Updated on: 27 September, 2021 6:13 AM IST
ഒഡിഷ-ആന്ധ്ര തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾ പോകരുതെന്ന് കർശന നിർദ്ദേശങ്ങൾ നിലവിലുണ്ട്

ഗുലാബ് ചുഴലിക്കാറ്റ് ഇന്ന് കര തൊടും. ചുഴലിക്കാറ്റിന് ഫലമായി ആന്ധ്രപ്രദേശിലും ഒഡീഷയിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഒഡിഷ-ആന്ധ്ര തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾ പോകരുതെന്ന് കർശന നിർദ്ദേശങ്ങൾ നിലവിലുണ്ട്.

ഗുലാബ് ചുഴലിക്കാറ്റ് നാളെ കര കയറിയതിന് ശേഷം കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. ചൊവ്വാഴ്ച വരെ നിലവിലെ അന്തരീക്ഷസ്ഥിതി തുടരും. പൊതുവേ മേഘാവൃതമായ കാലാവസ്ഥ ആയിരിക്കും ചൊവ്വാഴ്ച വരെ.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 2 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം

27-09-2021: ഇടുക്കി,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
28-09-2021: കണ്ണൂർ, കാസർഗോഡ്
എന്നീ ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം(Fishermen Caution)

27-09-2021 : കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
27-09-2021 : കേരള- ലക്ഷദ്വീപ് തീരങ്ങളിലും തെക്ക്- കിഴക്കൻ അറബിക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രത നിർദേശം(Special Caution)

 27-09-2021 : ഗൾഫ് ഓഫ് മാന്നാർ, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും കന്യാകുമാരി മേഖലകളിലും മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

English Summary: Gulab cyclone in south India alert
Published on: 26 September 2021, 10:42 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now