കെ.ആർ.ഡബ്ല്യൂ.എസ്.എ.യുടെ ഭാഗമായ 'മഴകേന്ദ്രം' സംസ്ഥാന സർക്കാരിന്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന 'മഴവെള്ള സംഭരണം-ഭൂജലപരിപോഷണം' പദ്ധതിയിലേക്ക് ഗ്രാമപഞ്ചായത്തുകൾക്ക് അപേക്ഷിക്കാം. ഗുണഭോക്തൃ വിഹിതം (എ.പി.എൽ-10 ശതമാനം, ബി.പി.എൽ-അഞ്ച് ശതമാനം) സമാഹരിച്ച് പങ്കാളിത്താധിഷ്ഠിത മാതൃകയിലാണ് പദ്ധതി നടപ്പിലാക്കാൻ ലക്ഷ്യമിടുന്നത്.
ഗുണഭോക്തൃ വിഹിതം (എ.പി.എൽ-10 ശതമാനം, ബി.പി.എൽ-അഞ്ച് ശതമാനം) സമാഹരിച്ച് പങ്കാളിത്താധിഷ്ഠിത മാതൃകയിലാണ് പദ്ധതി നടപ്പിലാക്കാൻ ലക്ഷ്യമിടുന്നത്. വ്യക്തിഗത കുടുംബങ്ങൾക്ക് 10,000 ലിറ്റർ ശേഷിയുള്ള മഴവെള്ളസംഭരണികളുടെ നിർമ്മാണം,
കിണർ റീ ചാർജിങും അറ്റകുറ്റപ്പണികളും നടത്തി ശുചിയും സുരക്ഷിതവുമാക്കുന്ന പദ്ധതി, പട്ടികവർഗ/പട്ടികജാതി/പിന്നാക്ക കോളനികളിൽ പൊതുവായ മഴവെള്ള സംഭരണികളുടെ നിർമ്മാണം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്.
പദ്ധതികളുടെ അനുകൂല്യത്തിനായി കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന ഗ്രാപഞ്ചായത്തുകൾക്ക് പ്രത്യേകിച്ച് മലയോര, തീരദേശ ഗ്രാപഞ്ചായത്തുകൾക്ക് മുൻഗണന നൽകി തിരഞ്ഞെടുക്കും.
Grama Panchayats can apply for the 'Rainwater Harvesting-Groundwater Conservation' scheme, which is part of the KRWSA 'Mazhakendram' and is being implemented as part of the State Government's 2021-22 Annual Plan. The scheme aims to implement the scheme on a participatory basis by mobilizing beneficiary contributions (APL-10 per cent and BPL-5 per cent). The project includes construction of 10,000 liter capacity rainwater tanks for individual households, well recharging and maintenance and sanitation and construction of common rainwater tanks in ST / SC / Backward Colonies.
അപേക്ഷകൾ എക്‌സിക്യൂട്ടീവ് ഡയറക്ടർ, കെ.ആർ.ഡബ്ല്യൂ.എസ്.എ, മഴകേന്ദ്രം. പി.ടി.സി ടവർ, മൂന്നാംനില, എസ്.എസ്.കോവിൽ റോഡ്, തമ്പാനൂർ, തിരുവനന്തപുരം-1 എന്ന വിലാസത്തിലോ rwhcentre@gmail.com എന്ന ഇ-മെയിലിലേക്കോ അയയ്ക്കണം. അപേക്ഷ മാർച്ച് 25 വരെ സ്വീകരിക്കും. ഫോൺ: 0471-2320848, 2337003.