1. News

സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയിൽ ഇന്നുതന്നെ അംഗമാകാം..

27 ഇനം കാർഷികവിളകൾക്ക് ആണ് വിവിധ പ്രകൃതിദുരന്തങ്ങൾ നിമിത്തമുണ്ടാകുന്ന കൃഷിനാശത്തിന് സർക്കാർ നഷ്ടപരിഹാരം നൽകുന്നത്. സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി പ്രകാരം വരൾച്ച, വെള്ളപ്പൊക്കം,

Priyanka Menon
സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയിൽ ഇന്നുതന്നെ അംഗമാകാം..
സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയിൽ ഇന്നുതന്നെ അംഗമാകാം..

27 ഇനം കാർഷികവിളകൾക്ക് ആണ് വിവിധ പ്രകൃതിദുരന്തങ്ങൾ നിമിത്തമുണ്ടാകുന്ന കൃഷിനാശത്തിന് സർക്കാർ നഷ്ടപരിഹാരം നൽകുന്നത്. സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി പ്രകാരം വരൾച്ച, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, ഭൂമികുലുക്കം, കടലാക്രമണം, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, ഇടിമിന്നൽ, കാട്ടുതീ, വന്യമൃഗങ്ങളുടെ ആക്രമണം എന്നിവ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഈ പദ്ധതിയിലൂടെ സംരക്ഷണം ലഭിക്കുന്നതാണ്

ആർക്കെല്ലാം അംഗമാകാം?

സ്വന്തമായോ, പാട്ടത്തിനോ കൃഷിയിറക്കുന്ന കർഷകർക്ക് അവരുടെ വിളകൾ ഇൻഷുർ ചെയ്യാവുന്നതാണ്. നെൽകൃഷിക്ക് ഓരോ കർഷകനും പ്രത്യേകമായോ ഗ്രൂപ്പ് ഫാമിംഗ് നിലവിലുള്ള പാടശേഖരങ്ങളിൽ ഗ്രൂപ്പ് അടിസ്ഥാനത്തിലോ പദ്ധതിയിൽ അംഗമാകാം.

നിബന്ധനകൾ എന്തെല്ലാം

1. പ്രീമിയം തുക അടച്ച ദിവസം മുതൽ ഏഴു ദിവസങ്ങൾക്ക് ശേഷം മാത്രമേ നഷ്ടപരിഹാരത്തിന് അർഹതയുള്ളൂ.

2. വിളകൾക്ക് ഉണ്ടാകുന്ന പൂർണ നാശത്തിന് മാത്രമേ നഷ്ടപരിഹാരം ലഭിക്കുകയുള്ളൂ.

3. ഭാഗികമായ നഷ്ടം കണക്കാക്കുന്നത് അല്ല.

4. നെൽകൃഷിക്ക് നഷ്ടപരിഹാരം കണക്കാക്കുമ്പോൾ 50 ശതമാനത്തിലധികം നാശനഷ്ടം ഉണ്ടായാൽ ആയത് പൂർണ നാശനഷ്ടം ആയി കണക്കാക്കി നഷ്ടപരിഹാരം ലഭിക്കും.

5. കൃഷിഭൂമിയിലെ വിളകൾ പൂർണമായും ഇൻഷൂർ ചെയ്യണം.

വിള ഇൻഷുറൻസ് പദ്ധതിയിൽ എങ്ങനെ അംഗമാകാം?

1. കൃഷിഭവൻ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്

2. പദ്ധതിയിൽ അംഗമാകാൻ ഉദ്ദേശിക്കുന്ന കർഷകൻ ഇതിനായി നിശ്ചയിച്ചിട്ടുള്ള അപേക്ഷ പൂരിപ്പിച്ച് രേഖകൾ സഹിതം കൃഷിഭവനിൽ നൽകണം.

3. കൃഷിഭവനിൽ നിന്നും നിശ്ചയിച്ച പ്രീമിയം തുക ഇതിനായി നിയോഗിച്ച ഏജൻറ് വഴിയോ നേരിട്ടോ ജില്ലാ സഹകരണ ബാങ്കിലോ ഗ്രാമീണ ബാങ്ക് ശാഖകളിലോ അടയ്ക്കണം. ഇതിൻറെ അടിസ്ഥാനത്തിൽ പോലീസ് കർഷകർ നൽകാം.

The government is compensating 27 varieties of crops for crop damage due to various natural calamities. The State Crop Insurance Scheme covers damage caused by drought, floods, landslides, landslides, earthquakes, seasickness, cyclones, storms, lightning, wildfires and wildlife attacks.

വിളനാശം സംഭവിച്ചാൽ കർഷകർ എന്ത് ചെയ്യണം?

വിള നാശം സംഭവിച്ച 15 ദിവസത്തിനുള്ളിൽ നിർദ്ദിഷ്ട ഫോറത്തിൽ കൃഷിഭവനിൽ അപേക്ഷ നൽകണം. പരിശോധന കഴിയുംവരെ നാശനഷ്ടം സംഭവിച്ച വിളകൾ അതേപടി നിലനിർത്തേണ്ടതാണ്.

അർഹമായ നഷ്ടപരിഹാരം അക്കൗണ്ട് വഴി നിക്ഷേപിക്കും.

English Summary: Join State Crop Insurance Scheme today

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds