Updated on: 8 July, 2021 11:00 AM IST
ICICI Bank Golden years Fixed Deposit Scheme

മുതിർന്ന പൗരന്മാർക്ക് മികച്ച വരുമാനം ഉറപ്പാക്കാൻ ഐസിഐസിഐ ബാങ്ക് അവതരിപ്പിച്ച പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയുടെ സമയപരിധി നീട്ടി. 

ഒക്ടോബർ 7 വരെ എപ്പോൾ വേണമെങ്കിലും പദ്ധതിയിൽ ചേരുന്നതിനായി അപേക്ഷിക്കാം. കഴിഞ്ഞ വർഷം മെയ് 20നാണ് ഐസിഐസിഐ ബാങ്ക് ഗോൾഡൻ ഇയേഴ്സ് ഫിക്സഡ് ഡെപ്പോസിറ്റ് എന്ന പേരിൽ പ്രത്യേക എഫ്ഡി സ്കീം അവതരിപ്പിച്ചത്.

പ്രതിവർഷം 6.30 ശതമാനം പലിശയാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. 2 കോടി വരെയുള്ള ഒറ്റത്തവണ നിക്ഷേപത്തിന് ഈ പലിശ നിരക്കിനൊപ്പം 0.30 ശതമാനം അധിക പലിശയും ലഭിക്കും.

ഇതിന് മുകളിലുള്ള നിക്ഷേപങ്ങൾക്ക് 0.50 ശതമാനം പലിശയാണ് ലഭിക്കുക. 5 മുതൽ 10 വർഷം വരെയാണ് പദ്ധതി കാലാവധി. ഈ കാലയളവിന് മുമ്പ് പദ്ധതി പിൻവലിക്കുകയാണെങ്കിൽ 1.30 ശതമാനം വരെ പിഴ ഈടാക്കുമെന്ന് ഐസിഐസിഐ ബാങ്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ വ്യക്തമാക്കി.

ഇന്ത്യയിലെ പ്രമുഖ ബാങ്കുകളായ എച്ച്ഡിഎഫ്സി ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) എന്നിവയും മുതിർന്ന പൗരന്മാർക്കായി പ്രത്യേക ടേം ഡെപ്പോസിറ്റ് പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ട്. എസ്ബിഐ വി കെയർ ഉൾപ്പടെയുള്ള പദ്ധതികളിൽ സെപ്റ്റംബർ 30 വരെ അപേക്ഷിക്കാനാകും. 

നിലവിൽ ലഭിക്കുന്ന 50 ബേസിസ് പോയന്റിന് (ബിപിഎസ്) പുറമെ 30 ബിപിഎസ് അധിക വരുമാനം നൽകുന്ന പദ്ധതിയാണ് എസ്ബിഐ വി കെയർ. 5 മുതൽ 10 വർഷം വരെയാണ് ഈ പദ്ധതിയുടേയും കാലാവധി.

English Summary: High interest rates for senior citizens; Join this project
Published on: 08 July 2021, 09:29 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now