Updated on: 8 August, 2022 9:38 PM IST
HDFC Life Saral Pension

ജോലിയുള്ള സമയത്തെ സമ്പാദ്യവും വിരമിക്കുമ്പോൾ ലഭിക്കുന്ന പണവുമെല്ലാം നിക്ഷേപിക്കാൻ ഉചിതമായ ഒരിടം കണ്ടുപിടിക്കേണ്ടത് അനിവാര്യമാണ്.  പ്രതിമാസം പെൻഷനായി ലഭിക്കുന്ന രീതിയിൽ ഒറ്റത്തവണ നിക്ഷേപം വഴി പരമാവധി ആനുകൂല്യം നേടാവുന്നൊരു പദ്ധതിയിൽ നിക്ഷേപം നടത്തുന്നത് ജോലിയിൽ നിന്ന് വിരമിച്ച ശേഷമുള്ള ജീവിതം സമ്മർദ്ദമില്ലാതെയാക്കാൻ സഹായിക്കുന്നു.  അങ്ങനെ നിക്ഷേപം ആരംഭിച്ചത് മുതൽ പെൻഷൻ ആനുകൂല്യവും നിക്ഷേപകന്റെ മരണ ശേഷം നോമിനിക്ക് പണവും ലഭിക്കുന്നൊരു പദ്ധതിയാണ് എച്ച്ഡിഎഫ്സി ലൈഫ് സരൾ പെൻഷൻ പ്ലാൻ.  

ബന്ധപ്പെട്ട വാർത്തകൾ: ദേശീയ പെൻഷൻ പദ്ധതിയിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട മൂന്ന് മാറ്റങ്ങൾ

എച്ച്ഡിഎഫ്സി ലൈഫ് ഇൻഷൂറൻസ് കമ്പനി നൽകുന്നൊരു പെൻഷൻ പോളിസിയാണ് എച്ചഡിഎഫ്സി ലൈഫ് സരൾ പെൻഷൻ പ്ലാൻ. ഇതൊരു സിംഗിൾ പ്രീമിയം, നോൺ-പാർട്ടിസിപ്പേറ്റിംഗ് നോൺ-ലിങ്ക്ഡ് വ്യക്തിഗത ഇമ്മിഡിയേറ്റ് ആന്വിറ്റി പ്ലാനാണ്. ജീവിതാന്ത്യം വരെ പെന്‍ഷന്‍ ലഭിക്കുമെന്നതാണ് സരള്‍ പെന്‍ഷന്‍ പദ്ധതിയുടെ ഗുണം. വിരമിക്കലിനോട് അടുത്തവര്‍ക്കും വിരമിച്ചവര്‍ക്കും തിരഞ്ഞെടുക്കാവുന്ന പദ്ധതിയാണിത്. പലിശ നിരക്കുകളിലെ വ്യതിയാനങ്ങളെ ബാധിക്കാതെ മാര്‍ക്കറ്റ് ചാഞ്ചാട്ടങ്ങളുടെ പ്രശ്‌നങ്ങളില്ലാത്ത വരുമാന മാര്‍ഗമായി പദ്ധതിയെ കാണാം. ഒറ്റത്തവണ പ്രീമിയം അടച്ച് പദ്ധതിയിൽ ചേരാനാവുക. വ്യക്തിഗത ആന്വിറ്റി പ്ലാനും പങ്കാളിത്ത ആന്വിറ്റി പ്ലാനും എച്ച്ഡിഎഫ്സി ലൈഫ് സരൾ പെൻഷൻ പ്ലാനിൽ ലഭിക്കും.

ബന്ധപ്പെട്ട വാർത്തകൾ: എന്താണ് എൻ‌പി‌എസ് (ദേശീയ പെൻഷൻ പദ്ധതി)?National Pension scheme

രണ്ട് തരം പ്ലാനുകളുണ്ട്. സിംഗിൽ ആന്വിറ്റി പ്ലാനിൽ ചേർന്നാൽ ജീവിത കാലം മുഴുവൻ നിക്ഷേപകന് പെൻഷൻ ലഭിക്കും. ജോയിന്റ് ആന്വിറ്റി പ്ലാനിൽ ഭാര്യ, ഭർത്താക്കന്മാർക്ക് പെൻഷൻ ലഭിക്കും. ഒരു സമയം ഒരാൾക്കാണ് പെൻഷൻ ലഭിക്കുക. പോളിസി ഉടമയുടെ മരണ ശേഷമാണ് പങ്കാളിക്ക് പെൻഷൻ ലഭിക്കുക. വ്യക്തിഗത പ്ലാനിൽ പോളിസി ഉടമ മരണപ്പെട്ടാലും ജോയിന്റ് പ്ലാനിൽ രണ്ടു പേരും മരണപ്പെട്ടാലും അടച്ച തുകയുടെ 100 ശതമാനവും നോമിനിക്ക് തിരികെ നല്‍കും.

ബന്ധപ്പെട്ട വാർത്തകൾ: 2022ൽ പണം സമ്പാദിക്കാനുള്ള 3 സുരക്ഷിത മാർഗങ്ങൾ

എച്ച്ഡിഎഫ്സി ലൈഫ് സരൾ പെൻഷൻ പ്ലാനിൽ ചേരാനുള്ള കുറഞ്ഞ പ്രായ പരിധി 40 വയസാണ്. ഉയർന്ന പ്രായ പരിധി 80 വയസാണ്. ഒറ്റ തവണ പ്രീമിയത്തിലൂടെ മാസത്തിലോ, പാദങ്ങളിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ പോളിസി ഉടമയക്ക് പെൻഷൻ വാങ്ങാം. വർഷത്തിൽ ലഭിക്കുന്ന കുറഞ്ഞ പെൻഷൻ തുക 12,000 രൂപയാണ്. മാസ പെൻഷൻ കുറഞ്ഞത് 1,000 രൂപയാണ്.  ചുരുങ്ങിയ പോളിസി പ്രീമിയം തുക 2 ലക്ഷത്തിന് മുകളിലാണ്. ഉയർന്ന വാങ്ങൽ വിലയ്ക്കും ഉയർന്ന പെൻഷനും പരിധിയില്ല. പോളിസി‌ വാങ്ങുന്ന പ്രായം, മാസ പെൻഷൻ എന്നിവയും വാങ്ങൽ വിലയും തമ്മിൽ ബന്ധപ്പെട്ടു കിടക്കുന്നു. 

പ്രീമിയവും പെൻഷനും ഒറ്റത്തവണയാണ് പ്രീമിയം അ‌ടയ്ക്കേണ്ടത്. 41 വയസുകാരന്‍ എച്ചഡിഎഫ്‌സി ലൈഫ് സരള്‍ പെന്‍ഷന്‍ യോജനയില്‍ 3 ലക്ഷം രൂപയ്ക്ക് പോളിസി വാങ്ങുകയാണെങ്കിൽ വർഷത്തിൽ 14,145 രൂപ ലഭിക്കും. 5 ലക്ഷം രൂപയ്ക്ക് പോളിസി വാങ്ങിയാല്‍ 1,909 രൂപയാണ് മാസത്തില്‍ ലഭിക്കുക. 10 ലക്ഷം രൂപയ്ക്ക് പോളിസി വാങ്ങുമ്പോൾ മാസം ലഭിക്കുന്നത് 3,992 രൂപയാണ്.

പങ്കാളിക്കോ മക്കള്‍ക്കോ ഗുരുതര രോഗം ബാധിച്ചാല്‍ പദ്ധതിയില്‍ നിന്ന് പിന്മാറാം. ക്യാന്‍സര്‍, വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്കാണ് പോളിസി സറണ്ടര്‍ ചെയ്യാന്‍ സാധിക്കുക. ഈ സഹാചര്യത്തിൽ 95 ശതമാനം സറണ്ടർ വാല്യു അനുവദിക്കും. പോളിസിയില്‍ ചേര്‍ന്ന് ആറ് മാസത്തിന് ശേഷം വായ്പ സൗകര്യവും ലഭിക്കും. വായ്പ എടുത്ത പോളിസി സറണ്ടർ ചെയ്യുമ്പോൾ വായ്പ തുകയും പലിശയും കുറച്ചാണ് പണം അനുവദിക്കുക.

English Summary: HDFC Life Saral Pension: Get fixed income for lifetime with one time investment
Published on: 08 August 2022, 06:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now