കനത്ത മഴ കുട്ടനാട്ടിലെ കർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വെള്ളത്തില്‍ പുതഞ്ഞവിളവെടുക്കാന്‍ പ്രായമായ ഹെക്ടറു കണക്കിന് നെല്‍ കൃഷിയാണ് നശിക്കുന്നത്. രണ്ടാംവിള കൊയ്ത്തിന് കര്‍ഷകര്‍ തയാറെടുക്കുമ്പോഴാണ് ശക്തമായ മഴയെത്തിയത്. മിക്ക പാടങ്ങളിലെയും നെല്‍ച്ചെടികള്‍ വീണുപോയി. മോട്ടറുകള്‍ ഉപയോഗിച്ച് വെള്ളം വറ്റിക്കാന്‍ ശ്രമിച്ചെങ്കിലും രാത്രി കാലങ്ങളില്‍ പെയ്യുന്ന മഴ തിരിച്ചടിയായി. വെള്ളം ഒഴിയാതെ കൊയ്ത്ത് യന്ത്രങ്ങള്‍ ഇറക്കാനുമാകില്ല. .കനത്ത മഴയിൽ കുട്ടനാട്ടിൽ എണ്ണായിരം ഹെക്ടറോളം നെൽകൃഷി വെള്ളത്തിലായി. കൊയ്യാൻ പാകമായ നെൽച്ചെടികളാണ് പാടങ്ങളിൽ വീണുകിടക്കുന്നത്. മഴ മാറിയില്ലെങ്കിൽ കനത്ത നഷ്ടമാവും കർഷകർക്ക് ഉണ്ടാവുക.
സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ കൃഷി ഉപേക്ഷിക്കുകയല്ലാതെ കർഷകർക്ക് മറ്റു മാര്‍ഗങ്ങളൊന്നുമില്ല. പ്രളയകാലത്തെ അതിജീവിച്ച് കഴിഞ്ഞ തവണ 100 മേനിയുടെ വിളവ് കൊയ്തവരാണ് കുട്ടനാട്ടുകാര്‍. എന്നാല്‍ കാലം തെറ്റി പെയ്യുന്ന കാലവര്‍ഷം ഇത്തവണ കുട്ടനാട്ടില്‍ രണ്ടാം കൃഷി ഇറക്കിയ കര്‍ഷകരുടെ സ്വപ്നങ്ങളും വെള്ളത്തില്‍ മുക്കുകയാണ്.