Updated on: 25 January, 2023 12:51 PM IST
In 2021-22 season, Centre's Wheat and Paddy Procurement has increased drastically

കുറഞ്ഞ താങ്ങുവില (MSP) വർദ്ധനവും, കൂടുതൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ധാന്യങ്ങൾ വാങ്ങുന്നത് കുറഞ്ഞതു മൂലം, കഴിഞ്ഞ എട്ട് വർഷമായി ഗോതമ്പിന്റെയും നെല്ലിന്റെയും അളവിലും മൂല്യത്തിലും സംഭരണം ഗണ്യമായി ഉയർന്നതായി ഭക്ഷ്യ മന്ത്രലായം വ്യക്തമാക്കി. ഭക്ഷ്യധാന്യങ്ങളുടെ സംഭരണത്തിനും വിതരണത്തിനുമുള്ള നോഡൽ ഏജൻസിയായ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (FCI) ഉയർന്ന അളവിൽ ഗോതമ്പും നെല്ലും സംഭരിക്കുന്നതിനാൽ എംഎസ്പി പ്രവർത്തനങ്ങളുടെ പരിധിയിൽ വരുന്ന കർഷകരുടെ എണ്ണവും വർദ്ധിച്ചു, മന്ത്രലായം കൂട്ടിച്ചേർത്തു. 

2013-14, 2021-22 വിപണന സീസണുകൾക്കിടയിൽ ഗോതമ്പിന്റെയും നെല്ലിന്റെയും കേന്ദ്ര സംഭരണം ഗണ്യമായി വർധിച്ചു. സംഭരണം വിശാലാടിസ്ഥാനത്തിലായപ്പോൾ, ഇപ്പോൾ കൂടുതൽ സംസ്ഥാനങ്ങളിൽ നിന്ന് ധാന്യങ്ങൾ വാങ്ങുന്നുണ്ട്. അതോടൊപ്പം MSP ഗണ്യമായി വർദ്ധിച്ചു, ഭക്ഷ്യമന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറിയായ സുബോധ് സിംഗ് പറഞ്ഞു. ഹിമാചൽ പ്രദേശ്, അസം, ത്രിപുര എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ സംഭരണം നടക്കുന്നത്, രാജസ്ഥാനിൽ നിന്ന് എഫ്‌സിഐ നെല്ല് വാങ്ങാൻ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. 2013-14 മുതൽ ഗോതമ്പ്, നെല്ല് എന്നിവയുടെ ഉത്പാദനവും ഇന്ത്യയിൽ ഉയർന്നു. ഗോതമ്പിന്റെ കാര്യത്തിൽ, 2013-14ൽ 250.72 ലക്ഷം ടണ്ണായിരുന്ന സംഭരണം, 2021-22ൽ 433.44 ലക്ഷം ടണ്ണായി ഉയർന്നു. സംഭരിച്ച ഗോതമ്പിന്റെ മൂല്യം 33,847 കോടി രൂപയിൽ നിന്ന് 85,604 കോടി രൂപയായി ഉയർന്നു. 

2021-22ൽ ഗോതമ്പ് കൃഷി ചെയ്യുന്ന 49.2 ലക്ഷം കർഷകർക്ക് പ്രയോജനം ലഭിച്ചതായി സിംഗ് എടുത്തുപറഞ്ഞു. ഗോതമ്പിന്റെ MSP 2013-14ൽ ക്വിന്റലിന് 1,350 രൂപയിൽ നിന്ന് 57 ശതമാനം വർധിച്ച് 2,125 രൂപയായി. നെല്ലിന്റെ കാര്യത്തിൽ, MSP 2013-14 ലെ ക്വിന്റലിന് 1,345 രൂപയിൽ നിന്ന് 53 ശതമാനം വർധിച്ച് 2,060 രൂപയായി. 2013-14ൽ 475.30 ലക്ഷം ടണ്ണായിരുന്ന നെല്ലിന്റെ സംഭരണം, 2021-22 വിപണന വർഷത്തിൽ (ഒക്‌ടോബർ-സെപ്റ്റംബർ) 857 ലക്ഷം ടണ്ണായി ഉയർന്നു. നെൽകർഷകർക്ക് നൽകിയ MSP മൂല്യം 2021-22 വിപണന വർഷത്തിൽ ഏകദേശം 64,000 കോടി രൂപയിൽ നിന്ന് ഏകദേശം 1.7 ലക്ഷം കോടി രൂപയായി. 2015-16ൽ 73 ലക്ഷം നെൽകർഷകരായിരുന്നുവെങ്കിൽ 2021-22ൽ 125 ലക്ഷത്തിലധികം നെൽകർഷകർ MSP പ്രവർത്തനങ്ങളുടെ പരിധിയിൽ വന്നു.

ഗോതമ്പിനും നെല്ലിനും പുറമെ, നാടൻ ധാന്യങ്ങൾ സംഭരിക്കാനും ധാന്യങ്ങൾ വിതരണം ചെയ്യാനും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചെലവ് വഹിക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്നും സിംഗ് പറഞ്ഞു. ഹരിയാന, കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒഡീഷ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, തമിഴ്‌നാട് എന്നീ ഒമ്പത് സംസ്ഥാനങ്ങൾ ഇപ്പോൾ നാടൻ ധാന്യങ്ങൾ വാങ്ങുന്നുണ്ടെന്നും ചോളം, ബജ്‌റ, ജോവർ, റാഗി എന്നിവ എംഎസ്‌പി നിരക്കിലാണ് വാങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. നാടൻ ധാന്യങ്ങളുടെ സംഭരണം മുൻവർഷത്തെ ഏകദേശം 6.5 ലക്ഷം ടണ്ണിൽ നിന്ന് 2022-23 ൽ ഏകദേശം 9.5 ലക്ഷം ടണ്ണായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു, കർണാടക സർക്കാർ ഏകദേശം 5 ലക്ഷം ടൺ റാഗി വാങ്ങുമെന്ന് സിംഗ് പറഞ്ഞു. 2013-14ലെ 12.69 ലക്ഷം ടണ്ണിൽ നിന്ന് 2021-22ൽ 23.4 ലക്ഷം ടണ്ണാണ് രാജസ്ഥാൻ ഗോതമ്പ് സംഭരിച്ചത്. ഒരു ദശാബ്ദത്തിലേറെയായി രാജസ്ഥാനിൽ നെല്ല് സംഭരണം ആരംഭിച്ചു. ഭക്ഷ്യധാന്യങ്ങൾ സംഭരിക്കുന്നതിന് ഡിസിപി (വികേന്ദ്രീകൃത) മോഡിലേക്ക് മാറാൻ മന്ത്രാലയവും എഫ്സിഐയും രാജസ്ഥാൻ സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് സിംഗ് പറഞ്ഞു. 

ബന്ധപ്പെട്ട വാർത്തകൾ: ഉയർന്ന വിലവർദ്ധനവ്: കേന്ദ്ര സർക്കാറിന്റെ ഗോതമ്പ് സംഭരണത്തെ ബാധിക്കും

English Summary: In 2021-22 season, Centre's Wheat and Paddy Procurement has increased drastically
Published on: 25 January 2023, 12:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now