എറണാകുളം: കർഷകർ, കർഷകത്തൊഴിലാളികൾ, ക്ഷീരകർഷകർ എന്നിവരെ ആദരിക്കുകയും നടീൽ വസ്തുക്കൾ വിതരണം ചെയ്യുകയും ചെയ്തു കൊണ്ട്.
പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക് 3131 ൽ തിരുവാതിര ഞാറ്റുവേലയോട് അനുബന്ധിച്ചുള്ള കാർഷിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പരിപാടിയുടെ ഉദ്ഘാടനം പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.ബി.മനോജ് അദ്ധ്യക്ഷത വഹിച്ചു.
കർഷകർക്കാവശ്യമായ വളം, ഗ്രോ ബാഗ്, സീഡിംഗ് ട്രേ, ചകിരിച്ചോർ കമ്പോസ്റ്റ്, ബാങ്കിന്റെ പോളി ഹൗസിൽ ഉല്പാദിപ്പിച്ച പച്ചക്കറി തൈകൾ, ഗ്രോബാഗ്, ചെടിച്ചട്ടി, വിത്ത് പോട്ടിംഗ് മിശ്രിതം തുടങ്ങിയവ മിതമായ നിരക്കിൽ ബാങ്കിൽ നിന്ന് ലഭ്യമാകും.Farmers need fertilizer, grow bag, seeding tray, dried compost, vegetable saplings produced in the Bank's Poly House, Grobag, herbs and seed potting mix at affordable rates.
കൃഷി വകുപ്പ് അസി.ഡയറക്ടർ പി.യു.ജിഷ ചടങ്ങിൽ മുഖ്യാതിഥിയായി എത്തി. ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് എ.ഐ.നിഷാദ്, വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ്, സർക്കിൾ യൂണിയൻ അംഗം കെ.ബി അറുമുഖൻ അസി.രജിസ്ട്രാർ വി.ബി.ദേവരാജൻ, വടക്കേക്കര കൃഷി ഓഫീസർ നീതു എൻ.എസ്, ചിറ്റാറ്റുകര കൃഷി ഓഫീസർ സി.കെ. സിമ്മി, ഭരണ സമിതി അംഗങ്ങൾ, സെക്രട്ടറി കെ.എസ്. ജയ്സി കാർഷികോപദേഷ്ടാവ് കെ.വി.പ്രകാശൻ, സഹകാരികൾ, എന്നിവർ പങ്കെടുത്തു.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കന്നുകാലി ഇൻഷുറൻസ്; കന്നുകാലി മരണം അനുസരിച്ച് സർക്കാർ 75% ധനസഹായം നൽകും