മൃഗസംരക്ഷണ മേഖലയിലെ കർഷകരുടെ ദീർഘകാലമായുള്ള ആവശ്യം പരിഗണിച്ച് ഫാം കെട്ടിടങ്ങളുടെ നിർമ്മാണത്തിന് ഇളവുകൾ നൽകി പഞ്ചായത്ത് / നഗരപ്രദേശ കെട്ടിട നിർമ്മാണ ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ മന്ത്രിതല യോഗം തീരുമാനിച്ചു.
Considering the long standing demand of farmers in animal husbandry sector, the Ministerial Meeting decided to amend the Panchayat/Urban Building Rules by giving concessions to the construction of farm buildings.
നിലവിൽ ലൈവ് സ്റ്റോക്ക് ഫാമുകൾ G - 1 വ്യാവസായിക വിഭാഗം എന്ന തരം തിരിവിലാണ് ഉൾപ്പെടുത്തിയിരുന്നത്. 100 ലധികം കോഴികൾ , പത്തിലധികം പശുക്കൾ എന്നിങ്ങനെ എണ്ണം പക്ഷിമൃഗാദികളെ വളർത്തുന്ന ഷെഡുകൾ ഈ വിഭാഗത്തിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ 3-12-2019 ൽ ചേർന്ന യോഗതീരുമാനമനുസരിച്ച് 20 പശുക്കൾ വരേയോ 50 ആടുകൾ വരേയോ 1000 കോഴികൾ വരേയോ വളർത്തുന്ന ഷെഡുകൾക്ക് കെട്ടിട ലൈസൻസ് ആവശ്യമില്ല എന്ന തരത്തിൽ ഈ ചട്ടം ഭേദഗതി ചെയ്യുന്നതാണ്.
കൂടാതെ മൃഗസംരക്ഷണ ഫാമുകളെ കാർഷികാവശ്യത്തിനുള്ള കെട്ടിടങ്ങൾ എന്ന പ്രത്യേക വിഭാഗത്തിൽ ഉൾപ്പെടുത്തും. ഇതോടെ വീതിയുള്ള റോഡ് , പാർക്കിംഗ് സ്ഥലം , കെട്ടിടത്തിന് 3.6 മീറ്റർ ഉയരം ,തൊഴിലാളികൾക്ക് ടോയ് ലറ്റ് സൗകര്യങ്ങൾ നിർമ്മിക്കൽ എന്നീ നിബന്ധനകൾ ഫാമുകൾക്ക് ബാധകമല്ലാതാകും. കൂടാതെ ആകെ ഭൂവിസ്തൃതിയുടെ 40 % തുറസായി നിലനിർത്തണം എന്ന നിബന്ധനയും ഇല്ലാതാകും
ബഹു. മൃഗ സംരക്ഷണ വകുപ്പു മന്ത്രി അഡ്വ. കെ. രാജു , ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. എ. സി. മൊയ്തീൻ , തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ. ജോസ്. IAS , പഞ്ചായത്ത്വപഞ്ചായത്ത് വകുപ്പ് ഡയറക്ടർ ബി. എസ്. തിരുമേനി IAS , മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എം. കെ പ്രസാദ് എന്നിവരും നഗരാസൂത്രണ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
മൃഗ സംരക്ഷണ മേഖലയുടെ വളർച്ചക്ക് ഉതകുന്ന രീതിയിൽ ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ മുൻകയ്യെടുത്ത ബഹു മന്ത്രി അഡ്വ. കെ. രാജു സാറിനും ഡയറക്ടർ ഡോ. എം.കെ പ്രസാദ് സാറിനും ആത്മാർഥമായ അഭിവാദനങ്ങൾ അർപ്പിക്കുന്നു.
മൃഗസംരക്ഷണ വകുപ്പ് കര്‍ഷകര്‍ക്ക്