പേര് കുറവ് ചെയ്യുക, പേര് കൂട്ടിച്ചേര്‍ക്കുക, റേഷന്‍ കട മാറുക, ആധാര്‍ ചേര്‍ക്കുക, റേഷന്‍ കാര്‍ഡ് മറ്റൊരു താലൂക്കിലേക്ക് മാറ്റുക, കാര്‍ഡിലെ അംഗങ്ങളെ മറ്റൊരു താലൂക്കിലേക്ക് മാറ്റുക, കാര്‍ഡിന്റെ ഉടമസ്ഥാവകാശം മാറ്റുക, തൊഴില്‍ തിരുത്തുക, പേര് തിരുത്തുക മേല്‍വിലാസം മാറ്റുക തുടങ്ങിയ റേഷന്‍ കാര്‍ഡ് സംബന്ധമായ ആവശ്യങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ സപ്ലൈ ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. അക്ഷയ കേന്ദ്രങ്ങള്‍ വഴി സമര്‍പ്പിച്ച അപേക്ഷ പ്രകാരം അവശ്യങ്ങള്‍ ഓഫീസില്‍ തീര്‍പ്പ് കല്‍പ്പിക്കും. റേഷന്‍ കാര്‍ഡുകള്‍ ഓഫീസില്‍ ഹാജരാക്കി തിരുത്തലുകള്‍ വരുത്തേണ്ട സമയം അറിയിക്കും.
റേഷന്‍ കാര്‍ഡിലെ ഏതെങ്കിലും രേഖകള്‍ തിരുത്തി മറ്റേതെങ്കിലും ഓഫീസുകളില്‍ റേഷന്‍ കാര്‍ഡ് ഹാജരാക്കേണ്ടവരും, ലൈഫ് മിഷന്‍ പോലുള്ള പദ്ധതികള്‍ക്ക് പുതിയ റേഷന്‍ കാര്‍ഡ് ആവശ്യമുള്ളവരും മാത്രം തൽക്കാലം ഓഫീസില്‍ നേരിട്ട് എത്തിയാല്‍ മതി. For those who have to rectify any documents in the ration card and present the ration card at any other office and need a new ration card for projects like Life Mission, it is sufficient to come directly to the office for the time being. പൊതുവിഭാഗം കാര്‍ഡുകള്‍ മുന്‍ഗണനയിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ ഓഫീസിലെ ബോക്‌സില്‍ നിക്ഷേപിക്കാം.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് പദ്ധതി -അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് തങ്ങളുടെ റേഷന്‍ കാര്‍ഡ് എല്ലാ സംസ്ഥാനങ്ങളിലും ഉപയോഗിക്കാം.
#Ration card#Supplyco#Kerala#Agriculture#Krishijagran#FTB