Updated on: 4 December, 2020 11:19 PM IST

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. അറബിക്കടലിന്റെ തെക്കുപടിഞ്ഞാറ് മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാനും ധനുഷ്കോടി, കുളച്ചൽ ഭാഗത്ത് കടൽപ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. വരുന്ന മൂന്നുമണിക്കൂറിനുള്ളിൽ തെക്കൻ ജില്ലകളായ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കൊല്ലം, ജില്ലകളിൽ  ഇടിയോട് കൂടിയ കനത്ത മഴയ്ക്കും മണിക്കൂറിൽ 45 കിമീവേഗത്തിൽ കാറ്റിനും സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. എറണാകുളം, തൃശൂർ ജില്ലകളിലും ജാഗ്രതാനിർദേശമുണ്ട്. മലയോര മേഖലകളിലും ജാഗ്രതാ നിർദേശം തുടരുകയാണ്.

മിന്നലിനും കാറ്റിനും സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണഅതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടലിൽ ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ജൂണ്‍ ഒന്‍പത് മുതല്‍ ആരംഭിക്കും

English Summary: heavy rain do not go for fishing
Published on: 22 May 2020, 06:37 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now