Updated on: 4 December, 2020 11:18 PM IST


രാസവള കമ്പനിയായ ഇഫ്കോ വളങ്ങളുടെ വില കി.ഗ്രാമിന് 1 രൂപ കുറച്ചു. സങ്കര വളങ്ങളുടെ വില ബാഗിന് 50 രൂപയാണ് കുറച്ചത്. പുതിയ വിലകള്‍ നിലവില്‍ വന്നു. വ്യാപകമായുപയോഗിക്കുന്ന ഡിഎപിയുടെ (ഡൈ അമോണിയം ഫോസ്‌ഫേറ്റ്) വില  ഇതോടെ 50 കിലോഗ്രാം ബാഗിന് 1,250 രൂപയായി. എന്‍പികെ (നൈട്രജന്‍- ഫോസ്ഫറസ്- പൊട്ടാസ്യം) 1 നിരക്ക് 1,200 രൂപ. എന്‍പികെ 2 ന് 1,210 രൂപയായും എന്‍പിക്ക് 950 രൂപയായും കുറഞ്ഞു.

രാജ്യത്തൊട്ടാകെയുള്ള 35,000 ത്തിലധികം സഹകരണ സംഘങ്ങള്‍ വഴി 5 കോടിയിലധികം കര്‍ഷകര്‍ക്ക് ഇഫ്‌കോ സേവനം നല്‍കുന്നുണ്ടെന്ന് മാനേജിംഗ് ഡയറക്ടര്‍ യു.എസ് അവസ്തി പറഞ്ഞു. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 27,852 കോടി രൂപയായിരുന്നു ഇഫ്‌കോയുടെ വിറ്റുവരവ്. അഞ്ച് നിര്‍മാണ പ്ലാന്റുകളിലായി 81.49 ലക്ഷം ടണ്‍ രാസവളങ്ങള്‍ ഉത്പാദിപ്പിച്ചു.വൈവിധ്യവത്കരണത്തിന്റെ ഭാഗമായി രാസവളങ്ങള്‍ക്ക് പുറമെ ജനറല്‍ ഇന്‍ഷുറന്‍സ്, ഗ്രാമീണ മൊബൈല്‍ ടെലിഫോണി, ഓയില്‍ ആന്‍ഡ് ഗ്യാസ്, അന്താരാഷ്ട്ര വ്യാപാരം, ഭക്ഷ്യ സംസ്‌കരണം, ഓര്‍ഗാനിക് മേഖലകളിലേക്കും ഇഫ്‌കോ കടന്നുകഴിഞ്ഞു.

English Summary: IFFCO reduces price of fertilizers
Published on: 17 August 2019, 04:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now