1. News

വെട്ടുകിളി ആക്രമണം തടയാൻ കൃഷി വകുപ്പ് വ്യോമസേനയുടെ സഹായം തേടുന്നു

കാര്ഷിക മേഖലയില് (agriculture sector) വന് നാശം വിതച്ച വെട്ടുകിളി ( locust ) ആക്രമണം പ്രതിരോധിക്കാന് കൃഷി വകുപ്പ് വ്യോമസേനയുടെ ( air-force) സഹായം തേടി. പാട ശേഖരത്തില് കീടനാശിനി പ്രയോഗം നടത്തി വെട്ടുകിളി ആക്രമണം തടയാനാണ് വ്യോമസേനയുടെ സഹായം അടിയന്തിരമായി ആവശ്യപ്പെട്ടിരിക്കുന്നത്. വ്യോമ സേനയുടെ എം. ഐ. 17 ഹെലികോപ്റ്റര് സംവിധാനത്തില് മരുന്ന് തളിക്കുന്ന സ്പ്രേയര് ഘടിപ്പിച്ച് വെട്ടുകിളി ആക്രമണം തടയാനുള്ള നടപടികള് ആണ് ആസൂത്രണം ചെയ്യുന്നത്.

Asha Sadasiv

കാര്‍ഷിക മേഖലയില്‍ (agriculture sector) വന്‍ നാശം വിതച്ച  വെട്ടുകിളി ( locust ) ആക്രമണം പ്രതിരോധിക്കാന്‍ കൃഷി വകുപ്പ്  വ്യോമസേനയുടെ ( air-force) സഹായം തേടി. പാട ശേഖരത്തില്‍ കീടനാശിനി പ്രയോഗം നടത്തി വെട്ടുകിളി ആക്രമണം തടയാനാണ് വ്യോമസേനയുടെ സഹായം അടിയന്തിരമായി ആവശ്യപ്പെട്ടിരിക്കുന്നത്. വ്യോമ സേനയുടെ എം. ഐ. 17 ഹെലികോപ്റ്റര്‍ സംവിധാനത്തില്‍ മരുന്ന് തളിക്കുന്ന സ്‌പ്രേയര്‍ ഘടിപ്പിച്ച് വെട്ടുകിളി ആക്രമണം തടയാനുള്ള നടപടികള്‍ ആണ് ആസൂത്രണം ചെയ്യുന്നത്. കൂടുതല്‍ മേഖലകളില്‍ ശക്തിയേറിയ മരുന്ന് തളിക്കണമെന്നതിനാലാണ് വ്യോമസേനയെ ആവശ്യമായി വന്നിരിക്കുന്നതെന്നാണ് കൃഷി വകുപ്പ് പറയുന്നത്.

വെട്ടുകിളിക്കൂട്ടം രാജ്യത്തെ കൃഷിയിടങ്ങളില്‍ വ്യാപക നാശം വരുത്തിക്കൊണ്ടിരിക്കുന്നത്.  ആദ്യ മാസങ്ങളില്‍ പഞ്ചാബ് മേഖലയെ ബാധിച്ച വെട്ടുകിളി ആക്രമണം മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവ കടന്ന് മഹാരാഷ്ട്രയിലും തമിഴ്‌നാട് വരെയും എത്തിയിരുന്നു.

ഒരു ദിവസം 150 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ കഴിയുന്ന വെട്ടുകിളി കൂട്ടം 35000 പേര്‍ക്കുള്ള ഭക്ഷണം തിന്നു തീര്‍ക്കാന്‍ ശേഷിയുള്ള ഇനമാണ്. ഇവയെ നിയന്ത്രിക്കാന്‍ വ്യോമസേന, കരസേനയുടെ വ്യോമ വിഭാഗം എന്നിവയുടെ സഹായത്തോടെ ആണ് പ്രതിരോധ നടപടികള്‍ നടക്കുന്നത്. സേനയ്‌ക്കൊപ്പം മരുന്ന് തളിക്കുന്ന സ്വകാര്യ കമ്പനികളും തങ്ങളുടെ സേവനം നല്‍കുന്നുണ്ട്.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ശക്തമായ മഴ കാരണം ജൂൺ 9 മുതൽ 12 വരെ ജില്ലകളിൽ യെല്ലോ അലർട്ട്

English Summary: Locust attack agriculture department seeking help of air force to spray pesticides

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters