Updated on: 4 December, 2020 11:18 PM IST

ആലപ്പുഴ മുഹമ്മ: ജോളി ടീച്ചറിനു പിന്നാലെ സഹപ്രവർത്തകരും അരിവാളുമായി വിദ്യാലയ വളപ്പിലെ പാടത്തിറങ്ങി. സമൃദ്ധിയുടെ നിറകതിർ കൊയ്തെടുക്കുമ്പോൾ, പാട്ടിലൂടെ കണക്കു പഠിപ്പിച്ച് സമൂഹമാധ്യമങ്ങളിൽ തരംഗമായ 'അധ്യാപിക ജെസി തോമസിന്റെ കൊയ്ത്തുപാട്ട്. കറ്റ ചുമന്നുകൊണ്ടുവന്ന്  മെതിച്ചെടുത്തതും അധ്യാപകർ തന്നെ. മുഹമ്മ സിഎംഎസ് എൽ പി സ്കൂളിലെ അധ്യാപകരാണ് ഇത്തരത്തിൽ അതിജീവനത്തിന്റെ   പാഠങ്ങൾ സമൂഹത്തിന് പകർന്നു നൽകിയത്.

വിപുലമായ കൊയ്ത്തുത്സവം നേരത്തെ ആലോചിച്ചെങ്കിലും കോവിഡ് നിയന്ത്രണങ്ങൾക്കു വിധേയമായിട്ടായിരുന്നു വിളവെടുപ്പ്.

എറണാകുളം, തൃശൂർ ജില്ലകളിൽ വ്യാപകമായി കൃഷി ചെയ്യുന്ന പൊക്കാളി നെൽവിത്താണ് ഇവിടെ പരീക്ഷണാർഥം പാകി കിളിർപ്പിച്ച് നട്ടത്.വിദ്യാലയ വളപ്പിൽ പച്ചക്കറിയുടെയും പൂകൃഷിയുടേയും ഇടയിൽ പോളിത്തീൻ ഷീറ്റുപയോഗിച്ച് പാടം ഒരുക്കിയാണ് കൃഷി നടത്തിയത്. കുരുന്നുകൾ  നട്ട ഞാറിന് ചാരവും ചാണകവും വളമായി നൽകി.

 

അധ്യാപകരും രക്ഷകർത്താക്കളും ചേർന്ന് കൃഷിക്ക് പരിചരണം നൽകിയപ്പോൾ മികച്ച വിളവായി. മഴയിൽ കതിരുകൾ അടിയാൻ തുടങ്ങിയതോടെ ആരവങ്ങളില്ലാതെ കൊയ്ത്ത് നടത്തുകയായിരുന്നു. കൊയ്ത കറ്റകൾ കതിർ ഉപയോഗിച്ച് കെട്ടുന്ന പരമ്പരാഗത കൊയ്ത്തു രീതി അധ്യാപിക ലൈജു സഹപ്രവർത്തകരെ പഠിപ്പിച്ചു. അധ്യാപികമാരായ ജയാ സുജിയും ശ്രീജയും ആയമാരായ ഷൈനിയും സരസമ്മയും ചേർന്ന് കറ്റകൾ തലയിലേന്തി ക്ലാസുമുറിയിലെത്തിച്ചു.പിന്നെ പ്രധാനാധ്യാപിക ജോളി തോമസിന്റെ നേതൃത്വത്തിൽ കറ്റ മെതിക്കൽ. കൊടും ചൂടേറ്റ തളർച്ച മാറാൻ എല്ലാവർക്കും കഞ്ഞിയും പയറും.  

കൊയ്ത്തുദ്ഘാടനം കർഷക മിത്ര അവാർഡ് ജേതാവ് കെ പി ശുഭകേശൻ നിർവഹിച്ചു.

വിളവെടുത്ത നെല്ല് ഉപയോഗിച്ച് പ്രവേശനോത്സവത്തിന് പായസം നൽകാനാണ് ആലോചനയെന്ന് പ്രധാനാധ്യാപിക ജോളി തോമസും പി ടി എ പ്രസിഡന്റ് കെ പി സുധീറും പറഞ്ഞു. കുരുന്നുകളുടെ കുട്ടിത്തോട്ടം കാണാനും അഭിനന്ദിക്കാനും എ എം ആരിഫ്എംപിയും  യു പ്രതിഭ എം എൽ എ യും മറ്റ് ജനപ്രതിനിധികളും ജില്ലാ പൊലീസ് ചീഫായിരുന്ന കെ എം ടോമിയും ഉൾപെടെയുള്ളവർ നേരത്തെ സ്കൂളിലെത്തിയിരുന്നു. മികച്ച പച്ചക്കറി കൃഷിത്തോട്ടത്തിനുള്ള സംസ്ഥാന അവാർഡുവരെ ഇക്കുറി ലഭിച്ചു. സ്കൂൾ തുറന്നു കഴിഞ്ഞാലുടനെ വീണ്ടും കൃഷി ആരംഭിക്കും.

ഒമ്പതു വർഷം മുമ്പ് മരച്ചീനി കൃഷി ചെയ്തായിരുന്നു ഇവിടെ കൃഷിക്ക് തുടക്കമിട്ടത്.രക്ഷകർത്താക്കളുടെ സഹകരണമാണ് കൃഷിയുടെ വിജയത്തിന്റെ പ്രധാന ഘടകം. ഒത്തൊരുമയോടെ നിന്നാൽ ഈ പ്രതിസന്ധിയും നാം അതിജീവിക്കും.

 
English Summary: Harvesting during Lock down
Published on: 03 May 2020, 02:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now