Updated on: 20 March, 2024 4:37 PM IST
Heavy heat in Kerala causes massive damage to agriculture; Loss to farmers

1. കേരളത്തിൽ ചൂട് കനത്തതോടെ കൃഷിയിൽ വൻനാശം. കടുത്ത വേനലിൽ വാഴയടക്കമുള്ള കൃഷി നശിച്ചതോടെ കർഷകർക്ക് ഭീമമായ തുകയുടെ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. കുലച്ചതടക്കമുള്ള വാഴകളാണ് നശിച്ച് കൊണ്ടിരിക്കുന്നത്. വാഴകളെ മാത്രമല്ല റബറിനേയും കടുത്ത വേനൽ ബാധിച്ചിരിക്കുകയാണ്. റബർ മരങ്ങളിലെ ഇലകൾ കരിഞ്ഞുണങ്ങി പോകുന്നതും റബർ കൃഷിയെ ബാധിച്ചിട്ടുണ്ട്. കിണറുകളിലെയും, കുളങ്ങളിലേയും വെള്ളം വറ്റിവരണ്ടു പോകുന്നതും കൃഷിയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

2. 2023-24 സാമ്പത്തിക വർഷാവസാനത്തോടനുബന്ധിച്ചു മാർച്ച് 22 വരെ ഖാദിമേള സംഘടിപ്പിക്കുന്നു. ഈ കാലയളവിൽ കേരളാ ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ കീഴിലുള്ള വിൽപ്പന കേന്ദ്രങ്ങളിൽ ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം വരെ സർക്കാർ സ്‌പെഷ്യൽ റിബേറ്റ് ലഭിക്കും. ഖാദി ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യ, മലപ്പുറം കോട്ടപ്പടി മുൻസിപ്പൽ ബസ്റ്റാന്റ്, ഖാദി സൗഭാഗ്യ ചങ്ങരംകുളം, ഖാദി സൗഭാഗ്യ വട്ടംകുളം, ഖാദി സൗഭാഗ്യ എടപ്പാൾ, ഖാദി സൗഭാഗ്യ താനൂർ എന്നിവിടങ്ങളിലും ഗ്രാമ സൗഭാഗ്യകളിലും സ്‌പെഷ്യൽ മേളകൾ സംഘടിപ്പിച്ചിട്ടുണ്ട്.

3. ശ്രീരാമൻചിറ പാടശേഖരത്ത് കൃഷി ചെയ്ത തണ്ണി മത്തൻ വിളവെടുപ്പ് ഉദ്ഘാടനം ഇന്ന് രാവിലെ നടന്നു. പത്മശ്രീ ചെറുവയൽ രാമൻ, വി.എസ് സുനിൽകുമാർ, സത്യൻ അന്തിക്കാട്, പി.രാജീവ്, കെ.രാജൻ, കെ.പി രാജേന്ദ്രൻ, കെ.കെ വത്സരാജ്, സി.സി മുകുന്ദൻ എം.എൽ.എ, പി. ആർ വർഗീസ് മാസ്റ്റർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

4. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചും (ICAR) രാജ്യത്തെ പ്രമുഖ കാർഷിക മാധ്യമ സ്ഥാപനങ്ങളിൽ ഒന്നായ കൃഷി ജാഗരണും ധാരണാ പത്രത്തിൽ ഒപ്പ് വെച്ചു. ഇന്ത്യൻ കാർഷിക പുരോഗതിക്കും കർഷകരുടെ ക്ഷേമത്തിനുമായാണ് ഡോ. യു.എസ് ഗൗതം, DDG (Agri. Extn.)ICAR, കൃഷി ജാഗരൺ സ്ഥാപകനും, എഡിറ്റർ ഇൻ ചീഫുമായ എംസി ഡൊമിനിക്കും ഒപ്പുവച്ചു കൊണ്ട് സഹകരണം ഉറപ്പിച്ചത്. ഒപ്പിടൽ ചടങ്ങിൽ ഐസിഎആർ എഡിജി ടിഇ ഡോ അനിൽ കുമാർ, ഐസിഎആർ അസിസ്റ്റൻ്റ് ഡയറക്ടർ ജനറൽ (അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ) ഡോ. ആർ.ആർ. ബർമൻ, കൃഷി ജാഗരൺ മാനേജിങ് ഡയറക്ടർ ഷൈനി ഡൊമിനിക് മറ്റ് പ്രമുഖരും പങ്കെടുത്തു.

English Summary: Heavy heat in Kerala causes massive damage to agriculture; Loss to farmers
Published on: 20 March 2024, 04:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now