പല പ്രമുഖ കമ്പനികളുടെയും ടീബാഗുകള്‍ ഉപയോഗിക്കുന്നതിലൂടെ വളരെയുയര്‍ന്നതോതില്‍ സൂക്ഷ്മപ്ലാസ്റ്റിക്കുകള്‍ വെള്ളത്തില്‍ കലരുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞന്‍രുടെ കണ്ടെത്തൽ.ടീബാഗുകള്‍ സാധാരണയായി കടലാസുപയോഗിച്ചാണ് നിര്‍മിക്കാറ്.എന്നാല്‍ ഇന്ന് പല മുന്‍നിരക്കമ്പനികളും പ്ലാസ്റ്റിക് കലര്‍ന്ന പദാര്‍ഥങ്ങള്‍ ടീബാഗ് നിര്‍മിക്കുന്നതിന് ഉപയോഗിക്കുന്നുണ്ട്.ഇത്തരം ബാഗുകള്‍ ഉപയോഗിക്കുന്നതുവഴി ദശലക്ഷക്കണക്കിന് സൂക്ഷ്മ-നാനോ പ്ലാസ്റ്റിക്കുകള്‍ വെള്ളത്തില്‍ കലരുന്നുണ്ടെന്നാണ് കാനഡയിലെ മോണ്‍ട്രിയല്‍ സര്‍വകലാശാല ഗവേഷകര്‍ കണ്ടെത്തിയത്.
പരീക്ഷണത്തിനായി ടീബാഗ് സാധാരണ ചായ തിളയ്ക്കുന്ന താപനിലയില്‍ ചൂടാക്കിയപ്പോള്‍ 1160 കോടി സൂക്ഷ്മപ്ലാസ്റ്റിക്കുകളും 310 കോടി അതിസൂക്ഷ്മ പ്ലാസ്റ്റിക്കുകളുമാണ് വെള്ളത്തില്‍ കലര്‍ന്നത്.മറ്റു ഭക്ഷണ വസ്തുക്കളിലുള്ളതിനെക്കാള്‍ പതിന്മടങ്ങ് സൂക്ഷ്മപ്ലാസ്റ്റിക്കുകളാണ് ടീബാഗുകളിലൂടെ നമ്മുടെ വയറ്റിലെത്തുന്നതെന്നാണ് ജേണല്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്ന ശാസ്ത്രജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത് . ലോകാരോഗ്യ സംഘടനയുടെ പഠനമനുസരിച്ച് കുപ്പിവെള്ളത്തിലും ചില ഭക്ഷണവസ്തുക്കളിലുമൊക്കെ സൂക്ഷ്മപ്ലാസ്റ്റിക്കുകളുണ്ട്. എന്നാല്‍, കുപ്പിവെള്ളത്തിലെ പ്ലാസ്റ്റിക്കുകള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നു മുണ്ടാക്കുന്നില്ല.