MFOI 2024 Road Show
  1. Grains & Pulses

എല്ലുകൾക്ക് കരുത്തുപകരാൻ ഈ ചെറുധാന്യം കൊണ്ടുള്ള റൊട്ടി കഴിക്കാം…

ഗോതമ്പ് റൊട്ടിയും ചപ്പാത്തിയും സ്ഥിരം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പറയാറുണ്ട്. ഇത് പ്രമേഹം പോലുള്ള ജീവിതചൈര്യ രോഗങ്ങൾക്ക് കാരണമാകുന്നില്ലെന്നതും മറ്റൊരു സവിശേഷതയാണ്. എന്നാൽ, ഇവയ്ക്ക് പുറമെ നിങ്ങളുടെ ആരോഗ്യം നിലനിർത്തുന്ന നിരവധി ധാന്യങ്ങളുണ്ട്.

Anju M U
ragi
എല്ലുകൾക്ക് കരുത്തുപകരാൻ ഈ ചെറുധാന്യം കൊണ്ടുള്ള റൊട്ടി കഴിക്കാം…

നിങ്ങൾ ആരോഗ്യവാനാണെങ്കിൽ മാത്രമേ നിങ്ങൾക്ക് ഏത് ജോലിയും നന്നായി ചെയ്യാൻ കഴിയൂ. അതുകൊണ്ട് പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കേണ്ടത് അത്യധികം പ്രധാനമാണ്. ഗോതമ്പ് റൊട്ടിയും ചപ്പാത്തിയും സ്ഥിരം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പറയാറുണ്ട്. ഇത് പ്രമേഹം പോലുള്ള ജീവിതചൈര്യ രോഗങ്ങൾക്ക് കാരണമാകുന്നില്ലെന്നതും മറ്റൊരു സവിശേഷതയാണ്.
എന്നാൽ, ഇവയ്ക്ക് പുറമെ നിങ്ങളുടെ ആരോഗ്യം നിലനിർത്തുന്ന നിരവധി ധാന്യങ്ങളുണ്ട്. ഗോതമ്പ് മാവ് പോലെ റാഗി മാവ് (ragi flour) കൊണ്ടുള്ള റൊട്ടി കഴിക്കുന്നതും ശരീരത്തിന് പലവിധത്തിൽ പ്രയോജനപ്പെടും. എല്ലുകൾക്ക് ഇവ വളരെയധികം ആരോഗ്യകരമാണ്.

റാഗി റൊട്ടിയുടെ ഗുണങ്ങൾ (health benefits of ragi roti)

തിനയിലും റാഗിയിലും ഉണ്ടാക്കുന്ന റൊട്ടിയും ആരോഗ്യത്തിന് ഗുണകരമാണ്. പ്രോട്ടീൻ, കാൽസ്യം, വിറ്റാമിനുകൾ തുടങ്ങിയ ധാരാളം പോഷകങ്ങൾ ഇതിൽ കാണപ്പെടുന്നു. ഇത് ശരീരത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു. റൊട്ടി കഴിക്കുന്നതിലൂടെ എല്ലുകൾക്ക് ബലം ലഭിക്കും.

റാഗി കാൽസ്യത്തിന്റെ കലവറയാണ്. കാൽസ്യത്തോടൊപ്പം ജീവകം ഡിയും ഉൾക്കൊള്ളുന്നതിനാൽ ഇത് എല്ലുകൾക്ക് ശക്തി നൽകുന്നു. അതിനാൽ തന്നെ കുട്ടികളിൽ എല്ലുകളുടെ വളർച്ചയ്ക്കും വികാസത്തിനും റാഗി റൊട്ടി കഴിക്കുന്നതിലൂടെ പ്രയോജനമുണ്ടാകും. പതിവായി റാഗി കഴിച്ചാൽ എല്ലുകളുടെ ആരോഗ്യം ഉറപ്പുവരുത്താമെന്നത് മാത്രമല്ല ഏത് പ്രായക്കാരിലും പൊട്ടൽ ഉണ്ടാകാനുള്ള സാധ്യതയും കുറയ്ക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ:  ചർമം കണ്ടാൽ പ്രായം തോന്നില്ല; വീട്ടിലെ ഈ ബ്രൗണ്‍ ധാന്യം മതി

  • കുട്ടികൾക്ക് മാത്രമല്ല, പ്രായമേറിയവർക്കും ഉത്തമം

സാധാരണ റാഗി കൊണ്ടുള്ള ഭക്ഷണങ്ങൾ കുഞ്ഞുങ്ങൾക്കാണ് നൽകാറുള്ളത്. എന്നാൽ മുതിർന്നവർക്കും ഇത് ശീലമാക്കാവുന്നതാണ്. പ്രായമായവർ റാഗി റൊട്ടി പതിവായി കഴിക്കണമെന്ന് പറയുന്നു. കാരണം ഇത് സന്ധി വേദനയിൽ നിന്ന് ആശ്വാസം നൽകുന്നതിന് സഹായിക്കും. ശരീരത്തിലുണ്ടാകുന്ന വീക്കം കുറയ്ക്കുന്നതിനും റാഗി റൊട്ടി സഹായിക്കുന്നു. പ്രോട്ടീൻ സമ്പുഷ്ടമായ റാഗി പേശികൾക്ക് ഗുണം ചെയ്യും. ശരീരം തടി വയ്ക്കുന്ന പ്രശ്നങ്ങളെ ഒഴിവാക്കാനാകുമെന്നതിനാൽ ഇനി മുതൽ പ്രാതലിലും രാത്രി ഭക്ഷണത്തിലുമെല്ലാം മുതിർന്നവരും റാഗി ഉൾപ്പെടുത്തണം.
ഇതിന് പുറമെ സൗന്ദര്യസംരക്ഷണത്തിനും കേശവളർച്ചയ്ക്കുമെല്ലാം റാഗി വളരെ നല്ലതാണെന്ന് പഠനങ്ങളും വ്യക്തമാക്കുന്നു. റാഗിയിലുള്ള അമിനോ ആസിഡുകൾ, ഫൈബർ എന്നിവ ഡയറ്റിങ്ങിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഒരു മുതൽക്കൂട്ടാണ്.

മലയാളത്തിൽ കൂവരക് എന്ന് അറിയപ്പെടുന്ന റാഗി കൊളസ്‌ട്രോൾ, ഷുഗർ എന്നിവയുടെ അളവും നിയന്ത്രിക്കുന്നു. ശരീരത്തിലെ രക്തത്തിന്റെ അഭാവം ഇല്ലാതാക്കുന്നതിനും ഇത് നല്ലതാണ്. നിങ്ങൾക്ക് ശരീരഭാരം കുറയ്ക്കണമെങ്കിൽ, റാഗി കുറുക്കിയോ റാഗി ദോശ തയ്യാറാക്കിയോ കഴിക്കുന്നത് ശീലമാക്കാം.

  • വിളർച്ച തടയാൻ റാഗി റൊട്ടി

ദഹനത്തിനും അത്യധികം ഗുണകരമായ ഈ ചെറുധാന്യത്തിൽ ഇരുമ്പ് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് വിളർച്ച തടയാൻ ഉത്തമമാണ്. മുളപ്പിച്ച റാഗിയിൽ ജീവകം സിയുടെ സാന്നിധ്യമുള്ളതിനാൽ ഇരുമ്പിന്റെ ആഗിരണത്തെ ഇവ സഹായിക്കുന്നു.

English Summary: do you know ragi/finger millet is best for your bones?

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds