മധുരഗ്രാമം പദ്ധതിയുടെ ഭാഗമായി വടക്കേക്കരയിൽ ആരംഭിച്ച മധുരക്കിഴങ്ങ് വിളവെടുപ്പ് തുടങ്ങി. തിരുവനതപുരം കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രവും വടക്കേക്കര ഗ്രാമപഞ്ചായത്ത് കൃഷി ഭവനും സംയുക്തമായി നടപ്പിലാക്കുന്ന മധുരക്കിഴങ്ങ് കൃഷി വ്യാപന പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ 20 വാർഡുകളിലും കൃഷി ചെയ്ത മധുരക്കിഴങ്ങിന്റെ വിളവെടുപ്പാണ് ആരംഭിച്ചത്.
കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്ത ഭൂകൃഷ്ണ, കാഞ്ഞങ്ങാട്, ശ്രീ അരുൺ എന്നീ ഇനങ്ങളാണ് വടക്കേക്കരയിൽ കൃഷി ചെയ്തത്.
മധുരക്കിഴങ്ങ് കൃഷി ചെയ്യാൻ താല്പര്യമുള്ള കർഷകർക്ക് കിഴങ്ങിന്റെ തൈകൾ അല്ലെങ്കിൽ മധുരത്തലകൾ വടക്കേക്കരയിൽ നിന്നും ലഭ്യമാണ്.
മൂന്ന് മാസം കൊണ്ട് വിളവു ലഭിക്കുന്ന കിഴങ്ങുവർഗ്ഗവിളയാണ് മധുരക്കിഴങ്ങ്..... കുഞ്ഞിത്തൈ 18-ാം വാർഡിലെ സ്നേഹ വനിതാ ഗ്രൂപ്പിൻ്റെ മധുരക്കിഴങ്ങ് കൃഷിയിടത്തിലെ വിളവെടുപ്പ് കുഞ്ഞിത്തൈ 18-ാം വാർഡ്മെമ്പർ ശ്രീമതി.അജിതാ ഷൺമുഖൻ ഉദ്ഘാടനം ചെയ്തു.
കൃഷി അസിസ്റ്റൻ്റ് SK. ഷിനു ,കർഷകർ തുടങ്ങിയവർ പങ്കെടുത്തു. കുഞ്ഞിത്തൈയിലെ ഉപ്പു കലർന്ന മണ്ണിൽ മധുരക്കിഴങ്ങ് കൃഷി വിജയകരമാക്കിയത് കുഞ്ഞിത്തൈയ്യിലെ ഒരു കൂട്ടം വനിതാ കർഷകരാണ് .
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സന്ദര്‍ശകര്‍ക്കായി തുറക്കുന്നു