Updated on: 7 August, 2021 11:42 AM IST
handloom day

ഇന്ന് ദേശീയ കൈത്തറി ദിനം. കൈത്തറി-നെയ്ത്ത് വ്യവസായം പ്രാത്സാഹിപ്പിക്കുന്നതിനും നെയ്ത്തുകാരുടെ പ്രാധാന്യത്തെപ്പറ്റി ബോധവൽക്കരിക്കുന്നതിനുമാണ് രാജ്യത്ത് കൈത്തറി ദിനം ആചരിക്കാൻ തുടങ്ങിയത്. ഇന്ത്യയിൽ കാർഷികമേഖല കഴിഞ്ഞാൽ 43 ലക്ഷത്തിലേറെപ്പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ നൽകുന്ന മേഖലയാണ് കൈത്തറി. തുണി ഉത്പാദനത്തിന്റെ ഏകദേശം 15 ശതമാനവും ഈ മേഖലയിൽ നിന്നാണ്. നെയ്ത്തുകാർ വസ്ത്രങ്ങൾ കൈക്കൊണ്ട് നെയ്തെടുത്താണ് വസ്ത്രങ്ങൾ നിർമിക്കുന്നത്. 

ഒരു സാരി നെയ്തെടുക്കാൻ ഏകദേശം ഒരുമാസത്തോളം അധ്വാനിക്കേണ്ടിവരും. പക്ഷേ ഇത്രയേറെ അധ്വാനിച്ചിട്ടും നെയ്ത്തുകാർക്ക് അർഹമായ പ്രതിഫലം ലഭിച്ചിരുന്നില്ല. രാജ്യത്ത് ഉപയോഗിക്കുന്ന വസ്ത്രങ്ങളിൽ 15 ശതമാനം മാത്രമാണ് കൈത്തറിയിൽ നിർമിക്കപ്പെടുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് കൈത്തറി വ്യവസായത്തിന്റെ ഉന്നമനത്തിന് വേണ്ടി സർക്കാർ ഓഗസ്റ്റ് 7 ന് ദേശീയ കൈത്തറി ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. 
handloom making

ചരിത്രം ഇങ്ങനെ

സ്വദേശി പ്രസ്ഥാനത്തിന്റെ ഓർമ്മയ്ക്കായി 2015 ജൂലൈയിലാണ് കേന്ദ്ര സർക്കാർ ഓഗ്സ്റ്റ് 7ന് ദേശീയ കൈത്തറി ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. മദ്രാസ് സർവകലാശാലയിൽ വെച്ച് നടന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യ ദേശീയ കൈത്തറി ദിനാഘോഷം ഉദ്ഘാടനം ചെയ്തത്. ബ്രിട്ടീഷ് സർക്കാരിന്റെ ബംഗാൾ വിഭജനത്തിനെതിരെ നടന്ന പ്രതിഷേധമായിരുന്നു സ്വദേശി പ്രസ്ഥാനം. കൂടാതെ ഇതേ ദിവസം തന്നെയാണ് കൈത്തറി ഉൽപന്നങ്ങളുടെ ഗുണമേൻമ ഉറപ്പുവരുത്തുവാനായി 'ഇന്ത്യ ഹാൻഡ്‌ലൂം മുദ്ര' പതിക്കുന്ന രീതിയും ആരംഭിച്ചത്. കൈത്തറി ഉൽപന്നങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിന്  സർക്കാർ നൽകുന്ന മുദ്രയാണിത്.

ഈ മുദ്ര ലഭിക്കുന്നതിന്  നെയ്ത്തുകാർ തങ്ങളുടെ ഉൽപന്നങ്ങൾ കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയത്തിനു കീഴിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. വിദഗ്ദ്ധ സമിതി ഇവയുടെ ഗുണനിലവാരം ഉറപ്പാക്കിയതിന് ശേഷം 'ഇന്ത്യ ഹാൻഡ്‌ലൂം മുദ്ര' പതിപ്പിക്കും. ഏറ്റവും ഗുണനിലവാരമുള്ള ഉൽപന്നങ്ങൾക്ക് മാത്രമേ ഈ മുദ്ര പതിപ്പിക്കുകയുള്ളൂ. ആഗോള വിപണിയിൽ മികച്ച കൈത്തറി ഉൽപന്നങ്ങൾ ലഭ്യമാക്കുന്നതിനും ഉപഭോക്താക്കളുടെ വിശ്വാസം നേടുവാനും നെയ്ത്തുക്കാർക്ക് മികച്ച വരുമാനം ലഭിക്കാനും ഈ മുദ്ര സഹായിക്കും.

English Summary: history and significance of handloom day
Published on: 07 August 2021, 11:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now