ലോകത്തിൽ രോഗികളുടെ എണ്ണം ദിനംപ്രതി കൂടികൊണ്ടുവരുകയാണ്. ഇന്നത്തെ ജീവിതരീതിയും ഭക്ഷണ ശൈലിയുമെല്ലാം അതിന് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നു.
അതിനുപുറമെ, കോവിഡ്, നിപ്പ, എന്നിവയുടെ ആഗമനവും കാര്യങ്ങൾ കൂടുതൽ വഷളാക്കിയിട്ടുണ്ട്. ഓരോ കുടുംബത്തിനും ഇൻഷുറൻസ് എടുക്കേണ്ടത് അത്യാവശ്യമായി തീർന്നിരിക്കുകയാണ്. കുടുംബാഗങ്ങൾ രോഗബാധിതരായി ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ തീരാവുന്നതേയുള്ളു ഒരു സാധാരണക്കാരൻറെ സമ്പാദ്യം. ചുരുങ്ങിയ ചെലവിൽ കുടുംബത്തിനു മൊത്തം മികച്ച പരിരക്ഷ ലഭിക്കുന്ന ഒരു ഇൻഷുറൻസാണ് നിങ്ങൾ അന്വേഷിക്കുന്നതെങ്കിൽ ഇന്ത്യഫസ്റ്റിൻറെ ഈ പദ്ധതി ഗുണം ചെയ്യും.
ദിവസവും 19.53 രൂപ മുടക്കാൻ നിങ്ങൾ തയാറാണെങ്കിൽ കുടുംബത്തിനു മൊത്തം ഒരു കോടി രൂപയുടെ പരിരക്ഷയാണ് പ്രമുഖ ലൈഫ് ഇൻഷുറൻസ് ദാതാക്കളായ ഇന്ത്യ ഫസ്റ്റ് വാഗ്ദാനം ചെയ്യുന്നത്. കോവിഡ് അടക്കമുള്ള ചികിത്സാ ചെലവുകളും പദ്ധതിക്കു കീഴിൽ വരും.
പോളിസി കാലയളവിൽ ഇൻഷുറൻസ് ഉടമ മരണപ്പെടുകയോ അപകടത്തിൽ പരിക്കുപറ്റുകയോ ചെയ്താൽ കുടുംബത്തിനു തുടർന്നും പരിരക്ഷ ലഭിക്കും. ഏകദേശം 40 ഓളം രോഗങ്ങൾക്കുള്ള ചികിത്സാച്ചെലവ് ഫസ്റ്റ് ഇന്ത്യ ഉറപ്പുവരുത്തുന്നുണ്ട്. പണപ്പെരുപ്പത്തിൽനിന്നു സുരക്ഷ ഉറപ്പാക്കുന്നതിനായി അഞ്ചുശതമാനം വാർഷിക ചെലവിൽ ആരോഗ്യ പരിരക്ഷ ഉയർത്താനും സാധിക്കും.
അധിക ആനുകൂല്യങ്ങൾ
വെറുമൊരു ഇൻഷുറൻസ് പദ്ധതിയായി മാത്രം ഫസ്റ്റ് ലൈഫിന്റെ ഈ പദ്ധതിയെ കാണേണ്ടതില്ല. നിങ്ങൾ അടച്ച പ്രീമിയം തുക പോളിസി കാലയളവിനു ശേഷം തിരിച്ചുകിട്ടുന്നതിനുള്ള മാർഗങ്ങളുമുണ്ട്. പോളസി കാലവധിക്കുശേഷവും പോളിസിയുടമ ജീവിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പ്രീമിയം തുക തിരിച്ചു ലഭിക്കുന്നതിനുള്ള മാർഗമുള്ളത്. ഡ്യുവൽ പ്രൊട്ടക്ഷൻ പദ്ധതിക്കു കീഴിൽ കാലാവധിക്കുശേഷമുള്ള (റിട്ടയർമെന്റ്) കാലത്തും പരിരക്ഷ അടക്കമുള്ള ഇളവുകൾ ലഭിക്കും. പോളസിയുടമ മരണപ്പെടുന്ന സാഹചര്യത്തിൽ ജീവിതപങ്കാളിക്ക് തുക മൊത്തമായോ മാസത്തിലോ ലഭിക്കുന്നതിനുള്ള പദ്ധതിയും ഇന്ത്യ ഫസ്റ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്.
എവിടെനിന്നു ലഭ്യമാക്കാം
ഇന്ത്യ ഫസ്റ്റിന്റെ ഓദ്യോഗിക വെബ്‌സൈറ്റ് വഴിയോ ബാങ്ക് ഓഫ് ബറോഡ(വിജയാ ബാങ്ക്, ദേനാ ബാങ്ക്), യൂണിയൻ ബാങ്ക്(ആന്ധ്രാ ബാങ്ക്, കോർപ്പറേഷൻ ബാങ്ക്) എന്നിവർ വഴിയോ ഉപയോക്താക്കൾക്കു പോളിസി സ്വന്തമാക്കാം. ഓൺലൈനായി പോളിസി വാങ്ങുകയാണെങ്കിൽ പ്രീമിയം തുകയിൽ ഒരോ തവണയും അഞ്ചു ശതമാനം ഇളവ് നേടാനാകും. ടെലിഫോൺ വഴി മെഡിക്കൽ ചെക്കപ്പ് പൂർത്തീകരിക്കുന്നവർക്കു ഒരു കോടിക്കു പകരം 1.25 കോടി വരെ പരിരക്ഷയും ഇന്ത്യ ഫസ്റ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്.
മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങളാണ്. പോളിസി എടുക്കുന്നതിനു മുമ്പ് പരിരക്ഷയും ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ബന്ധപ്പെട്ടവരുമായി ചോദിച്ചു മനസിലാക്കുക.