Updated on: 17 February, 2021 4:06 PM IST
ഉദ്ഘാടനം ഫെബ്രുവരി 19 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക്

പ്രവർത്തന ക്ഷമത കൂടിയ ഇക്കോ ലെപ്പേഡ് ടില്ലർ ഡ്രൈ ലാൻഡ് എന്നാൽ ലളിതമായ ഓപ്പറേഷന് ഉതകും വിധം രൂപകൽപ്പന ചെയ്തതും നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉള്ളതുമായ റോട്ടറി ടില്ലർ ആണ്.

കേരള സർക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കാംകോ യുടെ പുതിയ ഉല്പന്നമാണ് ഇക്കോ ലെപ്പേഡ് ടില്ലർ .

കാംകോയുടെ കണ്ണൂർ യൂണിറ്റിൽ ആരംഭിക്കുന്ന ഉത്പന്ന നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം ഫെബ്രുവരി 19 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു.

കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ അധ്യക്ഷനാകുന്ന ചടങ്ങിൽ വിശിഷ്ടാ അതിഥികളായി വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ, ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ,എന്നിവരും പങ്കെടുക്കുന്നു.

കാംകോ ഓൺലൈൻ സെയിൽസ് പോർട്ടലിന്റെ ഉദ്ഘാടനം അഗ്രിക്കൾച്ചർ സെക്രട്ടറി രത്തൻ യു ഖേൽക്കർ ഐ എ എസ് നിർവഹിക്കുന്നു.

ഈ ചടങ്ങിൽ എം പി മാരായ കെ സുധാകരൻ,, എൻ കെ പ്രേമചന്ദ്രൻ, കെ കെ രാഗേഷ് എന്നിവരും മറ്റു ജനപ്രതിനിധികളും പങ്കെടുക്കും.

English Summary: Inauguration of KAMCOs new product Eco Leopard Tiller in Kannur
Published on: 17 February 2021, 03:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now