ലോക്ഡൗണിൽ ജോലി നഷ്ടമായവർക്കായി കേന്ദ്രസർക്കാറിൻറ പുതിയ പദ്ധതി വരുന്നു. അടൽ ബീമ വ്യക്തി കല്യാൺ യോജന എന്ന പേരിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ലോക്ഡൗൺ മൂലം ജോലി നഷ്ടമായവർക്ക് മൂന്ന് മാസത്തേക്ക് പകുതി ശമ്പളം നൽകുന്നതാണ് കേന്ദ്രത്തിൻറ പദ്ധതി. എംപ്ലോയ്മെൻറ് സ്റ്റേറ്റ് ഇൻഷൂറൻസ് കോർപ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്. 44,000 കോടിയാണ് ഇതിനായി ചെലവഴിക്കുക. നിലവിൽ പദ്ധതിക്ക് വലിയ പ്രതികരണമില്ല. എങ്കിലും പരസ്യങ്ങളിലൂടെ കൂടുതൽ പേരിൽ ഇതേ കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് ശ്രമം. അതിലൂടെ കൂടുതൽ പേരിലേക്ക് പദ്ധതി എത്തിക്കാൻ കഴിയുമെന്ന് തൊഴിൽ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
The ESI Corporation has launched a scheme named ‘Atal Bimit Vyakti Kalyan Yojana’ (ABVKY) which, in case the Insured Person (IP) is rendered unemployed, provides relief to the extent of 25% of the average per day earning during the previous four contribution periods (total earning during the four contribution period/730) to be paid up to maximum 90 days of unemployment once in lifetime of the IP on submission of claim in form of an Affidavit.
അടൽ ബിമിത് വ്യക്തി കല്യാൺ യോജന
ലോക്ഡൗണിൽ ജോലി നഷ്ടമായവർക്ക് മൂന്ന് മാസത്തേക്ക് പകുതി ശമ്പളം നൽകുന്നൂ .
അടൽ ബിമിത് വ്യക്തി കല്യാൺ യോജന എന്ന പേരിലാണ് പുതിയ പദ്ധതി എംപ്ലോയ്മെൻറ് സ്റ്റേറ്റ് ഇൻഷൂറൻസ് കോർപ്പറേഷൻ നടപ്പാക്കുന്നത്.
മാനദണ്ഡം
- ഒരു സ്ഥാപനത്തില്‍ രണ്ടു വര്‍ഷമെങ്കിലും ജോലി ചെയ്തവരായിരിക്കണം
- ESI അംഗത്വമുള്ളവര്‍ക്ക് വേറൊരു തൊഴില്‍ നേടുന്നതിനിടെ മൂന്നു മാസം കോര്‍പ്പറേഷന്‍ തൊഴിലില്ലായ്മ ധന സഹായം നല്‍കും.
- ജോലി ചെയ്ത സ്ഥാപനത്തിലെ അവസാന ആറു മാസ ശമ്പളത്തിന്റെ 25 ശതമാനം മൂന്നു മാസം തൊഴിലാളിക്ക് ലഭ്യമാക്കും.
- ഇഎസ്‌ഐസിയുടെ അടൽ ഇൻഷുറൻസ് പേഴ്‌സൺ വെൽഫെയർ സ്കീമിനായി രജിസ്റ്റർ ചെയ്യണം.
- എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ വെബ്സൈറ്റ് സന്ദർശിച്ച് ഇതിനായി അപേക്ഷിക്കാം.
OFFICIAL WEBSITE:
https://www.esic.nic.in/