Updated on: 23 July, 2023 7:00 AM IST
പുതിയ ന്യൂനമർദം; 6 ജില്ലകളിൽ മഞ്ഞ അലർട്ട്!!!

1. കേരളത്തിന് ഭീഷണിയായി പുതിയ ന്യൂനമർദം വരുന്നു. അടുത്ത 5 ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ ഒഡിഷക്കും വടക്കൻ ആന്ധ്രാ പ്രദേശിനും മുകളിലായി ന്യൂനമർദം നിലനിൽക്കുണ്ട്. കൂടാതെ, ജൂലൈ 24ഓടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ട് (Yellow alert) പ്രഖ്യാപിച്ചു.

കൂടുതൽ വാർത്തകൾ: എല്ലാ റേഷൻ കാർഡുകാർക്കും ഇത്തവണ 'ഓണക്കിറ്റില്ല'!!

2. കാലാവസ്ഥ വ്യതിയാനം മൂലം ഹിമാചൽ പ്രദേശിലെ ആപ്പിൾ ഉൽപാദനം (Apple production) കുറയുന്നു. ആഗോളതലത്തിൽ 20 ശതമാനം ആപ്പിളും ഉൽപാദിപ്പിക്കുന്നത് ഹിമാചൽ പ്രദേശിലാണ്. എന്നാൽ ഈ വർഷം കർഷകർക്ക് കനത്ത നിരാശയേകി 50 ശതമാനമാണ് ഉൽപാദനം കുറഞ്ഞത്. മഴയും മഞ്ഞും കാലം തെറ്റി എത്തിയതോടെ ആപ്പിൾ മരങ്ങളിലെ പൂവുകൾ അമിതമായി കൊഴിഞ്ഞു. കഴിഞ്ഞ വർഷം 3.36 കോടി പെട്ടി ആപ്പിളുകൾ ഉൽപാദിപ്പിച്ച സ്ഥാനത്ത് ഇത്തവണ 1.5 കോടി പെട്ടികൾ മാത്രമാണ് വിളവെടുക്കാൻ സാധിച്ചത്.

3. ഒമാനിൽ ടൈറ്റാനിയം ഡയോക്സൈഡ് അഥവാ ഇ 171 അടങ്ങിയ ഭക്ഷ്യ ഉൽപന്നങ്ങൾക്ക് നിരോധനം. ഇത്തരം ഭക്ഷ്യോൽപന്നങ്ങളുടെ ഉൽപാദനവും ഇറക്കുമതിയും വിപണിയും നിർത്തലാക്കിയതായി അധികൃതർ അറിയിച്ചു. ഭക്ഷ്യവസ്തുക്കൾക്ക് കൃത്യമ നിറവും ഭംഗിയും നൽകുന്നതിനാണ് ടൈറ്റാനിയം ഡയോക്സൈഡ് ചേർക്കുന്നത്. കൂടാതെ, പെയിന്റ്, കോട്ടിങ്, കോസ്മെറ്റിക്സ്, ടൂത്ത്പേസ്റ്റ് എന്നിവയിലും ഇതേ ടൈറ്റാനിയം ഡയോക്സൈഡ് തന്നെയാണ് ചേർക്കുന്നത്. നിയമം ലംഘിക്കുന്നവരിൽ നിന്നും 1,000 റിയാലാണ് പിഴ ഈടാക്കുന്നത്. ശ്വാസകോശ കാൻസർ, അലർജി തുടങ്ങിയ രോഗങ്ങൾക്ക് ടൈറ്റാനിയം ഡയോക്സൈഡ് കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.

English Summary: heavy rain fall alert in kerala yellow alert today
Published on: 22 July 2023, 02:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now