Updated on: 3 August, 2022 6:10 PM IST
HarGharTiranga: India's 75th Independence Day; Krishi Jagaran joined the Prime Minister's campaign

ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനത്തിൻ്റെ ആഘോഷമായും, ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായും ഓരോ വീട്ടിലും പതാക ഉയർത്തണമെന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ 'ഹര്‍ ഘര്‍ തിരംഗ' (ഓരോ വീട്ടിലും ത്രിവർണ്ണം) എന്ന ആഹ്വാനത്തിൽ കൃഷി ജാഗരൺ കുടുംബവും മുൻ കൈ എടുത്തു.

ആഹ്വാനത്തിൻ്റെ ഭാഗമായി KJ കുടുംബത്തിലെ എല്ലാവരും ദേശീയ പതാക അഭിമാനത്തോടെ ഉയർത്തി, കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എം.സി ഡൊമിനിക്കിന്റെയും, ഡയറക്ടർ ഷൈനി ഡൊമിനിക്കിന്റെയും നേതൃത്വത്തിൽ കെജെ കുടുംബത്തിലെ എല്ലാ അംഗങ്ങളും സ്വാതന്ത്ര്യ ദിനാഘോഷ സന്ദേശം അറിയിച്ചു.

രണ്ടാഴ്ച്ച ഇന്ത്യയെമ്പാടുമുള്ള വീടുകളിൽ മൂന്ന് ദിവസം ദേശീയ പതാക ഉയർത്താനും, സമൂഹ മാധ്യമങ്ങളിൽ പ്രൊഫൈൽ പിക്ചർ ആക്കാനുമാണ് നരേന്ദ്ര മോദിയുടെ ആഹ്വാനം.

ഓഗസ്റ്റ് 13, 14, 15 എന്നീ തിയതികളിൽ രാജ്യ വ്യാപകമായാണ് വീടുകളിൽ ത്രിവർണ്ണ പതാക ഉയർത്തേണ്ടത്.

മൻ കീ ബാത്ത് റേഡിയോ പ്രഭാഷണത്തിലാണ് പ്രധാന മന്ത്രി ഇക്കാര്യം ആഹ്വാനം ചെയ്തത്.

ദേശീയ പതാക രൂപകൽപ്പന ചെയ്ത പിംഗളി വെങ്കയ്യയുടെ ജന്മ ദിനമായ ഓഗസ്റ്റ് 2 മുതൽ 15 വരെയാണ് ത്രിവർണ്ണ പതാക പ്രൊഫൈലാക്കി വെക്കേണ്ടത്.

ആസാദി കാ അമൃത് മഹോത്സവ് hargartiranga.com എന്ന വെബ്‌സൈറ്റിൽ നിന്നും മിനിസ്റിയുടെ ഭാഗമായ സർട്ടിഫിക്കറ്റ് കിട്ടുന്നതിന് നിങ്ങൾക്ക് https://harghartiranga.com/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക, ഒരു ഫ്ലാഗ് പിൻ ചെയ്യുക അല്ലെങ്കിൽ ഒരു സെൽഫി അപ്‌ലോഡ് ചെയ്യുക.

ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി നമുക്ക് ഒരുമിച്ച് ആഘോഷിക്കാം!

English Summary: HarGharTiranga: India's 75th Independence Day; Krishi Jagaran joined the Prime Minister's campaign
Published on: 03 August 2022, 04:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now