Updated on: 26 December, 2021 7:03 PM IST
If you have Rs 1 lakh in a savings account, you can earn Rs 7,000 interest

കുറച്ച് വർഷമായി ബാങ്കുകൾ സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് കുറയ്ച്ചു കൊണ്ടുവരികയാണ്.  പഞ്ചാബ് നാഷണൽ ബാങ്ക് ആഭ്യന്തര അക്കൗണ്ടുകളുടെയും, എൻആർഐ സേവിംഗ്സ് അക്കൗണ്ടുകളുടെയും പലിശ നിരക്ക് കുറച്ചിരുന്നു. 10 ലക്ഷം രൂപയിൽ താഴെ ബാലൻസുള്ള സേവിംഗ്‌സ് അക്കൗണ്ടുകളിൽ നിന്നുള്ള പലിശ നിരക്ക് പ്രതിവർഷം 2.8 ശതമാനം മാത്രമാണ്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ 2.7 ശതമാനം പലിശയാണ് സേവിങ്സ് അക്കൗണ്ട് നിക്ഷേപത്തിന് നൽകുന്നത്

എന്നാൽ പൊതുമേഖലാ ബാങ്കുകൾ സേവിങസ് നിക്ഷേപ നിരക്ക് കുറയ്ക്കുമ്പോൾ ഒരു ലക്ഷം രൂപക്ക് മുകളിലുള്ള നിക്ഷേപങ്ങൾക്ക് ചെറുകിട സ്മോൾ ഫിനാൻസ് ബാങ്കുകൾ ഏഴ് ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് ഒരു ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ ബാലൻസുള്ള സേവിംഗ്‌സ് അക്കൗണ്ടുകൾക്ക് ഏഴ് ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. ബാങ്കിൻെറ നയം അനുസരിച്ചു ഒരു ഉപഭോക്താവിന്റെ സേവിംഗ്സ് അക്കൗണ്ടിൽ 120,000 രൂപ ഉണ്ടെങ്കിൽ 100,000 രൂപയ്ക്ക് നാല് ശതമാനം പലിശയും ബാക്കി 20,000 രൂപയ്ക്ക് മൂന്ന് ശതമാനം പലിശയുമാണ് ലഭിക്കുക. അതേസമയം മറ്റൊരു സ്മോൾ ഫിനാൻസ് ബാങ്കായ ജനബാങ്ക് ഒരു ലക്ഷം രൂപ മുതൽ 25 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് ആറ് ശതമാനം പലിശ നൽകും.

മറ്റു ബാങ്കുകളുടെ പലിശ നിരക്കറിയാം

ഫെഡറൽ ബാങ്കും നിക്ഷേപകര്‍ക്കായി മറ്റ് സേവിങ്സ് പദ്ധതികൾ അവതരിപ്പിക്കുന്നുണ്ട്. എസ്ബി പ്ലസ് പദ്ധതിക്ക് കീഴിൽ സാധാരണ 3.5 ശതമാനം പലിശ നിരക്കാണ് നൽകുക. പൊതുമേഖലാ ബാങ്കിയാ ഇന്ത്യൻ ഓവ‍ര്‍സീസ് ബാങ്കും ഇതേ പലിശയാണ് നിക്ഷേപകര്‍ക്ക് നൽകുന്നത്. 50 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് 3.5 ശതമാനവും ഇതിൽ കൂടുതലുള്ള നിക്ഷേപങ്ങൾക്ക് നാല് ശതമാനം പലിശ നിരക്കുമാണ് ലഭിക്കുക.

മറ്റൊരു സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് സേവിങ്സ് അക്കൗണ്ട് നിക്ഷേപങ്ങൾക്ക് മൂന്ന് ശതമാനം മുതൽ 3.5 ശതമാനം വരെ നിക്ഷേപ പലിശ നിരക്കാണ് നൽകുക. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. ഓരോ ബാങ്കുകളും വ്യത്യസ്തരായ ഉപഭോക്താക്കളെ മുൻനിര്‍ത്തി പ്രത്യേക സേവിങ്സ് അക്കൗണ്ട് നിക്ഷേപ പദ്ധതികൾ ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്. സ്വകാര്യബാങ്കുകളിൽ ഡിസിബി ബാങ്ക് 2.75 ശതമാനം മുതൽ 6.5 ശതമാനം വരെ പലിശ നൽകുന്നുണ്ട്.

English Summary: If you have Rs 1 lakh in a savings account, you can earn Rs 7,000 interest
Published on: 26 December 2021, 05:24 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now