Updated on: 4 December, 2020 11:18 PM IST
ഹിമാചലിലെ ലാഹോല്‍ താഴ്വരയില്‍ ഇനി വിളയാന്‍ പോകുന്നത് സ്കോട്ട്ലാന്‍ഡില്‍ നിന്നുള്ള മേല്‍ത്തരം ബാര്‍ലി. വിസ്കിയുണ്ടാക്കുന്നതിനായി ഉപയോഗിക്കുന്ന പ്രത്യേക തരം ബാര്‍ലിയാണിത്‌. ഈ ഓര്‍ഗാനിക് ഹിമാലയന്‍ സിംഗിള്‍ മാള്‍ട്ട് വിസ്കിക്കായി പോളിഷ് കമ്പനി ₹110 കോടി രൂപ നിക്ഷേപിക്കും. ഇതുമായി ബന്ധപ്പെട്ട കരാറുകള്‍ ഹിമാചല്‍‌പ്രദേശ് സര്‍ക്കാര്‍ ഒപ്പുവച്ചു.
 
അഞ്ചു മാസം കൊണ്ട് വിളവെടുക്കാവുന്ന വിളയാണ് ബാര്‍ലി. മേയ് മാസം മുതല്‍ കൃഷി തുടങ്ങാം. ഇത് സംസ്ഥാനത്തിന്‍റെ സാമ്പത്തിക നില ഭദ്രമാക്കാനും സഹായിക്കും. 
 
ലോകത്തെ ഏറ്റവും വലിയ വിസ്കി നിര്‍മ്മാതാക്കളില്‍പ്പെട്ട രാജ്യമാണ് ഇന്ത്യ. ലോകത്താകമാനം നിര്‍മ്മിക്കപ്പെടുന്ന വിസ്കിയുടെ 48% ഉപയോഗിക്കുന്നതും ഇന്ത്യക്കാരാണ്. സീഗ്രാംസ്, ഇമ്പീരിയല്‍ ബ്ലൂ പോലെയുള്ള ഇന്ത്യന്‍ വിസ്കി ബ്രാന്‍ഡുകള്‍ ലോകത്താകമാനം ജനപ്രിയമാണ്.
രണ്ടു ഡസനോളം ചെറിയ ഗ്രാമങ്ങള്‍ അവിടവിടെയായി ചിതറിക്കിടക്കുന്ന ഹിമാചലിലെ പ്രദേശമാണ് ലാഹോല്‍ താഴ്വര. റോഹ്താങ്ങ് പാസില്‍ മഞ്ഞു വീഴുന്നതോടെ ഡിസംബര്‍ മുതലങ്ങോട്ട് നാല് മാസത്തേക്ക് ഈ പ്രദേശം തികച്ചും ഒറ്റപ്പെടും. ഇവിടത്തെ കാര്‍ഷിക മേഖല മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഹിമാചല്‍ സര്‍ക്കാര്‍. ഹിമാചലിലെ കര്‍ഷകര്‍ക്ക് ഇതൊരു വന്‍ ആശ്വസമാകുമെന്നാണ് കരുതപ്പെടുന്നത്.
 
കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഇവിടത്തെ ഉരുളക്കിഴങ്ങ് കൃഷി 2,000 ഹെക്ടറില്‍ നിന്നും 700 ഹെക്ടര്‍ ആയി കുറഞ്ഞു. ഇതോടെ കൃഷിസ്ഥലങ്ങള്‍ തണുത്ത മരുഭൂമികളായി മാറുകയും ചെയ്തു. ഒരു ഏക്കറിലെ കൃഷിക്ക് കമ്പനി നല്‍കാന്‍ പോകുന്നത് 50,000 രൂപയാണ്. വിപണിവിലയെക്കാളും 25% കൂടുതലാണിത്. ആരംഭഘട്ടത്തില്‍ ലാഹോല്‍-സ്പിറ്റി, കിന്നോര്‍, ചമ്പ ജില്ലകളില്‍ നിന്നുള്ള 200 കര്‍ഷകര്‍ വിളയിറക്കും.
English Summary: Himachal Pradesh's Lahaul Valley to go for contract farming of barley
Published on: 20 November 2019, 03:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now