നെൽ വയലുകളിലും പ്രദേശങ്ങളിലും സമതല പ്രദേശങ്ങളിലും കണ്ടുവരുന്നതും, ഇലയ്ക്കും പൂവിനും പ്രത്യേക ഗന്ധം ഉള്ളതും, വെള്ളനിറത്തിലും, പിങ്ക് കലർന്ന ചുവപ്പ് ഓട് കൂടിയ ഗോളാകൃതിയിലുള്ള പുഷ്പങ്ങൾ ഉള്ളതും ആയി രണ്ടു വിധത്തിൽ കണ്ടുവരുന്നുണ്ട്. രണ്ടിനും ഔഷധഗുണങ്ങൾ തുല്യം എന്നും വെളുത്തതിന് കൂടുതൽ വീര്യം ഉണ്ടെന്നും തർക്കമുണ്ട്. ഇന്ന് ഔഷധ മേഖലയിലെ ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കപ്പെടുന്ന സസ്യങ്ങളിൽ ഒന്നാണ് അടയ്ക്കാമണിയൻ (Botanical Name - Sphaeranthus indicus )
. ഉരുണ്ട പൂവുള്ള പല സസ്യങ്ങളും ഈ പേരിൽ സുലഭമായി പലയിടങ്ങളിലും അറിയാതെ ഉപയോഗപ്പെടുത്തുകയും ഗുണമില്ലാത്ത ഔഷധമായി ചിത്രീകരിക്കപ്പെടുന്നു ഉണ്ട്. എന്നാൽ തിരുവതാംകൂർ ഭാഗങ്ങളിൽ കാണപ്പെടുന്ന ഉയരം കൂടിയ അടയ്ക്കാമണിയൻ എന്ന സസ്യത്തിന് ഇലയ്ക്കും പൂവിനും വ്യത്യാസമുണ്ടെങ്കിലും അടയ്ക്കാമണിയൻന്റെ ഗന്ധത്തോട് സാമ്യവും കുറഞ്ഞ ഗുണവും ലഭിക്കുന്നുണ്ട്.
അടയ്ക്കാമണിയൻ ഇല ഇട്ട് സൂക്ഷിക്കുന്ന ധാന്യങ്ങൾക്ക് കേടു വരികയില്ല.
അടയ്ക്കാമണിയൻ ഇലയും ജീരകവും അരിമാവിൽ അരച്ച് ചേർത്ത് നെയ്യ് തൊട്ട് പാകപ്പെടുത്തിയ ദോശ കഴിക്കുന്നതുകൊണ്ട് തല മുടി വളരുകയും കൊഴിഞ്ഞു പോകാതിരിക്കുകയും ചെയ്യും.
സമൂലം കഷായം ആക്കിയത് അരിച്ചെടുത്തു ജീരകം പൊടിച്ചത് മേമ്പൊടി ചേർത്ത് സേവിക്കുന്നത് ഉദര വേദനയ്ക്ക് ശമനം വരുത്തും.
സമൂലം അരച്ചുപുരട്ടുന്നത് വിഷദോഷമകറ്റുന്നതാണ്. വേര് അരച്ച് മോര് കാച്ച് കുടിക്കുന്നതുകൊണ്ട് അർശ്ശോരോഗത്തിന് ശമനം ഉണ്ടാകുന്നുണ്ട്. അടയ്ക്കാമണിയൻ കഷായമാക്കി മലർപ്പൊടി ചേർത്ത് സേവിക്കുന്നത് മൂത്രത്തിൽ കല്ല് മാറുവാനും ചർദ്ദിയും തലകറക്കവും ശമിക്കുവാനും ഗുണകരമാണ്.
സമൂലം കഷായത്തിൽ തേൻ മേമ്പൊടി ചേർത്ത് സേവിക്കുന്നത് ശ്വാസ രോഗങ്ങൾക്ക് ശമനം വരുത്തുന്നതാണ്.
അടയ്ക്കാമണിയൻ 60 ഗ്രാം, താന്നിക്കതോട് 30 ഗ്രാം, ത്രികോൽപ്പക്കൊന്ന 15 ഗ്രാം ജീരകം 15 ഗ്രാം കരിംജീരകം അഞ്ച് ഗ്രാം എന്ന കണക്കിൽ എടുത്തു പൊടിച്ച് വെച്ച് സൂക്ഷിച്ചു വെച്ച 3 ഗ്രാം മുതൽ അഞ്ച് ഗ്രാം വരെ ചൂർണവും 10 ഗ്രാം ശർക്കര യും ഗ്ലാസ് ചൂട് വെള്ളത്തിൽ ചേർത്ത് രാത്രി സേവിക്കുന്നത് അധികശോധന ഉണ്ടാക്കുന്നതും ഉദരകൃമിദോഷങ്ങൾ അകറ്റുന്നതും വായുകോപത്തെ ശമിപ്പിക്കുന്നതും ആണ്.
അടയ്ക്കാമണിയൻ സമൂലം എടുത്ത് പകുതിഭാഗം ശുദ്ധി ചെയ്ത കൊടുവേലിക്കിഴങ്ങ് ചേർത്ത് എരുമ നെയ്യ് കാച്ചി അരച്ചത് ഇരുപതോ മുപ്പതോ തുള്ളി അളവിൽ സേവിക്കുന്നത് പഴകിയ അർശ്ശോരോഗങ്ങളെ ശമിപ്പിക്കുന്നതിനും വൻകുടൽ ഉള്ള പഴുപ്പ് രോഗത്തിന് ശമനം ഉണ്ടാവുകയും ചെയ്യുന്നുണ്ട്.
240 ഗ്രാം അടയ്ക്കാമണിയൻ വേരും 60 ഗ്രാം നായ്ക്കുരണവേരും ചതച്ചത് നാല് ലിറ്റർ വെള്ളത്തിൽ കഷായംവെച്ച് കുറുകി ഒരു ലിറ്റർ ആക്കി പിഴിഞ്ഞരിച്ച് അതിൽ 500 മില്ലി പശു നെയ്യ് ചേർത്ത് കാച്ചി അരിച്ചത് കാൽ ടീസ്പൂൺ വീതം രാത്രി സേവിക്കുന്നത് കാമ വർധന ഉണ്ടാക്കുന്നതും പുരുഷ ബീജ വർധന ഉണ്ടാക്കുന്നതാണ്.
അടയ്ക്കാമണിയൻ സമൂലം ഉണക്കിയത് മൺ കുടുക്കയിൽ നിറച്ച് ശീലമൺ ചെയ്ത് നീറ്റ് എടുത്ത് ഭസ്‌മം , കുരുമുളക് അളവിൽ തേൻ ചേർത്ത് സേവിക്കുന്നത് മൂത്രത്തിൽ കല്ലുകളെ വേഗത്തിൽ ലയിപ്പിച്ചു കളയുന്നതും , ഇതേ അളവിൽ മോരിൽ ചേർത്ത് സേവിക്കുന്നത് രക്താർശസ് വരെ ക്ഷണത്തിൽ ശമനമുണ്ടാക്കുകയും ചെയ്യുന്ന രഹസ്യ പ്രയോഗവും അനുഭവത്തിൽ ഉള്ളതാണ്