തൃശ്ശൂർ: ഗുരുവായൂർ നഗരസഭയുടെ അമൃത് ഗുരുവായൂര്‍ ശുദ്ധജല വിതരണ പദ്ധതി മാർച്ച് 12 ന് വൈകീട്ട് 5 ന് തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷ് നാടിന് സമര്‍പ്പിക്കും.ഗുരുവായൂര്‍ നഗരഭയുടെ ജല ദൗര്‍ലഭ്യം പരിഹരിച്ച്, തദ്ദേശവാസികള്‍ക്കും തീര്‍ത്ഥാകര്‍ക്കും ആവശ്യമായ ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതിയാണ് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ചിട്ടുള്ളത്.
150.88 കോടി രൂപയാണ് പദ്ധതിക്ക് വിനിയോഗിച്ചത്. ഗുരുവായൂര്‍ നഗരസഭയെ 3 മേഖലകളാക്കി തിരിച്ച് ശുദ്ധജലക്ഷാമം പൂര്‍ണ്ണമായി പരിഹരിക്കുന്നതിനായി 2050 - ല്‍ വരാവുന്ന ജനസംഖ്യ കണക്കിലെടുത്ത് ആളോഹരി 150 ലിറ്റര്‍ വെള്ളവും, നഗരത്തിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ വെള്ളവും ഉള്‍പ്പടെ പ്രതിദിനം 150 ലക്ഷം ലിറ്റര്‍ ശുദ്ധജലം വിതരണം ചെയ്യുന്നതിനാണ് പദ്ധതി രൂപകല്പന ചെയ്തത്.
കരിവന്നൂര്‍ പുഴയിലെ ഇല്ലിക്കല്‍ റഗുലേറ്ററിന് സമിപം 9 മീറ്റര്‍ വ്യാസമുള്ള കിണര്‍ നിര്‍മ്മിച്ച് അവിടെ നിന്നും 40 കിലോമീറ്റര്‍ ജലം പമ്പ് ചെയ്ത് കോട്ടപ്പടിയിലെ 15 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലശുദ്ധീകരണ ശാലയില്‍ എത്തിച്ച് ജലശുദ്ധീകരണം നടത്തി 7 കിലോമീറ്ററോളം പെപ്പ് സ്ഥാപിച്ച് ശുദ്ധജലം പമ്പ് ചെയ്ത് നിലവില്‍ ചൂല്‍പ്പുറത്തുള്ള ടാങ്കിലും, കേരളവാട്ടര്‍ അതോറിറ്റി ഓഫീസ് ടാങ്കിലും, അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇടപ്പുള്ളി ജാറം റോഡില്‍ നിര്‍മ്മിച്ച ടാങ്കിലും എത്തിച്ച് പൂക്കോട്, തൈക്കാട്, ഗുരുവായൂര്‍ മേഖലകളില്‍ 120 കിലോമീറ്റര്‍ ഡിസ്ട്രിബ്യൂഷന്‍ നെറ്റ്വര്‍ക്ക് സ്ഥാപിച്ച് ശുദ്ധജലം എത്തിക്കുന്ന പ്രവൃത്തിയാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്.
ചടങ്ങിൽ എന്‍.കെ അക്ബര്‍ എം എൽ എ അധ്യക്ഷനാകും. ടി.എന്‍ പ്രതാപന്‍ എം.പി, മുരളി പെരുനെല്ലി എം എൽ എ, ഗുരുവയൂർ നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ്, ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ, കേരള വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, അമൃത് മിഷന്‍ ഡയറക്ടര്‍ അലക്സ് വര്‍ഗ്ഗീസ്, രാഷ്ട്രിയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.