Updated on: 24 September, 2022 8:40 PM IST
Handloom workers can apply for Financial assistance

കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുളള അംഗങ്ങളിൽ നിന്ന് 2022-23 വർഷത്തെ സാമ്പത്തിക താങ്ങൽ പദ്ധതി പ്രകാരമുളള ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. 2022-23 വർഷം ചുരുങ്ങിയത് 100 ദിവസം ജോലി ചെയ്തതും, മിനിമം കൂലി ലഭിക്കാത്തതുമായ അംഗങ്ങൾക്കാണ് ആനുകൂല്യത്തിന് അർഹത. ബോർഡിൽ രജിസ്റ്റർ ചെയ്ത സ്വയം തൊഴിലാളികൾക്കും, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്തു വരുന്ന തൊഴിലാളികൾക്കുമാണ്‌ ബോർഡ്‌ വഴി ഈ ആനുകൂല്യം നൽകുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: PM-SYM: പ്രതിവർഷം 660 രൂപ നിക്ഷേപിക്കാം, തൊഴിലാളികൾക്ക് പെൻഷൻ സംഭാവന പദ്ധതിയുമായി കേന്ദ്ര സർക്കാർ

സൗജന്യ അപേക്ഷാ ഫോറവും, വിശദാംശങ്ങളും കേരളാ കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കണ്ണൂരിലുളള ഹെഡ് ഓഫീസിൽ നിന്നും, കോഴിക്കോട്, ഏറണാകുളം, തിരുവനന്തപുരം എന്നീ ജില്ലാ ഓഫീസുകളിൽ നിന്നും ലഭിക്കും.  പൂരിപ്പിച്ച അപേക്ഷ 2022 ഒക്‌ടോബർ 15 നകം അതാത് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർക്ക്‌ സമർപ്പിക്കേണ്ടതാണ്.

ബന്ധപ്പെട്ട വാർത്തകൾ: പിന്നാക്കം നിൽക്കുന്ന തൊഴിലാളികൾക്ക് 52.34 കോടി രൂപ അനുവദിച്ച് തൊഴിൽ വകുപ്പ്

കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസർ, കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ് താളിക്കാവ്, കണ്ണൂർ 1, ഫോൺ: 04972702995, 9387743190.

കോഴിക്കോട്, മലപ്പുറം, പാലക്കാട്, ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസർ, കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ്, ബെൻഹർ പ്ലാസ, ബിൽഡിങ്ങ്, പി.ഒ, പയ്യോളി, കോഴിക്കോട്- 673522, ഫോൺ: 0496298479, 9747567564.

എറണാകുളം, തൃശ്ശൂർ, ആലപ്പുഴ, കോട്ടയം ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസർ കേരള കൈത്തറിതൊഴിലാളി ക്ഷേമനിധി ബോർഡ്, ലക്കിസ്റ്റാർ ബിൽഡിങ്ങ്, മാർക്കറ്റ്‌റോഡ്, എറണാകുളം ഫോൺ: 04842374935, 9446451942.

തിരുവനന്തപുരം, കൊല്ലം   ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസർ കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ്, ഹാന്റക്‌സ് ബിൽഡിങ്ങ്, ഊറ്റുകുഴി, തിരുവനന്തപുരം ഫോൺ: 04972331958, 9995091541.

English Summary: Handloom workers can apply for Financial assistance
Published on: 24 September 2022, 08:32 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now