Updated on: 27 March, 2023 10:28 PM IST
കേരള ഹരിത ഹൈഡ്രജൻ ദൗത്യത്തിന് പിന്തുണയുമായി ഗ്രീൻ ഹൈഡ്രജൻ ഓർഗനൈസേഷൻ

തിരുവനന്തപുരം: ഗ്രീൻ ഹൈഡ്രജൻ സർട്ടിഫിക്കേഷൻ, സ്റ്റാൻഡേർഡൈസേഷൻ, സ്‌കില്ലിംഗ് എന്നീ മേഖലകളിൽ കേരള ഗ്രീൻ ഹൈഡ്രജൻ മിഷന് ആവശ്യമായ  പിന്തുണ നൽകാൻ തയ്യാറാണെന്ന് സ്വിറ്റ്‌സർലൻഡിലെ നോൺ പ്രോഫിറ്റ് ഫൗണ്ടേഷൻ ആയ ഗ്രീൻ ഹൈഡ്രജൻ ഓർഗനൈസേഷൻ (ജിഎച്ച് 2) അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: ഹരിത കേരളം മിഷൻ-അറിയേണ്ടതെല്ലാം

ജിഎച്ച് 2 സി.ഇ.ഒ. ജോനാസ് മോബർഗ്, ഡോ. സ്റ്റെഫാൻ കോഫ്മാൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഊർജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാലുമായി  നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.

അനെർട്ട് സിഇഒ നരേന്ദ്ര നാഥ് വേലൂരി, എനർജി മാനേജ്മെന്റ് സെന്റർ ഡയറക്ടർ ഡോ. ആർ. ഹരികുമാർ, കെഎസ്ഇബി  പ്രതിനിധികൾ എന്നിവരുൾപ്പെട്ട സംഘമാണ് അഡീ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇവരുമായി ചർച്ച നടത്തിയത്.

2040-ഓടെ 100 ശതമാനം പുനരുപയോഗ ഊർജ സംസ്ഥാനം എന്ന ലക്ഷ്യം കൈവരിക്കുന്നതിനും 2050-ഓടെ ‘നെറ്റ് സീറോകൈവരിക്കുന്നതിനുമുള്ള കേരളത്തിന്റെ ശ്രമങ്ങളെ ജിഎച്ച് 2 അഭിനന്ദിച്ചു.

രാജ്യത്തെ ആദ്യ ഗ്രീൻ ഹൈഡ്രജൻ മിഷൻ ആരംഭിച്ച സംസ്ഥാനം എന്ന നിലയിൽ കേരളത്തിന്റെ ഈ മേഖലയിലെ ശ്രമങ്ങൾ മികച്ചതാണ്. കൊച്ചി ഗ്രീൻ ഹൈഡ്രജൻ ഹബ് സ്ഥാപിക്കുന്ന കാര്യത്തിൽ  പുരോഗതി കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.

പൊതു-സ്വകാര്യ-അക്കാദമിക പങ്കാളിത്തം ഉള്ള ഒരു വർക്കിംഗ് ഗ്രൂപ്പിന്റെ രൂപീകരണം, 575 മില്യൺ ഡോളറിന്റെ മൂലധനച്ചെലവിൽ പ്രതിദിനം 60 ടൺ ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദനശേഷിയുള്ള 150 മെഗാവാട്ട് ഇലക്ട്രോലൈസർ, സംഭരണവും ട്രാൻസ്മിഷൻ ഇൻഫ്രാസ്ട്രക്ചറും ഉള്ള പ്ലാന്റ് എന്നിവയാണ് കൊച്ചി ഹൈഡ്രജൻ ഹബിൽ സ്ഥാപിക്കുക.

രാസവളം, റിഫൈനറി, വ്യോമയാനം, ഗതാഗതം, ഷിപ്പിംഗ് മേഖലകളിലെ ആവശ്യങ്ങൾക്ക് ഹരിത ഹൈഡ്രജൻ ലഭ്യമാക്കാൻ കഴിയുന്ന തരത്തിൽ 50 കിലോമീറ്റർ ചുറ്റളവിൽ ഗ്രീൻ ഹൈഡ്രജൻ ക്ലസ്റ്റർ ആണ് പദ്ധതിയിൽ വിഭാവനം ചെയ്യുന്നത്.

ആഗോളതലത്തിൽ കേരളത്തിന് ഇത് ശ്രദ്ധേയമായ നേട്ടമാണെന്ന്  കെ ആർ ജ്യോതിലാൽ അഭിപ്രായപ്പെട്ടു. കേരള ഗ്രീൻ ഹൈഡ്രജൻ മിഷൻ GH2 വുമായി ഔപചാരിക ധാരണാപത്രം ഒപ്പിടുന്നതിനും തീരുമാനിച്ചു.

English Summary: Green Hydrogen Organization in support of Kerala Green Hydrogen Mission
Published on: 27 March 2023, 10:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now