Updated on: 4 October, 2022 12:58 PM IST
രാജാക്കാട് പഞ്ചായത്തില്‍ ഹരിതമിത്രം പദ്ധതിയ്ക്ക് തുടക്കമായി

അജൈവ മാലിന്യ ശേഖരണവും സംസ്‌കരണവും കാര്യക്ഷമാക്കുന്നതിനുള്ള ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്ലിക്കേഷന്‍ പദ്ധതിയ്ക്ക് ഇടുക്കി ജില്ലയിലെ രാജാക്കാട് ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് എം.എസ് സതി പദ്ധതി ഉദ്ഘാടനം ചെയ്തു. ഹരിതകേരളം മിഷനും ശുചിത്വമിഷനും ചേര്‍ന്നാണ് മൊബൈല്‍ ആപ് മുഖേനയുള്ള മോണിറ്ററിങ് സംവിധാനം പഞ്ചായത്തില്‍ നടപ്പിലാക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ഓൺലൈനായി കർഷക പെൻഷന് അപേക്ഷിക്കാം… നിങ്ങൾ ചെയ്യേണ്ടത്!

കെല്‍ട്രോണിന്റെ സഹകരണത്തോടെ തയ്യാറാക്കിയിട്ടുള്ള മൊബൈല്‍ ആപ്പിലൂടെ വീടുകളിലും സ്ഥാപനങ്ങളിലും ഹരിത കര്‍മ്മസേന നടപ്പിലാക്കുന്ന അജൈവ മാലിന്യ ശേഖരണം നിരീക്ഷിക്കാനാകും. ഇതിനായി വീടുകളിലും സ്ഥാപനങ്ങളിലും ക്യൂആര്‍ കോഡ് പതിക്കും. അജൈവ മാലിന്യങ്ങള്‍ കൃത്യമായ ശാസ്ത്രീയ സംസ്‌കരണത്തിന് വിധേയമാകുന്നുവെന്ന് തിരിച്ചറിയാനും ക്യുആര്‍ കോഡ് വഴി സാധിക്കും.

നിലവില്‍ ഹരിതകർമസേന വീടുകളിലും സ്ഥാപനങ്ങളിലും കാര്‍ഡ് നല്‍കി അജൈവ മാലിന്യം ശേഖരിച്ചു വരുന്നുണ്ട്. പാഴ് വസ്തു ശേഖരണവും മാലിന്യ സംസ്‌കരണവും മൊബൈല്‍ ആപ്പിന്റെ നിയന്ത്രണത്തിലേക്ക് എത്തിക്കുന്നതോടെ ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതവും കുറ്റമറ്റതാക്കാനും സാധിക്കും.

ഇതിനായി പഞ്ചായത്തിലെ പത്താം വാര്‍ഡിനെയാണ് പൈലറ്റ് വാര്‍ഡായി തെരഞ്ഞെടുത്തിരിക്കുന്നത്. ഒരു മാസത്തത്തിനകം പഞ്ചായത്തിലെ എല്ലാ വീടുകളിലും സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം നടപ്പിലാക്കും.
ദിവ്യജ്യോതി പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബെന്നി പാലക്കാട്ട് അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഭാഗമായി ഹരിതകര്‍മ്മ സേനയ്ക്കുള്ള ലാപ്‌ടോപ്പും മൊബൈല്‍ ഫോണുകളും പഞ്ചായത്ത് പ്രസിഡന്റ് ചടങ്ങില്‍ വിതരണം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് അംഗം കിങ്ങിണി രാജേന്ദ്രന്‍, വാര്‍ഡ് അംഗങ്ങളായ പുഷ്പലത സോമന്‍, നിഷ രതീഷ്, സി.ആര്‍ രാജു, ബിന്‍സു തോമസ്, മിനി ബേബി, പ്രിന്‍സ് തോമസ്, ദീപ പ്രകാശ്, സുജിത്ത് റ്റി.കെ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ. പി വത്സ, വി.ഇ.ഒ. നിസാര്‍ എ.പി, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

എന്താണ് ഹരിതമിത്രം പദ്ധതി?

ഹരിത കർമസേനകളുടെ അജൈവ പാഴ് വസ്തു ശേഖരണ പ്രക്രിയ ഊർജിതമാക്കാനും മാലിന്യ നിർമാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമവും കുറ്റമറ്റതുമാക്കാനും ഹരിതകേരളം മിഷന്റെയും ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തിലാണ് ഹരിതമിത്രം- സ്മാര്‍ട്ട് ഗാര്‍ബേജ് മൊബൈല്‍ ആപ്പ് പദ്ധതി നടപ്പിലാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളില്‍ ഓരോ വീട്ടില്‍ നിന്നും ശേഖരിച്ച ജൈവ-അജൈവ പാഴ് വസ്തുക്കള്‍ എത്രയെന്നും അവയുടെ സംസ്‌കരണം എങ്ങനെയെന്നും അടക്കമുള്ള വിശദാംശങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ മനസിലാക്കാനും കൈകാര്യം ചെയ്യുന്നതിനും ആപ്ലിക്കേഷൻ പ്രവർത്തിക്കും.

English Summary: Haritamitram project began in Rajakkad panchayat
Published on: 04 October 2022, 12:55 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now