പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പദ്ധതിയുടെ കീഴില്‍ റിസര്‍ക്കലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റത്തിലെ മത്സ്യകൃഷിയ്ക്കായുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ജല ആവശ്യകത കുറഞ്ഞ നൂതനമായ കൃഷി രീതിയാണ് ആര്‍.എ.എസ്.മത്സ്യത്തോടൊപ്പം പച്ചക്കറിയും വളര്‍ത്താന്‍ സാധിക്കും. നൈല്‍ തിലാപ്പിയയാണ് നിക്ഷേപിക്കുന്നത്. 100 ക്യുബിക്മീറ്റര്‍ ഏരിയായുള്ള ആര്‍.എ.എസിന്റെ മൊത്തം ചെലവ് 7.5 ലക്ഷംരൂപയാണ്. 40 ശതമാനം സബ്സീഡി ലഭിക്കും. ആറു് മാസം കൊണ്ടാണ് വിളവെടുപ്പ്. ഒരുവര്‍ഷം 2 വിളവെടുപ്പ് സാധ്യമാണ്. സംസ്ഥാനത്താകെ 400 യൂണിറ്റുകളാണ് സ്ഥാപിക്കുന്നത്. താല്‍പര്യമുള്ളവര്‍ വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളും അസിസ്റ്റന്റ്ഡയറക്ടര്‍, മത്സ്യബന്ധന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, പൈനാവ് പി.ഒ, ഇടുക്കി-685603 എന്ന അഡ്രസ്സില്‍ ഒക്ടോബര്‍ 27 നകം നേരിട്ടോ തപാല്‍ മുഖേനയോ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862-232550 .
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:ശാസ്ത്രീയ കാർപ്പ് മത്സ്യകൃഷിക്ക് രണ്ട് ലക്ഷം രൂപ സബ്സിഡിയായി ലഭിക്കും
#Fish #Farm #Agriculture #Idukki #FTB #Krishijagran #Painavu