Updated on: 10 January, 2023 3:25 PM IST
India set to record in high wheat production says experts

രാജ്യത്തു ഗോതമ്പിനു എക്കാലത്തെയും ഉയർന്ന വില ഏർപ്പെടുത്തിയതിനാൽ, കർഷകർ ഗോതമ്പു നടീലിനുള്ള പ്രദേശങ്ങൾ വിപുലീകരിക്കാനും, അതൊടൊപ്പം ഉയർന്ന വിളവ് നൽകുന്ന ഗോതമ്പു ഇനങ്ങൾ തിരഞ്ഞെടുക്കാനും പ്രേരിപ്പിച്ചു. അതുകൊണ്ട് തന്നെ, ഈ വർഷത്തെ രാജ്യത്തെ ഗോതമ്പ് ഉൽപ്പാദനം റെക്കോർഡിലേക്ക് കുതിക്കുമെന്ന് വിദഗ്ദ്ധർ പറഞ്ഞു. വൻതോതിലുള്ള ഗോതമ്പ് ഉൽപാദനത്തിനുള്ള മറ്റൊരു ഘടകമായ ‘നല്ല കാലാവസ്ഥ’യും ശാസ്ത്രജ്ഞരും വ്യാപാരികളും ഈ വർഷം പ്രവചിച്ചിട്ടുണ്ട്. 

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉൽപ്പാദക രാജ്യമായ ഇന്ത്യ, ഉയർന്ന ഉൽപ്പാദനം കാരണം പ്രധാന ഉൽപ്പന്നങ്ങളുടെ കയറ്റുമതി നിരോധനം നീക്കുന്ന കാര്യം പരിഗണിക്കും. ഭക്ഷ്യവിലയിൽ തുടർച്ചയായി ഉയർന്ന പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകൾ ലഘൂകരിക്കാൻ ഈ നീക്കം സഹായിക്കുമെന്ന് വിദഗ്ദ്ധർ പറഞ്ഞു. ഈ വർഷം കർഷകർ കൂടുതൽ പ്രദേശങ്ങളും, ഗോതമ്പു കൃഷി ചെയ്യാനായി തിരഞ്ഞെടുത്തു, ഈ അനുകൂല കാലാവസ്ഥ കാരണം ഈ വർഷത്തെ ഗോതമ്പു ഉത്പാദനം, ഏകദേശം 112 ദശലക്ഷം ടണ്ണായി ഉയരുമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗോതമ്പ് ആൻഡ് ബാർലി റിസർച്ച് ഡയറക്ടർ ഗ്യാനേന്ദ്ര സിംഗ് പറഞ്ഞു.

ഗോതമ്പിന്റെ ലോകത്തിലെ രണ്ടാമത്തെ വലിയ ഉപഭോക്താവ് കൂടിയാണ് ഇന്ത്യ. കഴിഞ്ഞ വർഷം, ഉക്രെയ്നിലെ റഷ്യയുടെ അധിനിവേശം മൂലമുണ്ടായ ആഗോള ക്ഷാമം നേരിടാൻ കയറ്റുമതി വർദ്ധിച്ചപ്പോഴും, താപനിലയിലെ പെട്ടെന്നുള്ള വർദ്ധനവിന് ശേഷം, മെയ് മാസത്തിൽ പ്രധാന വിളയുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചു.  ഇന്ത്യയുടെ ഗോതമ്പ് ഉൽപ്പാദനം കഴിഞ്ഞ വർഷം 109.59 ദശലക്ഷം ടണ്ണിൽ നിന്ന് 2022 ൽ 106.84 ദശലക്ഷം ടണ്ണായി കുറഞ്ഞതായി കേന്ദ്ര സർക്കാർ അറിയിച്ചു. ധാന്യങ്ങളുടെ കയറ്റുമതി നിരോധിച്ചിട്ടും ഗോതമ്പ് വില റെക്കോഡിലേക്ക് കുതിച്ചുയരുന്നത് ഈ വർഷത്തെ ഉൽപ്പാദനത്തിൽ വളരെ വലിയ ഇടിവാണ് സൂചിപ്പിക്കുന്നത്.

യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് അഗ്രികൾച്ചറിന്റെ ഫോറിൻ അഗ്രികൾച്ചറൽ സർവീസ് ഉൽപ്പാദനം 100 മില്യൺ ടൺ ആണെന്ന് കണക്കാക്കിയിട്ടുണ്ട്, അതേസമയം കഴിഞ്ഞ വർഷം ആദ്യം ഉണ്ടായ ഉഷ്ണതരംഗം കാരണം ഉൽപ്പാദനം 95 ദശലക്ഷം ടണ്ണായി കുറഞ്ഞതായി വ്യാപാരികൾ കണക്കാക്കുന്നു. ഗോതമ്പ് ഉൽപ്പാദിപ്പിക്കുന്ന പ്രധാന സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ താപനില സാധാരണ നിലയേക്കാൾ താഴെയാണെ ഈ വർഷമെന്നു വിദഗ്ദ്ധർ പറഞ്ഞു. ഇപ്പോൾ അനുഭവപ്പെടുന്ന തണുപ്പ് വിളകളുടെ വളർച്ചയ്ക്ക് നല്ലതാണ്, എന്നും ഇത് കാലാവസ്ഥാ വ്യതിയാനത്തെ കൂടുതൽ പ്രതിരോധിക്കാൻ കഴിയുന്ന ഉയർന്ന വിളവ് നൽകുന്ന പുതിയ ഇനങ്ങൾ കർഷകർ തിരഞ്ഞെടുക്കാൻ കാരണമായി. നിലവിലെ വിതയ്ക്കൽ സീസൺ, ഒക്ടോബർ 1 മുതൽ കർഷകർ 33.22 ദശലക്ഷം ഹെക്ടറിൽ ഗോതമ്പ് നട്ടുപിടിപ്പിച്ചു, മുൻവർഷത്തേക്കാൾ ഏകദേശം 1% വർധനവാണ് ഇത് സൂചിപ്പിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: മറയൂർ: ചെറു ധാന്യങ്ങൾക്കായി ഗ്രാമം

English Summary: India set to record in high wheat production says experts
Published on: 10 January 2023, 03:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now