ഇന്ത്യൻ ആർമിയുടെ ജെ.എ.ജി (ജഡ്ജ് അഡ്വക്കേറ്റ് ജനറൽ) എൻട്രി സ്കീമിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. പ്ലസ്ടു കഴിഞ്ഞ് 5 വർഷത്തെ നിയമ ബിരുദ കോഴ്സ് പഠിച്ചവർക്കും ബിരുദം കഴിഞ്ഞ് 3 വർഷത്തെ എൽ.എൽ.ബി ബിരുദം കഴിഞ്ഞവർക്കും ജഡ്ജ് അഡ്വക്കേറ്റ് ജനറൽ എൻട്രി സ്കീമിലേക്ക് അപേക്ഷിക്കാം.
രജിസ്ട്രേഷൻ പോർട്ടൽ ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്സൈറ്റായ joinindianarmy.nic.in ൽ ആക്ടീവ് ആകും. ഇന്ത്യൻ ആർമിയുടെ ഷോർട്ട് സർവീസ് കമ്മീഷൻ തസ്തികയിലേക്ക് അവിവാഹിതരായ പുരുഷൻമാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാൻ അവസരമുണ്ട്. 7 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
എൽ.എൽ.ബി ബിരുദം കുറഞ്ഞത് 55 ശതമാനം മാർക്കോടെ പാസായവരായിരിക്കണം. ബിരുദം കഴിഞ്ഞുള്ള മൂന്ന് വർഷത്തെ ബിരുദം അല്ലെങ്കിൽ പ്ലസ്ടു കഴിഞ്ഞുള്ള 5 വർഷത്തെ ബിരുദ കോഴ്സ് കഴിഞ്ഞവർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. ബാർ കൗൺസിലിൽ രജിസ്ട്രേഷൻ ചെയ്യാനുള്ള യോഗ്യതയുണ്ടായിരിക്കണം.
അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളുടെ പ്രായം 21 വയസിനും 27 വയസിനും ഇടയിലായിരിക്കണം. 2022 ജനുവരി 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. 14 വർഷത്തേക്കാണ് ഷോർട്ട് സർവീസ് കമ്മീഷൻ. ആദ്യം 10 വർഷത്തേക്കായിരിക്കും നിയമനം. പിന്നീട് ഇത് 4 വർഷത്തേക്ക് നീട്ടി നൽകും.
രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. ആദ്യ ഘട്ടത്തിൽ യോഗ്യത നേടുന്നവർക്ക് രണ്ടാം ഘട്ടമുണ്ടായിരിക്കും. എസ്.എസ്.ബി അഭിമുഖം അഞ്ചു ദിവസങ്ങളിലായി നടക്കും. ഇത് കഴിഞ്ഞാൽ മെഡിക്കൽ എക്സാമിനേഷനുമുണ്ടായിരിക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ചെന്നൈയിൽ 49 ദിവസത്തെ ട്രെയിനിങ്ങുണ്ടായിരിക്കും.
ഐ.ബി.പി.എസിലെ വിവിധ തസ്തികകളിൽ നിയമനം നടക്കുന്നു
ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലെ 782 അപ്രന്റീസ് ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം