കൊറോണ വ്യാപനത്തിനുള്ള ഒരേഒരു ഉപാധിയായ സാമൂഹിക അകലം (social distancing) പാലിക്കൽ നമ്മുടെ ജീവിതത്തെ താറുമാറാക്കിയ ഒരു അവസ്ഥയാണ്. പ്രത്യേകിച്ചും മാനസികാരോഗ്യം കുറവായ ഒരാളിൽ ഇത് ഉൽകണ്ഠ (anxiety, മനസികപിരിമുറുക്കം (stress), ഒറ്റപ്പെടുത്തൽ (loneliness), എന്നിവ സൃഷ്ടിക്കാൻ ഇടയാകുന്നു.
ജീവിതം താറുമാറാക്കുന്ന ഈ അവസ്ഥയെ തരണം ചെയ്യുന്നതിനുള്ള ഉപാധികളെ കുറിച്ച് നോക്കാം :
-
പതിവ് നിത്യവൃത്തികൾ നിലനിർത്തുക (maintain routine)
വീട്ടിലുന്നു ജോലിചെയ്ത് പരിചയമില്ലാത്ത ആളുകൾക്ക് ഇതൊരു വെല്ലുവിളി തന്നെയാണ്. ആദ്യം തന്നെ ഒരു പുതിയ life routine ഉണ്ടാക്കി അതനുസരിച്ച് ജീവിക്കുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കും. രാത്രിസമയങ്ങളിൽ ജോലിചെയ്യുക, bed room ലിരുന്ന് ജോലിചെയ്യുക, വൈകി ഉറങ്ങുക, എന്നിവക്ക് പ്രേരിതമാകാതിരിക്കുക. മറിച്ച്, രാത്രി ഉറങ്ങുന്നതിനും രാവിലെ എഴുന്നേൽക്കുന്നതിനും strict സമയം വെച്ച് അത് കൃത്യമായും പാലിക്കുക. കുളി, ഡ്രസ്സ് ചെയ്യൽ, എന്നിവ കഴിഞ്ഞ് working hours നു ഒരു കൃത്യ സമയം വെക്കുക. Suit ധരിച്ചില്ലെങ്കിലും വിയർപ്പാർന്ന ഡ്രെസ്സുകൾ ധരിക്കാതിരിക്കുക. Bed room ഒഴിച്ച് വീട്ടിനുള്ളിലെ ഏതു ഭാഗവും working space ആക്കി set ചെയ്യാവുന്നതാണ്.
-
ന്യായമായ മുൻകരുതൽ മാത്രം പാലിക്കുക
കൂടുതൽ മുൻകരുതലുകൾ എടുക്കാതിരിക്കുക. ഉദാഹരണമായി, 20 സെക്കൻഡ്‌സ് കൈകഴുകലിനു പകരം 40-60 സെക്കൻഡ്‌സ് കൈകഴുകൽ ചെയ്യാതിരിക്കുക. വിശ്വാസയോഗ്യമായ information മാത്രം പാലിക്കുക.
-
സ്വന്തം ആരോഗ്യം ശ്രദ്ധിക്കുക
മുൻപത്തേക്കാളും കൂടുതൽ സ്വന്തം ആരോഗ്യം ശ്രദ്ധിക്കുക. Physical health പോലെ തന്നെ mental health നിലനിർത്തി മനസികപിരിമുറുക്കങ്ങളിൽ നിന്ന് മുക്തി കിട്ടാൻ exercise ഒരുപാട് ഗുണം ചെയ്യുന്നതാണ്. Gym തുറന്നിട്ടില്ലെങ്കിലും, ഇത് വീട്ടിലിരുന്ന് ചെയ്യാം. രാവിലെ എഴുന്നേൽക്കാൻ മടി തോന്നാം. പക്ഷെ സ്വയം പ്രേരിപ്പിക്കുക (motivate yourself).
-
ഗാനങ്ങൾ ആസ്വദിക്കുക
രാത്രി കാലങ്ങളിൽ ഉറക്കം വരായായും (insomnia) ഈ സമയങ്ങളിലെ വേറൊരു challenge ആണ്. അർദ്ധരാത്രിയിൽ 15 മിനുട്ടിൽ കൂടുതൽ ഇത് അനുഭവപ്പെടുകയാണെങ്കിൽ, ഫാനിൽ നോക്കി കിടക്കാതെ, you-tube ലും മറ്റും ഗാനങ്ങൾ ആസ്വദിക്കാവുന്നതാണ്.
-
ഭക്ഷണം കഴിക്കുന്ന സമയങ്ങളിലും കൃത്യനിഷ്ഠത പാലിക്കുക
ദിവസം മുഴുവൻ stress നു അടിമപ്പെടാതെ കൃത്യ സമയത്തുള്ള ആഹാരം കഴിക്കുകയാണെങ്കിൽ physical health ഉം mental health ഉം നിലനിർത്താവുന്നതാണ്. പോഷകാംശങ്ങൾ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക
Summary: How to Protect Your Mental Health during the Coronavirus Outbreak
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മൃഗങ്ങളിൽ കാണുന്ന രോഗങ്ങൾ തടയുന്നതിന്, ഇന്ത്യൻ ക്ഷീര വ്യവസായം, “പശു ആയുർവേദ” ചികിത്സകളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നു.