Updated on: 15 June, 2021 10:00 AM IST
കൃഷി ജാഗരൺ ക്വിസ് വിജയികൾ

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൃഷി ജാഗ്രൺ നടത്തിയ ക്വിസ് മത്സരത്തിന് ആവേശോജ്വലമായ പര്യാവസാനം. ഇല്ലാതാകുന്ന പച്ചപ്പിനെയും, താറുമാറാകുന്ന പരിസ്ഥിതിയും പറ്റി ഓർക്കാൻ ലോകത്തെമ്പാടും ജൂൺ അഞ്ചിന് പരിസ്ഥിതി ദിനാചരണത്തിന് ഭാഗമായി ആഘോഷങ്ങൾ നടന്നു. ഈ ദിനാചരണത്തിന് ഭാഗമായി പരിസ്ഥിതിയുമായി ബന്ധപ്പെട്ട അല്പം അറിവ് വർധിപ്പിക്കുക എന്ന ചെറു ഉദ്യമമാണ് കൃഷി ജാഗ്രൺ ക്വിസ് മത്സരത്തിലൂടെ ഞങ്ങൾ സാക്ഷാത്കരിക്കാൻ ഉദ്ദേശിച്ചത്.

നമ്മുടെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ആനുകാലിക സംഭവങ്ങൾ കോർത്തിണക്കി ഞങ്ങളുടെ പോർട്ടൽ അന്നേദിവസം 10 ചോദ്യങ്ങൾ നൽകിയിരുന്നു. ഈ ക്വിസ് മത്സരത്തിന് കേരളത്തിൽ നിന്ന് ലഭിച്ച സ്വീകാര്യത വളരെയധികം സന്തോഷം പകർന്നു നൽകുന്നതായിരുന്നു.ഇതിൽ പങ്കെടുത്തവരിൽ ഏറിയപങ്കും കുട്ടികൾ ആയിരുന്നുവെന്നത് ഏറ്റവും സന്തോഷവും അഭിമാനവും പകരുന്ന കാര്യമാണ്.

In connection with Environment Day Exciting end to the quiz competition conducted by Krishi Jagran. Celebrations were held around the world on June 5 as part of the Environment Day celebrations to commemorate the endangered greenery and turbulent environment.

പ്രകൃതി സൗഹൃദ ബോധമുള്ള ഒരു തലമുറ ഇവിടെ ഉണ്ടെന്നുള്ള തിരിച്ചറിവാണ് ഈ ക്വിസ്മത്സരം എന്ന നവ ഉദ്യമത്തിലൂടെ ഞങ്ങൾക്ക് മനസ്സിലാക്കാൻ സാധിച്ചത്. നമ്മുടെ മണ്ണിനെ കുറിച്ചും, കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചും, ആഗോളതാപനത്തിന് കാരണമാകുന്ന ഘടകങ്ങളെക്കുറിച്ച് അറിവുള്ള ഒരു തലമുറ ഇവിടെ ഉണ്ടായിരിക്കുന്നു.

ക്വിസ് മത്സരത്തിൽ പങ്കെടുത്തതിൽ കൂടുതലും കുട്ടികൾ ആയതിനാൽ തന്നെ ഇതിൻറെ നറുക്കെടുപ്പ് നടത്തിയതും ഒരു കൊച്ചു മിടുക്കൻ ആയിരുന്നു. ഞങ്ങളുടെ 'മാസ്റ്റർ രാജ ഡൊമിനിക്'. ജൂൺ പന്ത്രണ്ടാം തീയതി ഞങ്ങൾ സംഘടിപ്പിച്ച ഓൺലൈൻ സൂം മീറ്റിംഗിലൂടെ വിജയികളെ മാസ്റ്റർ രാജ ഡൊമിനിക് പ്രഖ്യാപിച്ചു. ഇതിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയത് വിദ്യാർത്ഥിയായ അനശ്വര പി ആർ ആണ്.

രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയത് തൃശൂർ സ്വദേശിയായ ഷമീന ഹംസയും, എറണാകുളം സ്വദേശിയായ വിനീത രഞ്ജിനുമാണ്. മത്സരത്തിൽ ഞങ്ങളോട് സഹകരിച്ച എല്ലാവരുടെയും സാന്നിധ്യത്തിലായിരുന്നു വിജയികളുടെ പ്രഖ്യാപനം നടന്നത്. ഇതിൽ പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹനസമ്മാനം ആയി കൃഷി ജാഗരൺ മലയാളം മാഗസിൻ ഡിജിറ്റൽ സബ്സ്ക്രിപ്ഷനും സൗജന്യമായി നൽകിയിരിക്കുന്നു.

വിജയികൾക്ക് ക്യാഷ് പ്രൈസ് കൂടാതെ അഗ്രികൾച്ചർ വേൾഡ് എന്ന അന്തർദേശീയ മാസികയുടെ സൗജന്യ സബ്സ്ക്രിപ്ഷൻ നൽകിയിരിക്കുന്നു. ഇനിയും ക്വിസ്മത്സരം പോലെ നൂതന ആശയങ്ങളുമായി കൃഷി ജാഗരൺ മലയാളം നിങ്ങൾക്ക് മുൻപിൽ എത്തും. ഈ ഉദ്യമത്തിൽ ഞങ്ങളോട് സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു.

English Summary: In connection with Environment Day Exciting end to the quiz competition conducted by Krishi Jagran
Published on: 15 June 2021, 09:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now