ഐ.ബി.പി.എസ് ഓഫീസർ സ്കെയിൽ-1, ഓഫീസ് അസിസ്റ്റന്റ് മൾട്ടീപർപ്പസ് (ക്ലാർക്ക്), ഓഫീസർ സ്കെയിൽ-2, സ്കെയിൽ-3 പരീക്ഷയുടെ വിജ്ഞാപനം ജൂൺ മാസം ആദ്യ വാരം അല്ലെങ്കിൽ
രണ്ടാം വാരം പ്രതീക്ഷിക്കാം. വിജ്ഞാപനം ഐ.ബി.പി.എസിന്റെ ഔദ്യോഗിക വെബ്സൈറ്റായ ibps.in ൽ പ്രസിദ്ധീകരിക്കും.
നിലവിൽ ഈ തസ്തികയിലേക്ക് നടക്കുന്ന പരീക്ഷയുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. എന്നാൽ ഐ.ബി.പി.എസിന്റെ വാർഷിക പരീക്ഷാ കലണ്ടർ
പ്രകാരം ഓൺലൈൻ പരീക്ഷ ഓഗസ്റ്റ് 1ന് ആരംഭിക്കും. പരീക്ഷ ഓഗസ്റ്റ് 1, 7, 8, 14 തീയതികളിലായി നടക്കും. പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് മെയിൻസ് പരീക്ഷയുണ്ടാകും. ഐ.ബി.പി.എസ് ആർ.ആർ.ബി പി.ഒ മെയിൻ പരീക്ഷ സെപ്റ്റംബർ 25നും ഐ.ബി.പി.എസ് ക്ലാർക്ക് മെയിൻ പരീക്ഷ ഒക്ടോബർ 3നും നടക്കുമെന്നാണ് കലണ്ടറിൽ പറയുന്നത്.
മൂന്ന് ഘട്ടങ്ങളിലായാണ് ഐ.ബി.പി.എസ് പി.ഒ, ക്ലാർക്ക് പരീക്ഷകൾ നടക്കുന്നത്. പ്രിലിമിനറി, മെയിൻസ്, അഭിമുഖം എന്നിങ്ങനെയാണ് മൂന്ന് ഘട്ടങ്ങൾ. മൂന്ന് ഘട്ടങ്ങളിലും യോഗ്യത നേടുന്നവരെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനായി ക്ഷണിക്കും. സർട്ടിഫിക്കറ്റുകളുടെ അസൽ സർട്ടിഫിക്കറ്റുകൾ ഈ വേളയിൽ ഹാജരാക്കണം.
സർട്ടിഫിക്കറ്റുകളുടെ അസൽ സർട്ടിഫിക്കറ്റുകൾ ഈ വേളയിൽ ഹാജരാക്കണം.