Updated on: 19 October, 2022 2:14 PM IST
Handloom sector will be modernized: Minister V. Shivan Kutty

കൈത്തറി മേഖലയിൽ പരമ്പരാഗത രീതി നിലനിർത്തിക്കൊണ്ട് ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുമെന്ന് തൊഴിൽ-പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളായവരുടെ മക്കളിൽ എസ് എസ് എൽ സി ഉന്നത വിജയികളായവർക്കുള്ള സ്വർണ്ണ പതക്കങ്ങൾ, വിവിധ ആനുകൂല്യങ്ങൾ എന്നിവ വിതരണം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കൈത്തറി ക്ഷേമനിധി ബോർഡ് നൽകി വരുന്ന ആനുകൂല്യങ്ങൾ കാലോചിതമായി പരിഷ്‌കരിക്കുന്ന കാര്യം സർക്കാർ ഗൗരവമായി പരിശോധിക്കും. ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കാൻ കൈത്തറി മേഖലയെ സജ്ജമാക്കണം. താരതമ്യേന വരുമാനം കുറഞ്ഞ കൈത്തറി മേഖലയിലേക്ക് പുതിയ തലമുറ കടന്നു വരുന്നില്ലെന്നത് വാസ്തവമാണ്. ഇന്നത്തെ കമ്പോള അഭിരുചിക്കനുസരിച്ച് ഉൽപ്പാദനം നടത്തിയാലേ കൈത്തറി മേഖലയ്ക്ക് പിടിച്ചു നിൽക്കാനാകൂ എന്ന വസ്തുത നാം വിസ്മരിക്കരുത്-മന്ത്രി പറഞ്ഞു.

കൈത്തറി തൊഴിലാളികളുടെ തൊഴിൽ സംരക്ഷിച്ചുകൊണ്ടുള്ള ആധുനികവത്കരണമാണ് സർക്കാർ ലക്ഷ്യം വെയ്ക്കുന്നത്. ആ ലക്ഷ്യം പൂർത്തീകരിക്കുന്നതിന് വേണ്ടി ക്ഷേമനിധി ബോർഡ് മുഖേന ചെയ്യേണ്ട കാര്യങ്ങളെ സംബന്ധിച്ച് സർക്കാർ തലത്തിൽ ചർച്ച ചെയ്ത് ഉചിതമായ തീരുമാനം ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
വലിയ സ്വീകാര്യതയാണ് കേരളത്തിലെ കൈത്തറി ഉൽപ്പന്നങ്ങൾക്കുള്ളത്. തുണി ഉൽപ്പാദന മേഖലയിൽ ആധുനിക സാങ്കേതിക വിദ്യയുടെ കടന്നുവരവ് കൈത്തറി മേഖലയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന സ്ഥിതിയുണ്ടായി. സർക്കാർ അനുവദിക്കുന്ന റിബേറ്റ് ആനുകൂല്യം വഴി ഉത്സവ സീസണുകളിൽ കൈത്തറി വസ്ത്രങ്ങൾ വിൽപന നടത്താൻ കഴിയുന്നതാണ് ചെറിയ രീതിയിലെങ്കിലും ഈ മേഖലയ്ക്ക് ആശ്വാസം നൽകുന്നത്.

കൈത്തറി തൊഴിലാളികളെ സംരക്ഷിക്കാൻ സാധ്യമായതെല്ലാം എൽ ഡി എഫ് സർക്കാർ ചെയ്യുന്നുണ്ട്. സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള യൂണിഫോമുകൾക്ക് കൈത്തറി തുണി ഉപയോഗിക്കാൻ തീരുമാനിച്ചത് കൈത്തറി മേഖലയ്ക്ക് വലിയ ഉണർവുണ്ടാക്കി. 2018ലെ വ്യവസായ നയ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് സൗജന്യ യൂണിഫോം പദ്ധതി സർക്കാർ ആവിഷ്‌ക്കരിച്ചത്. ക്ഷേമനിധി ബോർഡിന് സ്വന്തമായി ഒരു ആസ്ഥാന മന്ദിരം വേണമെന്ന നിരന്തരമായ ആവശ്യം സർക്കാർ ഗൗരവമായാണ് കാണുന്നത്. ഈ കാര്യത്തിൽ ബന്ധപ്പെട്ടവരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു യോഗം വിളിച്ചു ചേർക്കും-മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

കേരള കൈത്തറി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ജവഹർ ലൈബ്രറി ഹാളിൽ നടന്ന പരിപാടിയിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ അധ്യക്ഷത വഹിച്ചു. കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ അരക്കൻ ബാലൻ, വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികളായ കുടവൻ പത്മനാഭൻ, ടി ശങ്കരൻ, താവം ബാലകൃഷ്ണൻ, കണ്ണൂർ ജില്ലാ വീവേഴ്‌സ് സൊസൈറ്റീസ് അസോസിയേഷൻ സെക്രട്ടറി കെ വി സന്തോഷ് കുമാർ, ക്ഷേമനിധി ബോർഡംഗങ്ങളായ കെ മനോഹരൻ, എ വി ബാബു, താവം ബാലകൃഷ്ണൻ, കെ സേതുമാധവൻ, ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ കെ എ ഷാജു എന്നിവർ പങ്കെടുത്തു.

ബന്ധപ്പെട്ട വാർത്തകൾ: അജ്‌വെയ്ൻ അഥവാ അയമോദകം കഴിച്ച് ഗുണങ്ങൾ നേടാം

English Summary: Handloom sector will be modernized: Minister V. Shivan Kutty
Published on: 19 October 2022, 01:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now