുക്കാവുന്നതാണ്.

Saranya Sasidharan
താമരപ്പൂവ്
താമരപ്പൂവ്

മുമ്പ് അമ്പലങ്ങളിൽ മാത്രം ഉപയോഗിച്ചു കൊണ്ടിരുന്ന പൂവാണ് താമരപ്പൂവ്, എന്നാൽ ഇന്ന് കല്ല്യാണങ്ങളിലും, അലങ്കാരങ്ങളിലും സൗന്ദര്യ സംരക്ഷണങ്ങളിലും, ഔഷധങ്ങളിലും ഒക്കെ തന്നെ ഇത് ഉപയോഗിക്കുന്നു.

ഇന്ത്യയുടെ ദേശീയ പുഷ്പം കൂടിയാണ് താമര,

വീട്ടിൽ തന്നെ കൃഷിയായോ അല്ലെങ്കിൽ അലങ്കാരത്തിനോ വളർത്തിയെടുക്കാൻ സാധിക്കുന്ന ചെടിയാണ് താമര. താമര മാത്രമല്ല ഇതിൻ്റെ കിഴങ്ങ് വിറ്റും വരുമാനമുണ്ടാക്കാം. കേരളത്തിലിപ്പോൾ ഇത് കൃഷി ചെയ്യുന്നവർ ധാരാളമാണ്.

ഈ പുഷ്പം മണ്ണിലോ ചെളിയിലോ വേരൂന്നുന്നു. ജലത്തിന്റെ ഉപരിതലത്തിന് മുകളിലാണ് പുഷ്പം കാണുന്നത്. കുറഞ്ഞ സ്ഥലത്താണെങ്കിൽ പോലും സൂര്യപ്രകാശം കിട്ടുന്ന സ്ഥലമാണെങ്കിൽ താമര വളർത്തിയെടുക്കാവുന്നതാണ്.

താമരയുടെ വിവരങ്ങൾ

താമരപ്പൂവ് സാധാരണയായി വാട്ടർ ലില്ലി എന്ന് തെറ്റിദ്ധരിക്കപ്പെടുന്ന ഒരു ജലസസ്യമാണ്. വെളുത്ത, പിങ്ക് അല്ലെങ്കിൽ മഞ്ഞ നിറത്തിലുള്ള ഷേഡുകളിൽ ആകർഷകമായ പൂക്കൾ കാണാം. നേരെമറിച്ച്, വാട്ടർ ലില്ലി വൈവിധ്യമാർന്ന നിറങ്ങളിൽ വളരുന്ന ചെടിയാണ്. നിങ്ങൾ ഊഷ്മളവും ഉഷ്ണമേഖലാ കാലാവസ്ഥയുമാണ് താമസിക്കുന്നതെങ്കിൽ, ചെടിയിൽ നിന്നും വർഷം മുഴുവനും താമരപ്പൂവ് ലഭിക്കും.

താമരയുടെ തരങ്ങൾ

1. ന്യൂസിഫെറ

ന്യൂസിഫെറയുടെ ജന്മദേശം കിഴക്കൻ ഏഷ്യ, ദക്ഷിണേഷ്യ, ഇന്ത്യൻ ഉപഭൂഖണ്ഡം, പ്രധാനമായും ഇന്ത്യ, ശ്രീലങ്ക എന്നിവയാണ്. ഇത് വെളുത്തതോ പിങ്ക് നിറത്തിലുള്ളതോ ആയ പൂക്കൾ ഉത്പാദിപ്പിക്കുന്നു.

2. ല്യൂട്ടിയ

അമേരിക്കൻ ലോട്ടസ് എന്നും ലൂട്ടിയ എന്നും അറിയപ്പെടുന്നു, വടക്കേ അമേരിക്കയിലും കരീബിയൻ പ്രദേശങ്ങളിലുമുള്ളതാണിത്. ഇത് മഞ്ഞ പൂക്കൾ ഉത്പാദിപ്പിക്കുകയും സാധാരണയായി തടാകങ്ങൾ, ചതുപ്പുകൾ, കുളങ്ങൾ അല്ലെങ്കിൽ മറ്റ് ജലാശയങ്ങളിൽ വളരുകയും ചെയ്യുന്നു.

വീട്ടിൽ താമര വളർത്താൻ വലിയ കുളമോ മിനി തടാകമോ ആവശ്യമില്ല എന്നതാണ് വസ്തുത. 14-18 ഇഞ്ച് വ്യാസമുള്ള ചെറിയ പാത്രങ്ങളിൽ ചെറിയ കിഴങ്ങുകൾ വളരും.

താമര വളർത്തുമ്പോൾ കണ്ടെയ്‌നർ വലുപ്പം ഒരിക്കലും ഒരു നിയന്ത്രണമല്ല, കാരണം നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു മിനി കുളത്തിലും അത് പോലെ തന്നെ ചെറിയ ചട്ടികളിലും അവയെ വളർത്താവുന്നതാണ്! അതിനാൽ, ഇത് 15-20 ഇഞ്ച് പാത്രമോ 10-60 അടി നീളമുള്ള ഒരു ചെറിയ കുളമോ ആകാം

ഒരു കണ്ടെയ്നറിൽ താമര എങ്ങനെ നടാം?

ഒരു കണ്ടെയ്നറിൽ താമര നടുമ്പോൾ ഈ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്

• നിങ്ങൾ ഉപയോഗിക്കുന്ന കണ്ടെയ്നറിന് അടിയിൽ ദ്വാരങ്ങളില്ലെന്ന് ഉറപ്പാക്കുക.
• 2-3 ഇഞ്ച് മണൽ ഉപയോഗിച്ച് ആരംഭിക്കുക, തുടർന്ന് കളിമണ്ണ് 2-4 ഇഞ്ച് അളവിൽ മണ്ണിൽ മുകളിൽ ഇട്ട് കൊടുക്കുക.
• മണ്ണിൽ വേരോ അല്ലെങ്കിൽ കല്ലോ ഇല്ലെന്ന് ഉറപ്പാക്കേണ്ടതാണ്
• താമര വളർത്താൻ നിങ്ങൾ വീതിയേറിയതും ആഴം കുറഞ്ഞതുമായ ഒരു കണ്ടെയ്നർ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, അത് വളരാനുള്ള ഏറ്റവും നല്ല മാർഗമിതാണ്.

എങ്ങനെ വളർത്താം

മണ്ണിലേക്ക് വെള്ളമൊഴിച്ച് കുറച്ച് 5- 7 ദിവസം അനക്കാതെ വെക്കാം.
നിങ്ങളുടെ കൈ ഉപയോഗിച്ച് ഒരു ചെറിയ കിടങ്ങ് കുഴിച്ച് ഇലകൾ മുകളിലേക്ക് അഭിമുഖീകരിക്കുന്ന വിധത്തിൽ ദ്വാരത്തിലേക്ക് കിഴങ്ങ് വയ്ക്കുക.

കിഴങ്ങ് മണ്ണ് ഉപയോഗിച്ച് ശ്രദ്ധാപൂർവ്വം മൂടുക (വളരെയധികം മൂടാതിരിക്കുക). ഇങ്ങനെ ചെയ്യുമ്പോൾ കിഴങ്ങുകൾക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
മണ്ണ് ചെളി കൊണ്ട് നിറയുന്നത് വരെ വെള്ളം ചേർക്കുക, അത് മണ്ണിന് മുകളിൽ 2 ഇഞ്ച് വരുന്നതുവരെ നിറയ്ക്കുക.
ദിവസേന 6 മണിക്കൂറെങ്കിലും പൂർണ്ണമായി നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് പാത്രമോ കണ്ടെയ്നറോ വയ്ക്കുക.വേനൽക്കാലത്താണ് താമരയിൽ പൂക്കളുണ്ടാവുന്നത്.

വളം

വളർച്ചക്കായി വർഷത്തിലൊരിക്കൽ ചാണകം വളമായി ഉപയോഗിക്കാം.

കീടങ്ങൾ

മറ്റുള്ള ചെടികളെ അപേക്ഷിച്ച് കീടങ്ങൾ കുറവുള്ള സസ്യമാണ് താമര.

ബന്ധപ്പെട്ട വാർത്തകൾ: കാപ്പി എങ്ങനെ വളർത്തി എടുക്കാം; പരിചരണ രീതികൾ

English Summary: Things you should take care while cultivating lotus

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds