Updated on: 4 December, 2020 11:19 PM IST

കോവിഡ് പ്രതിസന്ധി മൂലം ബുദ്ധിമുട്ടിലായ റംബുട്ടാൻ  കര്‍ഷകരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍  ഹോര്‍ട്ടികോര്‍പ്പിനെ ചുമതലപ്പെടുത്തി.ഏറെ വിപണിമൂല്യം ഉണ്ടായിരുന്ന പഴവര്‍ഗം ആയിരുന്നു റമ്ബൂട്ടാന്‍. റബര്‍ വിലയിടിവിനെ തുടര്‍ന്ന് റംബുട്ടാൻ  കൃഷിയായിരുന്നു കര്‍ഷകര്‍ക്ക് ഏറെ ആശ്വാസം നല്‍കിയത്. റാന്നിയില്‍ തന്നെ ഏതാണ്ട് 30,000 റംബുട്ടാൻ കര്‍ഷകര്‍ ഉണ്ട്. ജില്ലയില്‍ ഇത് 1.5 ലക്ഷം വരും. കായ്ച്ചു കഴിഞ്ഞാല്‍ തമിഴ്നാട്ടിലെയും മറ്റു സംസ്ഥാനങ്ങളിലെയും മൊത്തക്കച്ചവടക്കാരാണ് ഇവ വാങ്ങാനായി കേരളത്തിലെത്തുന്നത്. ഇവര്‍ തോട്ടങ്ങളില്‍ എത്തി മൊത്തത്തില്‍ വില പറഞ്ഞുറപ്പിച്ച ശേഷം റമ്ബുട്ടാന്‍ വലയിട്ട് സംരക്ഷിക്കും.

ജൂണ്‍ അവസാനത്തോടെ ഫലങ്ങള്‍ പാകമാകും. പഴം ആകുമ്പോൾ പറിച്ചു കൊണ്ടുപോവുകയാണ് ചെയ്തിരുന്നത്. എന്നാല്‍, ഇത്തവണ ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് ഇവര്‍ എത്തിയില്ല. ഇതോടെ റമ്ബുട്ടാന്‍ വിപണിയെക്കുറിച്ച്‌ കര്‍ഷകര്‍ക്ക് ആശങ്കയുമായി. ഹോര്‍ട്ടികോര്‍പ്പിന്റെ ജില്ലാ ഗോഡൗണുകള്‍ കേന്ദ്രീകരിച്ചാണ് ഇവയുടെ സംഭരണം നടക്കുക. പത്തനംതിട്ടയില്‍ അടൂരിലെ ജില്ല ഗോഡൗണില്‍ ഫലം നേരിട്ട് എത്തിക്കാം. ഇതിന് ബുദ്ധിമുട്ടുള്ളവര്‍ മുന്‍കൂട്ടി അറിയിച്ചാല്‍ അധികൃതര്‍ തോട്ടങ്ങളില്‍ എത്തി ശേഖരിക്കും.

The state government has commissioned Horticorp to help Rambuttan farmers who have been affected by the Covid crisis.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: 15,000 കോടി രൂപയുടെ മൃഗപരിപാലന അടിസ്ഥാന സൗകര്യ വികസന നിധിക്ക് കേന്ദ്ര മന്ത്രിസഭ അനുമതി

English Summary: Horticorp to help Rambuttan farmers in Kerala
Published on: 25 June 2020, 11:48 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now