ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചറൽ റിസർച്ച് (The Indian Institute of Horticultural Research (IIHR)) ഒരു വിത്ത് പോർട്ടൽ seed portal ആരംഭിച്ചു. അതിലൂടെ രാജ്യത്ത് എവിടെയും താമസിക്കുന്നവർക്ക് ഓൺലൈനിൽ പണമടച്ചശേഷം ഗുണനിലവാരമുള്ള വിത്തുകൾ അവരുടെ വീട്ടുവാതിൽക്കൽ ലഭിക്കും.
ഹോർട്ടികൾച്ചറിലെ ഒരു പൊതുമേഖലാ യൂണിറ്റിൻറെ വൈവിധ്യമാർന്ന വിത്തുകളുടെ അനവധി ശേഖരമുള്ള രാജ്യത്തെ ആദ്യത്തെ വിത്ത് പോർട്ടലാണ് ഇത്. പച്ചക്കറികൾ, പൂക്കൾ, ഫലവിളകൾ എന്നിവയ്ക്കായി ഉയർന്ന വിളവ് ലഭിക്കുന്ന 60 ലധികം വിത്തുകൾ ഇത് വാഗ്ദാനം ചെയ്യുന്നു. ഈ വിത്ത് പോർട്ടൽ ദേശീയ കാർഷിക ഗവേഷണ കേന്ദ്രത്തിൻറെ ഡയറക്ടർ ജനറൽ ആയ ത്രിലോചൻ മൊഹപത്ര കഴിഞ്ഞ ഫെബ്രുവരിയിൽ ദേശീയ ഹോർട്ടികൾച്ചർ മേളയുടെ സമയത്ത് ആണ് ഉദ്ഘാടനം ചെയ്തെങ്കിലും ഇപ്പോഴാണ് പ്രവർത്തനക്ഷമം ആയത്.
ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എം. ആർ. ദിനേശിന്റെ അഭിപ്രായത്തിൽ, ഈ പോർട്ടലിലൂടെ ഗുണനിലവാരമുള്ള സസ്യ സാമഗ്രികൾ ലഭ്യമല്ലാത്ത രാജ്യത്തിന്റെ വിദൂര സ്ഥലങ്ങളിലേക്ക് പോലും സ്ഥാപനത്തിന്റെ ഗുണനിലവാരമുള്ള വിത്തുകൾ എത്തിക്കുക എന്നതാണ് പോർട്ടൽ ലക്ഷ്യമിടുന്നത്. “ഇത് എല്ലാ ഹോർട്ടികൾച്ചറൽ വിളകളുടെ ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു, കാരണം ഞങ്ങളുടെ എല്ലാ വിത്തുകളും ഉയർന്ന വിളവ് നൽകുന്നു, കൂടാതെ നിരവധി രോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു,” അദ്ദേഹം പറഞ്ഞു.
വിത്ത് ഉത്പാദിപ്പിക്കാൻ വിദഗ്ധരായ കർഷകരെ ഉപയോഗിക്കുന്നതിനുള്ള ഒരു പുതിയ സീഡ് വില്ലേജ് ആശയം ഐഐഎച്ച്ആർ സ്വീകരിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. വിത്ത് ഉൽപാദനത്തിൽ ഏർപ്പെടുന്ന കർഷകരുടെ വരുമാനവും വിത്ത് പോർട്ടൽ വഴി വർദ്ധിക്കും .
വിത്ത് പോർട്ടൽ വെബ്‌സൈറ്റ് അഡ്രസ്സ്
Seed portal website address
https://seed.iihr.res.in
ഐഎഎച്ച്‌ആർ ഇനങ്ങൾക്ക് പല രോഗങ്ങൾക്കും പ്രതിരോധം ഉള്ളതിനാൽ കീടനാശിനികളുടെ ഉപയോഗം കുറയുന്നതിനാൽ പരിസ്ഥിതി സംരക്ഷണത്തിനും ഉത്തേജനം ലഭിക്കുമെന്ന് ദിനേശ് പറഞ്ഞു.
കർഷകർക്ക് വിൽക്കുന്നതിനായി പ്രതിവർഷം 15 ടൺ പഴ , പച്ചക്കറി, പുഷ്പവിള വിത്ത് ഉത്പാദിപ്പിക്കുന്നുണ്ടെന്ന് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അഗ്രികൾച്ചറൽ നോളജ് മാനേജ്‌മെന്റ് യൂണിറ്റിലെ പ്രിൻസിപ്പൽ സയന്റിസ്റ്റും നോഡൽ ഓഫീസറുമായ കെ.കെ. ഉപ്രെതി പറഞ്ഞു. വിൽപ്പന ഇപ്പോൾ 20-25% വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു കർഷകൻ വിത്ത് വാങ്ങുന്നതിന് ഓൺലൈനിൽ രജിസ്റ്റർ ചെയ്യുമ്പോൾ, അത്തരം ഇനം കൃഷിചെയ്യാൻ അനുയോജ്യമായ സ്ഥലമാണോയെന്നും അദ്ദേഹത്തോട് പറയും. വരും ദിവസങ്ങളിൽ, കൃഷിരീതികളെക്കുറിച്ച് കൗൺസിലിംഗ് നൽകാനും ഇൻസ്റ്റിറ്റ്യൂട്ട് പദ്ധതിയിടുന്നു. ഗുണനിലവാരമുള്ള വിത്തുകൾ ധാരാളം കർഷകർക്ക് ലഭ്യമാണെന്ന് ഉറപ്പുവരുത്തുന്നതിനായി ഓരോ ഇനവും പരമാവധി വാങ്ങുന്നതിന് മാനദണ്ഡങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്.
അർക്കാവതി നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്നതിനാൽ IIHR അതിന്റെ എല്ലാ വിത്തുകളെയും “അർക്ക” എന്ന ഉപസര്‍ഗ്ഗം ഉപയോഗിച്ച് ബ്രാൻഡുചെയ്‌തു. തക്കാളി (അർക്ക രക്ഷക്), മുളക് (അർക്ക മേഘാന), സവാള (അർക്ക കല്യാൺ), പീച്ചിങ്ങ (അർക്ക പ്രസാൻ), ഫ്രഞ്ച് ബീൻസ് (അർക്ക അർജുൻ), ഒക്ര (അർക്ക നികിത,അർക്ക അനാമിക) tomato (Arka Rakshak), chilli (Arka Meghana), onion (Arka Kalyan), ridge gourd (Arka Prasan), French beans (Arka Arjun), and okra (Arka Nikita and Arka Anamika). എന്നിവയാണ് സർവ്വസാധാരണമായ വിത്തുകൾ.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: സുഭിക്ഷ കേരളം: വേങ്ങര ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ എട്ട് കോടി രൂപയുടെ വിവിധ പദ്ധതികള്‍