Updated on: 29 July, 2022 8:01 AM IST

ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡിലെ (HAL) അപ്രന്റിസ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.  നാസിക്കിലെ എച്ച്.എ.എലിന്റെ എയർക്രാഫ്റ്റ് മാനുഫാക്ചറിങ് ഡിവിഷനിലാണ് അവസരം. ആകെ 633 ഒഴിവുകളാണ് ഉള്ളത്.

അവസാന തിയതി

ആഗസ്റ്റ് 10 2022 ആണ് അവസാന തിയതി

ബന്ധപ്പെട്ട വാർത്തകൾ: ഭാരത് ഇലക്‌ട്രോണിക്‌സിൽ 188 ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു

ഒഴിവുകളുടെ വിശദവിവരങ്ങൾ

ഐ.ടി.ഐ. ട്രേഡ് അപ്രന്റിസ്-455

ഫിറ്റർ-186, ടർണർ-28, മെഷിനിസ്റ്റ്-26, കാർപെന്റർ-4, മെഷിനിസ്റ്റ് (ഗ്രൈൻഡർ)-10, ഇലക്‌ട്രീഷ്യൻ-66, ഡ്രാഫ്റ്റ്സ്‌മാൻ (മെക്കാനിക്കൽ)-6, ഇലക്‌ട്രോണിക്‌ മെക്കാനിക്-8, പെയിന്റർ (ജനറൽ)-7, ഷീറ്റ് മെറ്റൽ വർക്കർ-4, മെക്കാനിക് (മോട്ടോർ വെഹിക്കിൾ)-4, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്-88, വെൽഡർ (ഗ്യാസ് & ഇലക്‌ട്രിക്)-8, സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്)-6, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് മെക്കാനിക്-4. യോഗ്യത: അനുബന്ധ ട്രേഡിൽ ഐ.ടി. ഐ. സ്റ്റൈപ്പൻഡ്‌: അപ്രന്റിസ്ഷിപ്പ് ആക്ട് പ്രകാരം

എൻജിനിയറിങ്/ഗ്രാജ്വേറ്റ് അപ്രന്റിസ്-99

എയ്റോനോട്ടിക്കൽ എൻജിനിയർ-5, കംപ്യൂട്ടർ-7, സിവിൽ-4, ഇലക്‌ട്രിക്കൽ-13, ഇലക്‌ട്രോണിക്സ്&ടെലികമ്യൂണിക്കേഷൻ -15, മെക്കാനിക്കൽ -43, പ്രൊഡക്‌ഷൻ -4, ഫാർമസിസ്റ്റ്-3, നഴ്സിങ് അസിസ്റ്റന്റ്-5.

വിദ്യാഭ്യാസ യോഗ്യത: അനുബന്ധവിഷയത്തിൽ എൻജിനിയറിങ് ബിരുദം/ഫാർമസി ബിരുദം/ബി.എസ്‌സി. നഴ്സിങ്. സ്റ്റൈപ്പൻഡ്‌: 9000 രൂപ

ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ്-79

എയ്റോനോട്ടിക്കൽ എൻജിനിയർ-3, സിവിൽ-4, കംപ്യൂട്ടർ -6, ഇലക്‌ട്രിക്കൽ -15, ഇലക്‌ട്രോണിക്‌സ് & ടെലികമ്യൂണിക്കേഷൻ -12, മെക്കാനിക്കൽ -33, ലാബ് അസിസ്റ്റന്റ്-3 ഹോട്ടൽ മാനേജ്മെന്റ്-3.

യോഗ്യത: അനുബന്ധ എൻജിനിയറിങ് ബ്രാഞ്ചിൽ ഡിപ്ലോമ/മെക്കാനിക്കൽ ലാബ് ടെക്നോളജിയിൽ ഡിപ്ലോമ/ ഹോട്ടൽ മാനേജ്മെന്റ് ഡിപ്ലോമ. സ്‌റ്റൈപ്പൻഡ്‌: 8000 രൂപ

അപേക്ഷകൾ അയക്കേണ്ട വിധം

ഐ.ടി.ഐ. ട്രേഡ് അപ്രന്റിസിന് www.apprenticeshipindia.gov.in എന്ന പോർട്ടലിലും എൻജിനിയറിങ്/ഗ്രാജ്വേറ്റ് അപ്രന്റിസ്, ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ് എന്നിവയ്ക്ക് www.mhrdnats.gov.in എന്ന പോർട്ടലിലും രജിസ്റ്റർചെയ്യണം. ശേഷം എച്ച്.എ.എൽ. വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിലൂടെ അപേക്ഷിക്കണം.

English Summary: HAL Recruitment 2022 Apply 633 Apprentice Vacancy
Published on: 28 July 2022, 11:08 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now