Updated on: 4 December, 2020 11:19 PM IST

ഇടുക്കി എന്ന മിടുക്കിയായ ജില്ലയിൽ പ്രകൃതി തീർത്ത വർണ്ണ മനോഹര ചിത്രങ്ങൾ കാണാത്തവർക്കായി ഇടുക്കിയുടെ ചിത്രങ്ങൾ എന്ന പേരിലുള്ള ഫെയ്സ്ബുക്ക് പേജിൽ നിരവധി നയന മനോഹരങ്ങളായ കാഴ്ചകളും അതേക്കുറിച്ചുള്ള വാർത്തകളും ഉണ്ട്. അതിലൊന്ന് ഇവിടെ പങ്ക് വയ്ക്കുന്നു.

ഇടുക്കിയിലെ മൂന്നാറിൽ പൂത്തുലയുന്ന ചെടികൾക്കുമുണ്ട് പറയാൻ ചില കഥകൾ.

മുന്നാറിൻ്റെ പാതയോരങ്ങളിൽ വർണ്ണങ്ങൾ ചാലിക്കുന്ന ജക്രാന്ത പുഷ്പ്പങ്ങളും സ്‌പതോഡിയയും...

കൊതുകിനെ കൊല്ലുന്ന സ്‌പതോഡിയയുടെയും അമേരിക്കൻ സുന്ദരി ജക്രാന്തയുടെയും കഥപറയാം... ഒപ്പം വാഗവരൈ എന്ന ദേശപ്പേരിൻ്റെയും...

ജക്രാന്ത പൂക്കള്‍…

മൂന്നാറിലേക്ക് കുടിയേറിയതാണ് ഈ മരങ്ങൾ. Jakrantha Flowers… These trees migrated to Munnar.

മൂന്നാറിന്‍റെ മലനിരകള്‍ക്കും, എസ്റ്റേറ്റ് ബംഗ്ലാവുകള്‍ക്കും ഭംഗിയേറ്റുവാന്‍ കോളനിക്കാലത്ത് ബ്രിട്ടീഷുകാർ കൊണ്ടുവന്നതാണ് ജക്രാന്ത. തെക്കേ അമേരിക്കയിലെ സ്രീൽ സ്വദേശിയായ  ജക്രാന്തയുടെ ശാസ്ത്രീയനാമം ജക്രാന്ത മിമിസിഫോളിയ എന്നാണ്. ‘നീലവാക’ എന്നാണ് മൂന്നാറുകാർ ഇതിനെ വിളിക്കുന്നത്. മൂന്നാറിനും മറയൂരിനും ഇടയില്‍ 8,001 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഉമിയാംമല എന്ന പാറക്കെട്ടിന്‍റെ താഴെയുള്ള വാഗവരൈയിലാണ് ഏറ്റവും കൂടുതല്‍ ജക്രാന്ത മരങ്ങള്‍ കാണുന്നത്. ‘വാഗ’എന്നാല്‍ ജക്രാന്ത മരമെന്നും, ‘വരൈ’ എന്നാല്‍ തമിഴില്‍ പാറക്കെട്ട് എന്നും അര്‍ത്ഥം. അങ്ങനെയാണ് വാഗവരൈ എന്ന ദേശപ്പേരു വീണത്.

കേരളം വെന്തുരുകുന്ന ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയാണ് ജക്രാന്തകളുടെ വസന്തകാലം. The spring of Jakrantas is from February to April, when the state burns down.

ഇലകള്‍ പൊഴിച്ച് നിൽക്കുന്ന മരങ്ങൾ നീലപ്പൂക്കളാൽ നിറയുന്ന കാഴ്ച മനോഹരമാണ്.ജക്രാന്ത പൂക്കളുടെ വരവ് മാര്‍ച്ചിലെ പരീക്ഷക്കാലത്തായതു കൊണ്ടാവാം ജക്രാന്ത മരത്തെ Exam Tree എന്നു വിളിക്കുന്നതും.

സ്‌പതോഡിയ പൂക്കൾ...

ശൈത്യകാല മൂന്നാറിനെ കൂടുതൽ സുന്ദരിയാക്കുന്ന ചുമന്ന നിറത്തിലുള്ള ഈ പുഷ്പ്പങ്ങൾ ബിഗ്‌നോണിയാസി കുടുംബത്തിൽപ്പെട്ടവയാണ്.

ബ്രിട്ടീഷ് അധിനിവേശ കാലത്ത് മുന്നാറിലെ തോട്ടം മേഖലയിലാകെ പടർന്നു പിടിച്ച മലേറിയക്കു കാരണമായ  കൊതുകുകളെ  നശിപ്പിക്കാനായി വിദേശികൾ കൊണ്ടുവന്ന സ്‌പതോഡിയ മരങ്ങൾ ആഫ്രിക്കൻ തുലിപ് ട്രീ എന്നാണ്  അറിയപ്പെടുന്നത്. പൂക്കളിൽ ആകർഷിതരായി എത്തുന്ന കൊതുകുകൾ പൂവിനുള്ളിൽ കെട്ടിനിൽക്കുന്ന വെള്ളത്തിൽ മുട്ടയിടുന്നുവെന്നും കൊതുകിനെ മുട്ട ഉൾപ്പടെ പൂക്കൾ മൂടിക്കളയുന്നുവെന്നും പൂക്കൾക്കുള്ളിലെ പശപശപ്പിൽ നിന്നും രക്ഷപെടാനാകാതെ കൊതുകുകൾ മുട്ടയോടുകൂടി പൂക്കൾക്കുള്ളിൽ നശിക്കുന്നു എന്നുമാണ്  ഇവിടുത്തെ തോട്ടം തൊഴിലാളികൾ വിശ്വസിക്കുന്നത്. ഏതായാലും മൂന്നാർ മലനിരകളിൽ കാഴ്ചയുടെ വസന്തം തീർക്കുകയാണ് ഈ പൂക്കൾ.

 

(വിമൽ റോയ്)

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: വെട്ടുകിളി ആക്രമണം തടയാൻ കൃഷി വകുപ്പ് വ്യോമസേനയുടെ സഹായം തേടുന്നു

English Summary: Idukki is the best
Published on: 09 June 2020, 03:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now