'ഇന്ത്യയിലെ നാനോ അധിഷ്ഠിത കാര്‍ഷിക ഇന്‍പുട്ടും ഭക്ഷ്യ ഉല്‍പന്നങ്ങളും വിലയിരുത്തുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍'പുറത്തിറക്കി.ശാസ്ത്ര സാങ്കേതിക, ആരോഗ്യ, കുടുംബക്ഷേമ, ഭൗമ ശാസ്ത്ര മന്ത്രി ഡോ.ഹര്‍ഷ് വര്‍ദ്ധനും കൃഷി, കര്‍ഷകക്ഷേമ, ഗ്രാമവികസന, പഞ്ചായത്തിരാജ് മന്ത്രി നരേന്ദ്ര സിംഗ് തോമറും സംയുക്തമായാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രകാശനം നിര്‍വ്വഹിച്ചത്. ബയോടെക്‌നോളജി വകുപ്പിന്റെ (ഡിബിടി) കോ ഓര്‍ഡിനേഷനില്‍ ശാസ്ത്ര സാങ്കേതിക മന്ത്രാലയം, കൃഷി, കര്‍ഷകക്ഷേമ മന്ത്രാലയം (എം / ഒ & എഫ്ഡബ്ല്യു), ഭക്ഷ്യ സുരക്ഷാ, സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ), ആരോഗ്യ, കുടുംബ മന്ത്രാലയം എന്നിവ സംയുക്തമായാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ചടങ്ങില്‍ കേന്ദ്ര പഞ്ചായത്തി രാജ്, കൃഷി, കര്‍ഷകക്ഷേമ സഹമന്ത്രി പര്‍ഷോതം ഖോദഭായ് രൂപാല, ബയോടെക്‌നോളജി വകുപ്പ് സെക്രട്ടറി ഡോ. രേണു സ്വരൂപ് എന്നിവര്‍ പങ്കെടുത്തു. സഞ്ജയ് അഗര്‍വാള്‍, കൃഷി, സഹകരണ, കര്‍ഷകക്ഷേമ വകുപ്പ് സെക്രട്ടറി; എഫ്എസ്എസ്എഐ സിഇഒ അരുണ്‍ സിങ്കാല്‍, സര്‍ക്കാര്‍, ഗവേഷണ സ്ഥാപനങ്ങള്‍, സര്‍വകലാശാല എന്നിവിടങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും വിദഗ്ധരും ചടങ്ങില്‍ പങ്കെടുത്തു.
സസ്യ ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിലും കാര്‍ഷിക വ്യവസ്ഥകള്‍ മെച്ചപ്പെടുത്തുന്നതിലും നാനോബയോ ടെക്‌നോളജിക്ക് കഴിവുണ്ട്. വിളകള്‍ക്ക് കൂടുതല്‍ രാസവളം പ്രയോഗിക്കുന്നത് ഒഴിവാക്കാനും ഭൂഗര്‍ഭജലത്തിലേക്കും ഉപരിതല ജലത്തിലേക്കും പോഷകങ്ങള്‍ ഒഴുകുന്നത് കുറയ്ക്കാനും പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും നാനോബോയോടെക്‌നോളജി ഉപകരിക്കുമെന്ന് ചടങ്ങില്‍ സംസാരിച്ച ഡോ. ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. കാര്‍ഷിക മേഖലയിലും ഭക്ഷ്യരംഗത്തും നാനോ അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ക്കായി നിലവിലുള്ള ചട്ടങ്ങളെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നതിലൂടെ നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിനും ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം, സുരക്ഷ, ഫലപ്രാപ്തി എന്നിവ ഉറപ്പുവരുത്തുന്നതിനും ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലക്ഷ്യമിടുന്നു. ഇന്ത്യയിലെ കാര്‍ഷിക -ഭക്ഷ്യ മേഖലകളിലെ നാനോ അധിഷ്ഠിത വ്യവസായങ്ങള്‍ക്കും ഇന്നവേഷനുകള്‍ക്കും ഈ 'മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍' സഹായിക്കുമെന്ന് ശാസ്ത്ര സാങ്കേതിക മന്ത്രി പറഞ്ഞു.
വാണിജ്യവത്ക്കരിക്കാവുന്ന നാനോഫോര്‍മുലേഷനുകളുടെ ഗുണനിലവാരം, സുരക്ഷ, ഫലപ്രാപ്തി വിലയിരുത്തല്‍ എന്നിവ നിര്‍ണയിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് ഈ' മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്ന് നരേന്ദ്ര സിംഗ് തോമര്‍ എടുത്തുപറഞ്ഞു. ഇന്ത്യയിലെ നാനോ അധിഷ്ഠിത കാര്‍ഷിക ഇന്‍പുട്ടിനും ഭക്ഷ്യ ഉല്‍പന്നങ്ങള്‍ക്കും സുതാര്യവും സ്ഥിരവുമായ നിയന്ത്രണ മാര്‍ഗങ്ങള്‍ നല്‍കാനും ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉദ്ദേശിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നാനോ ടെക്‌നോളജി കൈകാര്യം ചെയ്യുന്ന എല്ലാ വകുപ്പുകളും മന്ത്രാലയങ്ങളും ഒരു കുടക്കീഴില്‍ വരുന്നതിന് ഗൈഡ്‌ലൈന്‍സ് ഉപകരിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.2022 ഓടെ കാര്‍ഷിക വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തിനും ഇത് പ്രേരകമാകുമെന്ന് മന്ത്രി പറഞ്ഞു.
നിലവിലെ 'മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍' നാനോ-അഗ്രി-ഇന്‍പുട്ട് ഉല്‍പ്പന്നങ്ങള്‍ക്കും (എന്‍എഐപി) നാനോ-അഗ്രി ഉല്‍പ്പന്നങ്ങള്‍ക്കും (എന്‍എപി) ബാധകമാണ്. എന്‍എമ്മുകളില്‍ നിന്ന് നിര്‍മ്മിച്ച നാനോ കമ്പോസിറ്റുകള്‍ക്കും സെന്‍സറുകള്‍ക്കും വിളകള്‍,ഫുഡ്,ഫീഡ് എന്നിവയ്ക്കും ഈ 'മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍' ബാധകമാണ്.
'Guidelines for Evaluation of Nano-based Agri-input and food products in India' released
Dr. Harsh Vardhan, Minister for Science & Technology, Health & Family Welfare and Earth Sciences and Shri. Narendra Singh Tomar, Minister of Agriculture & Farmers Welfare and Rural Development & Panchayati Raj released through video-link the 'Guidelines for Evaluation of Nano-based Agri-input and food products in India' here today. The Guidelines have been prepared jointly by Department of Biotechnology (DBT), Ministry of Science and Technology, Ministry of Agriculture and Farmers' Welfare (M/o A&FW) and Food Safety and Standards Authority of India (FSSAI), Ministry of Health and Family Welfare through concerted Inter-Ministerial efforts coordinated by DBT. Present on the occasion were Shri Parshottam Khodabhai Rupala, Union Minister of State for Panchayati Raj, Agriculture and Farmers Welfare,Dr Renu Swarup, Secretary, Department of Biotechnology; Shri Sanjay Agarwal, Secretary, Department of Agriculture, Cooperation & Farmers Welfare; Shri Arun Singhal, CEO, FSSAI and senior officials and experts from the Government, Research Institutes and University.
Speaking on the occasion, Dr. Harsh Vardhan said, 'Nanobiotechnology has the potential to improve agricultural systems through increase in plant productivity and better crop protection for meeting the changing needs and requirement of providing food to the growing population'. He said, 'Compared to bulk form of chemical inputs in crops, use of nano-nutrients can reduce nutrient run-off into ground and surface water and thus can reduce environmental pollution.''Indian government departments and agencies have been supporting various programmes on nanotechnology', he added. Congratulating scientists, Dr. Harsh Vardhan said, 'These guidelines are aimed at assisting in making policy decisions by providing information on the existing regulations for nano-based products in agriculture and food and also to ensure quality, safety and efficacy of the targeted products'. The Science & Technology Minister said, 'These 'Guidelines' would help policy makers and regulators to frame effective provisions for future novel nano-based products in the agri-input and food sectors of India. They will also encourage the Indian innovators and industries to develop and commercialize new nano-based formulations and products in these sectors'.
Shri. Narendra Singh Tomar, highlighted that 'The formulation of these 'Guidelines' is one of the most important steps for delineating quality, safety and efficacy assessment of the novel nano-formulations which can be commercialized here'. He said, 'These guidelines are also intended to provide transparent, consistent and predictable regulatory pathways for nano-based agri-input and food products in India'. The Minister said, 'This is an excellent initiative, which has bought on board all the Departments and Ministries dealing with Nanotechnology, and nano based products'. He added that 'The 'Guidelines for Evaluation of Nano-based Agri-input and food products in India' will pave the way for significant benefits for our mission on 'Doubling Farming Income by 2022' and 'National Mission on Sustainable Agriculture'.''
The present 'Guidelines' apply to nano-agri-input products (NAIPs) and nano-agri products (NAPs). These 'Guidelines' also apply to nano composites and sensors made from NMs and those that require direct contact with crops, food and feed for data acquisitions.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കിസാൻ വികാസ് പത്ര പദ്ധതിയിലൂടെ, അടുത്തുള്ള പോസ്റ്റ് ഓഫീസിൽ പൈസ നിക്ഷേപിച്ച് ഇരട്ടിയാക്കാം