1. News

എസ്ബിഐ, അടിസ്ഥാന നിരക്കും ചില എഫ്ഡികളുടെ പലിശ നിരക്കും ഉയര്‍ത്തുന്നു: വിശദാംശങ്ങള്‍ അറിയുക

രാജ്യത്തെ ഏറ്റവും വലിയ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(State Bank of India). രാജ്യത്തുടനീളം 22,000 ശാഖകളും 57,889 എടിഎമ്മുകളുമുള്ള ഏറ്റവും വലിയ ശൃംഖലയാണ് എസ്ബിഐ SBI. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കീഴില്‍ നിരവധി വായ്പ്പാ പദ്ധതികളും നിലവില്‍ ഉണ്ട്.

Saranya Sasidharan
SBI raises base rates and interest rates of certain FDs: Know the details
SBI raises base rates and interest rates of certain FDs: Know the details

എസ്ബിഐ ഉപഭോക്താക്കള്‍ക്ക് വലിയ ഞെട്ടല്‍! ബാങ്ക് വായ്പാ പലിശ നിരക്കില്‍ പരിഷ്‌കരണം പ്രഖ്യാപിച്ചു

രാജ്യത്തെ ഏറ്റവും വലിയ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(State Bank of India). രാജ്യത്തുടനീളം 22,000 ശാഖകളും 57,889 എടിഎമ്മുകളുമുള്ള ഏറ്റവും വലിയ ശൃംഖലയാണ് എസ്ബിഐ SBI. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കീഴില്‍ നിരവധി വായ്പ്പാ പദ്ധതികളും നിലവില്‍ ഉണ്ട്. എന്നാല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അടിസ്ഥാന, വായ്പാ നിരക്കുകളില്‍ പരിഷ്‌കരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് അടിസ്ഥാന നിരക്കുകള്‍ 0.10 ശതമാനം വര്‍ധിപ്പിച്ചപ്പോള്‍ പ്രൈം ലെന്‍ഡിംഗ് നിരക്ക് 0.10 ശതമാനം വര്‍ധിപ്പിച്ചു.

ബാങ്കില്‍ നിന്ന് ഫ്ളോട്ടിംഗ് പലിശ നിരക്കില്‍ വായ്പ എടുത്ത എസ്ബിഐ ഉപഭോക്താക്കളെ സ്വാധീനിക്കുന്നതാണ് നിരക്കുകളിലെ ഏറ്റവും പുതിയ പരിഷ്‌കരണങ്ങള്‍. പുതിയ നിരക്കുകള്‍ ബുധനാഴ്ച ഡിസംബര്‍ 15 മുതല്‍ നിലവില്‍ വന്നു,

ഏറ്റവും പുതിയ പരിഷ്‌കരണത്തോടെ, 0.10 ശതമാനം വര്‍ദ്ധനയ്ക്ക് ശേഷമുള്ള പുതിയ അടിസ്ഥാന നിരക്ക് ഇപ്പോള്‍ 7.55 ശതമാനമാണ്. മറുവശത്ത്, വേറെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, പ്രൈം ലെന്‍ഡിംഗ് നിരക്ക് 0.10 ശതമാനത്തിന് ശേഷം ഇന്ന് 12.30 ശതമാനമാണ് എന്നാണ്.

ബന്ധപ്പെട്ട വാർത്തകൾ: എസ്ബിഐ പേഴ്സണൽ ലോൺ: പലിശ നിരക്ക്, ആവശ്യമായ രേഖകൾ, മറ്റ് വിശദാംശങ്ങൾ

വായ്പയെടുക്കുന്നവര്‍ ഇനി മുതല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്ക് ഈടാക്കുന്ന ഉയര്‍ന്ന പലിശ നല്‍കേണ്ടിവരുമെന്നതിനാല്‍ അടിസ്ഥാന നിരക്കിലെ വര്‍ദ്ധനവ് എസ്ബിഐയുടെ ഉപഭോക്താക്കളെ നേരിട്ട് ആയിരിക്കും ബാധിക്കുന്നത്.

വായ്പകളുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന നിരക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് Reserve Bank of India RBI നിശ്ചയിച്ചിരുന്നത്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ക്ക് രാജ്യത്ത് ആര്‍ബിഐ തീരുമാനിക്കുന്ന അടിസ്ഥാന നിരക്കിന് താഴെയുള്ള പലിശ നിരക്കില്‍ വായ്പ നല്‍കാന്‍ അനുവാദമില്ല.

കൂടാതെ, അടിസ്ഥാന നിരക്കും പ്രൈം ലെന്‍ഡിംഗ് നിരക്കും വര്‍ധിപ്പിച്ചിട്ടും, എല്ലാ വായ്പക്കാര്‍ക്കുമുള്ള മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിംഗ് നിരക്കില്‍ ബാങ്ക് മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും എസ്ബിഐ വ്യക്തമാക്കി.

ബാങ്ക് നിരക്കുകളിലെ മാറ്റങ്ങളും എസ്ബിഐ ഔദ്യോഗിക വെബ്സൈറ്റില്‍ അറിയിച്ചിട്ടുണ്ട്. അടിസ്ഥാന, പ്രൈം ലെന്‍ഡിംഗ് നിരക്കുകളിലെ ഏറ്റവും പുതിയ വര്‍ദ്ധനവ് അവരുടെ പോക്കറ്റില്‍ എങ്ങനെ സ്വാധീനം ചെലുത്തുമെന്ന് നന്നായി മനസ്സിലാക്കാന്‍ വായ്പക്കാര്‍ക്ക് പോര്‍ട്ടല്‍ പരിശോധിക്കാം.

SBI Official Portal: https://www.onlinesbi.com/

English Summary: SBI raises base rates and interest rates of certain FDs: Know the details

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds