രോഗം വന്നും,പരുക്കേറ്റും ഈ പക്ഷികള്‍ റോഡരികില്‍ വീഴുന്നത് പതിവു കാഴ്ചയാണ്. ഇവയ്ക്ക് പിന്നീടെന്ത് സംഭവിച്ചുവെന്ന് നമ്മള്‍ ചിന്തിക്കാറില്ല.എന്നാൽ ഡല്‍ഹിയില്‍ പക്ഷികളെ മാത്രം ചികില്‍സിക്കുന്ന ഒരു ആതുരാലയമുണ്ട് . ജൈന സന്യാസികളാണ് ഈ ആശുപത്രിക്ക് തുടക്കം കുറിച്ചത്. ഇവിടെ ചികില്‍സ സൗജന്യമാണ്. പക്ഷി സ്നേഹികള്‍ക്ക് ഏതുസമയത്തും ഇവിടേക്ക് കടന്നുവരാം..ചാരിറ്റിണ് ബേഡ്സ് ഹോസ്പിറ്റൽ എന്നാണ് ആശുപത്രിയുടെ പേര്.ചെങ്കോട്ടയ്ക്ക് എതിർവശം സ്ഥിതി ചെയ്യുന്ന ജൈന ക്ഷേത്രത്തിനനുബന്ധമായാണ് പക്ഷികൾക്ക് വേണ്ടിയുള്ള ഈ ആതുരാലയംപരുക്കേറ്റ പക്ഷികളെ നന്മ മനസ്സുകൾ ഇവിടെയെത്തിക്കുമ്പോൾ അവയെ പരിപാലിക്കാൻ ഒരു കൂട്ടം ഡോക്ടർമാർ തയാര്‍.
ബാൻഡേജ് ചുറ്റിയ പ്രാവുകളും തലക്ക് മുറിവേറ്റ തത്തയും കണ്ണിനു പരുക്കേറ്റ കുയിലുമെല്ലാം ഇവിടെ സാധാരണ കാഴ്ച മാത്രം. വളർത്തു പക്ഷികൾക്കും ചികിത്സ ലഭ്യമാക്കുന്നുണ്ടെങ്കിൽ പോലും ഇവിടുത്തെ രോഗികളിൽ ഭൂരിഭാഗവും സാധാരണക്കാരുടെ സ്നേഹം കൊണ്ട് എത്തിയവരാണ്. രോഗശയ്യയിലായ തങ്ങളുടെ മിത്രങ്ങളെ സന്ദര്‍ശിക്കാനെത്തുന്ന ആരോഗ്യവാന്മാരായ പക്ഷികളെയും ഇവിടെ കാണാം. ഇന്ത്യയിൽ അപൂർവമായി മാത്രം കാണപ്പെടുന്ന പക്ഷികളും ഇവിടെയുണ്ട്.
ജൈന സന്യാസികളാണ് 1956 ൽ ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. പുരാതന ഡൽഹിയുടെ തിരക്കിന് നടുവിൽ സ്ഥി.തി ചെയ്യുമ്പോഴും ശാന്തമാണ് ഇവിടുത്തെ അന്തരീക്ഷം..ചികിത്സയിലുള്ള പക്ഷികളുടെ പരുക്ക് ഭേദമാകുന്നത് വരെ അവയെ കൂട്ടിലിടും. പോഷക സമൃദ്ധമായ ആഹാരവും നൽകി പരിപാലിക്കും. പരുക്ക് ഭേദമാകുന്ന നിമിഷം പക്ഷികളെ സ്വാതന്ത്ര്യത്തിന്റെ ലോകത്തേക്ക് പറത്തുന്നു.