Updated on: 4 December, 2020 11:18 PM IST

മറയൂരിൽ പെയ്യുന്ന കനത്ത മഴ കരിമ്പിൻ കർഷകർക്ക് തിരിച്ചടിയായിരിക്കുകയാണ് .മഴ ശക്തമായതോടെ മറയൂരിൽ ശർക്കര ഉത്പാദനം വീണ്ടും നിലച്ചു. തോട്ടങ്ങളിൽ വെള്ളം നിറഞ്ഞതോടെ കരിമ്പ് വെട്ടാനും ചക്ക് ഉണക്കാനും കഴിയാതായി.കഴിഞ്ഞ രണ്ടാഴ്ചയായി, ഗാർഹിക ശർക്കര നിർമ്മാണ യൂണിറ്റുകൾ
അടച്ചിട്ടിരിക്കുകയാണ്, ആവശ്യക്കാരേറിയ സമയത്ത് ഒരു ചാക്ക് ശർക്കരപോലും നിർമിക്കാൻ കഴിയതെ ദുരിതത്തിലാണ് കർഷകർ. .ശബരിമല സീസണിന് തുടക്കമാകുന്നതോടെ ശർക്കരയ്ക്ക് ആവശ്യക്കാർ ഏറും.

ശർക്കര നിർമാണത്തിനുള്ള ഇന്ധനമായി ഉപയോഗിക്കുന്ന ചക്ക് ഉണങ്ങാത്തതാണ് പ്രധാന പ്രതിസന്ധി.കരിമ്പിന്റെ നീരൂറ്റിയെടുത്ത ശേഷമുള്ള അവശിഷ്ടമാണ് ചക്ക്. ഇത് കത്തിച്ചാണ് ശർക്കര കുറുക്കിയെടുക്കുന്നത്.ചക്ക് ഉണങ്ങാതായതോടെ മിക്ക ആലപുരകളിലും ശർക്കര നിർമാണം നിർത്തിവെച്ചു. ശനി- ഞായര്‍ ദിവസങ്ങളിലാണ് മറയൂർ ടൗൺ കേന്ദ്രീകരിച്ച് ശര്‍ക്കരയുടെ വിപണനം നടക്കുന്നത്.വിലതകർച്ചയും ഉത്പാദന കുറവും ഓണക്കാലത്തും കർഷകർക്ക് തിരിച്ചടിയായി.കടക്കെണിയിൽ നിന്ന് കരകയറാൻ കർഷകർ കണ്ടെത്തിയ അവസാന പ്രതീക്ഷയാണ് മഴയിൽ തകർന്നത്.

English Summary: Heavy raqin affects production of Marayur jaggery
Published on: 04 November 2019, 02:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now