Updated on: 18 July, 2024 3:17 PM IST
സംസ്ഥാനത്ത് മഴ കനക്കുന്നു...

1. കേന്ദ്ര കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പു പ്രകാരം സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. വയനാട് ജില്ലയിൽ റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും ഇന്ന് അതിശക്തമായ മഴയ്ക്കും സാധ്യത.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മറ്റ് എല്ലാ ജില്ലകളിലും വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യത.

2. മധ്യ ബംഗാൾ ഉൾക്കടലിൻറെ ഭാഗങ്ങൾ, തെക്കൻ ബംഗാൾ ഉൾക്കടലിൻറെ വടക്കൻ ഭാഗങ്ങൾ, വടക്കൻ ആൻഡമാൻ കടൽ, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന തെക്കൻ തമിഴ്നാട് തീരം, കന്യാകുമാരിതീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മധ്യ അറബിക്കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ, ആന്ധ്രാപ്രദേശ് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ഈ സാഹചര്യത്തിൽ ഇന്നും നാളെയും, മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല.

3. ഓരോ വീടുകളിലും വിഷരഹിത പച്ചക്കറി വിളയിക്കുക എന്ന ലക്ഷ്യത്തോടെ ഓണത്തോടനുബന്ധിച്ച് കൃഷിവകുപ്പ് നടപ്പിലാക്കി വരുന്ന 'ഓണത്തിനൊരുമുറം പച്ചക്കറി’ പദ്ധതിയുടെ സംസ്​ഥാനതല ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറിയേറ്റ് അങ്കണത്തിലെ ഉദ്യാനത്തിൽ ഇന്നലെ രാവിലെ പതിനൊന്നരയ്ക്ക് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയിൽ പച്ചക്കറി തൈകൾ നട്ടു കൊണ്ടാണ് ഉദ്ഘാടനം നടത്തിയത്. ചടങ്ങിൽ മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്​റ്റിൻ, രാമചന്ദ്രൻ കടന്നപ്പിള്ളി, കെ.എൻ. ബാലഗോപാൽ, ആർ. ബിന്ദു, ജെ.ചിഞ്ചു റാണി, ചീഫ് സെക്രട്ടറി വി. വേണു എന്നിവരും കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോക്​, ഡയറക്ടർ അദീല അബ്ദുള്ള​ എന്നിവരും പങ്കെടുത്തു. ഇതിന്റെ ഭാഗമായി പച്ചക്കറി വിത്ത് പാക്കറ്റുകൾ, തൈകൾ, ദീർഘകാല പച്ചക്കറി തൈകൾ എന്നിവ കൃഷിഭവനുകൾ വഴി സൗജന്യമായി വിതരണം ചെയ്യും. ഒരു ലക്ഷം സങ്കരയിനം പച്ചക്കറി വിത്ത് പായ്ക്കറ്റുകളും 50 ലക്ഷം സങ്കരയിനം പച്ചക്കറി തൈകളുമാണ്‌ വിതരണം ചെയ്യുന്നത്‌. വീട്ടുവളപ്പിൽ പച്ചക്കറി കൃഷി പ്രോത്സാഹനത്തിനായി 25 ലക്ഷം പച്ചക്കറി വിത്ത് പായ്ക്കറ്റുകളും 40 ലക്ഷം പച്ചക്കറി തൈകളും വിതരണം ചെയ്യും. ഓരോ വീട്ടുവളപ്പിലും പോഷകത്തോട്ടം നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തൊട്ടാകെ ഒരു ലക്ഷം പോഷകത്തോട്ടങ്ങൾ നിർമിക്കുന്നതും പദ്ധതിയുടെ ലക്ഷ്യമാണ്‌.

Pic Courtesy: Canva

English Summary: Heavy rain; Red alert in Wayanad district.. more agriculture news
Published on: 18 July 2024, 03:15 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now