News

കൃഷിജാഗ്രൺ ഫേസ്ബുക് പേജിലൂടെ കാർഷിക യന്ത്രവത്കരണത്തിൽ കാംകോയുടെ പങ്ക് എന്ന വിഷയത്തിൽ. കാംകോ എം ഡി ., കെ പി ശശികുമാർ തത്സമയം സംസാരിക്കുന്നു,

KJ MD MC Dominic and KAMCO MD K P Sasikumar

കാർഷിക മേഖലയിൽ നൂതന യന്ത്രങ്ങളെ മലയാളികൾക്ക് പരിചയപ്പെടുത്തുന്ന നമ്മുടെ സംസ്ഥാനത്തെ മികച്ച പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നായ കാംകോയെ മറന്നുകൊണ്ട് കാർഷിക മേഖലയിൽ പ്രവർത്തിക്കാൻ കഴിയില്ല. ട്രാക്ടർ, പവർ ടില്ലർ, ഗാർഡൻ ടില്ലർ, കൊയ്ത്തു യന്ത്രം, ഡീസൽ എഞ്ചിൻ എന്നിവയുടെ നിർമ്മാണമാണ് കമ്പനിയുടെ പ്രധാന പ്രവർത്തന മേഖല. ജാപ്പനീസ് സാങ്കേതികവിദ്യയിൽ പവർ ടില്ലർ നിർമ്മാണത്തോടെ 1973 - ൽ സ്വതന്ത്ര കോർപ്പറേഷനായി കമ്പനി ആരംഭിച്ച ഈ സ്ഥാപനത്തിന്റെ കാർഷിക മേഖലയിലെ ഇന്നത്തെ പ്രവർത്തനവും യന്ത്രങ്ങളുടെ ശേഖരവും അത് സാധാരണ കർഷകന് എത്രമാത്രം സഹായകമാണ് എന്നതും നാം ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടതാണ്.1996 ൽ ഐ എസ്ഓ അംഗീകാരം നേടിയിട്ടുള്ള ഈ സ്ഥാപനം നിർമ്മിക്കുന്ന യന്ത്രങ്ങൾ വിദേശ നിർമ്മിത കാർഷിക യന്ത്രങ്ങളോട് കിടപിടിക്കുന്നതാണ്.

KAMCO

പൊതുമേഖലയിലെ ഉത്പാദന സ്ഥാപനങ്ങൾ പൊതുവെ നഷ്ടത്തിലാണെന്ന് പറയുമ്പോഴാണ് കഴിഞ്ഞ 47 വർഷങ്ങളായി ലാഭത്തിൽ പ്രവർത്തിക്കുന്ന കാംകോ നാട്ടിലെ ചെറുകിട കർഷകർക്ക് സബ്സിഡിയിലും മറ്റുമായി നിരവധി യന്ത്രങ്ങൾ വിലകുറച്ചു നൽകിക്കൊണ്ട് വിപണിയിൽ പിടിച്ചു നിൽക്കുന്നു. പവർ ടില്ലെർ, പവർ റീപ്പർ അഥവാ കൊയ്തു മെതി യന്ത്രം ഗാർഡൻ ടില്ലെർ, മിനി ട്രാക്ടർ, പമ്പ് സെറ്റ്, ബ്രഷ് സിസ്റ്റർ, അഥവാ പുല്ലു വെട്ടു യന്ത്രം എന്നിവ കൂടാതെ എന്റെ പച്ചക്കറി എന്റെ വീട്ടിൽ എന്ന ലക്ഷ്യത്തോടെ ഗാർഹിക പച്ചക്കറി കൃഷിയിലേക്ക് വരാൻ ആഗ്രഹിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി കാംകോ അഗ്രി ടൂൾ കിറ്റും കഴിഞ്ഞ മെയ് മാസം വിപണിയിലിറക്കി. Power Tiller, Power Reaper or Harvesting Machine Garden Tiller, Mini Tractor, Pump Set, Brush Cutter, or Grass Cutter
In addition, the KAMCO Agri Tool Kit was launched last May to encourage those who want to grow their own vegetable garden with the goal of having my vegetables at home.

KAMCO Agri machines

തൃശൂർ ജില്ലയിലെ അങ്കമാലിക്കടുത്തുള്ള അത്താണിയിൽ സ്ഥിതി ചെയ്യുന്ന കാംകോയുടെ യൂണിറ്റുകൾ അത്താണിയിലും കൂടാതെ മാള, പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്, എറണാകുളം ജില്ലയിലെ കളമശേരി എന്നിവിടങ്ങളിലുമുണ്ട്. .ഒറീസ, ബംഗാൾ. വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലാണ് കമ്പനിയുടെ പ്രധാന വിൽപ്പനമേഖല. ഉല്പാദനത്തിന്റെ 70 ശതമാനത്തോളം ഇത്തരത്തിൽ വിറ്റഴിക്കുന്നു.

കൂടാതെ ദൈനംദിന പ്രവർത്തങ്ങൾക്കനുകൂലമായ നിരവധി ചെറുകിട ഉത്പന്നങ്ങളും കാംകോയിൽ ഉണ്ട്. ഈ കോവിഡ് കാലത്തെ ഭക്ഷ്യധാന്യങ്ങളുടെ വറുതി മുന്നിൽ കണ്ടു കാർഷിക വൃത്തിയിലേർപ്പെടുന്ന ഏതൊരാൾക്കും ഉപയോഗ പ്രദമാകുന്ന അത്തരം ഉത്പന്നങ്ങളെപരിചയപ്പെടുത്തുന്നു കാംകോ മാനേജിങ് ഡയറക്ടർ കെ പി ശശികുമാർ കൃഷിജാഗ്രൺ മാഗസിന്റെ ഫേസ്ബുക് പേജിലൂടെ ലൈവ് ആയി. കൂടെ കൃഷിജാഗ്രൺ , ഡി എസ് ആർ അഗ്രിമീഡിയ ചെയർമാൻ എം സി ഡൊമിനികും എത്തുന്നു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:നെൽകർഷകർക്ക് കൊയ്ത്ത് യന്ത്രം സൗജന്യമായി നൽകി കാംകോ

#KAMCO#Kerala#Agri Machine#Tiller


English Summary: KAMCO MD, KP Sasikumar speaks live, On the topic of the role of KAMCO in agricultural mechanization through KrishiJagran Facebook page.

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine